പഴകിയ ഭക്ഷണം; വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ബേക്കറി കട അടപ്പിച്ചു
വടകര: പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്‌തിനെ തുടര്‍ന്ന് ബേക്കറി കട അടപ്പിച്ചു. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തെ ഹോട്ട് ആന്റ് ബേക്ക് എന്ന ബേക്കറി കടയാണ് വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് അടപ്പിച്ചത്.

ഇന്നലെ ഉച്ചയോടെ കടയിലെത്തിയ വിദ്യാര്‍ത്ഥികള്‍ കാലവധി കഴിഞ്ഞ പാക്കഡ് ഫുഡും ശീതളപാനീയങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇടപ്പെട്ട് കട പൂട്ടിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തി.












Click it and Unblock the Notifications