Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്ഷപ്പെടാനുള്ള ദിലീപിന്റെ അവസാനത്തെ കൈകാലിട്ടടിപ്പാണിത്, പീഡനക്കേസിന് പിന്നിലും ദിലീപ്: ബാലചന്ദ്രകുമാര്‍

കൊച്ചി: നടന്‍ ദിലീപിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്ത്. ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തുവിടുമെന്നും രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാനത്തെ കൈകാലിട്ടടിപ്പ് മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരായ പീഡനക്കേസിന് പിന്നില്‍ ദിലീപാണെന്നും അദ്ദേഹം വ്യക്തമാക്കി.

1

സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് ദിലീപിന് ഓഡിയോ സന്ദേശം അയച്ചത്. എന്നാല്‍ അതിന് ദിലീപ് മറുപടി പോലും തന്നിരുന്നില്ല. ഇതിന് ശേഷം ദിലീപിന് എനിക്ക് പകയുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. തനിക്ക് ദിലീപിനോട് പകയുണ്ടെന്ന് തെളിയിക്കാനുള്ള യാതൊന്നു ഇപ്പോള്‍ ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ ഇല്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

2

ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തുവിടും. എന്നോട് പ്രകോപനപരമായി ഒരു പ്രതികരണവും തരാതിരിക്കെ എനിക്ക് എങ്ങനെയാണ് ദിലീപിനോട് പക തോന്നുകയെന്നും അദ്ദേഹം ചോദിച്ചു. ദിലീപ് കാണാതായെന്ന് പറയുന്ന ഫോണിലേക്കാണ് ഈ സന്ദേശം അയച്ചതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

3

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കണമെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. അത് മിമിക്രിക്കാരെ കൊണ്ട് ചെയ്യിപ്പിച്ചതാണെന്നാണ് പറയുന്നത്. അങ്ങനെ പറയേണ്ടത് പരിശോധിക്കുന്ന ഉദ്യോഗസ്ഥരാണ്. അങ്ങനെയെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥരെ പറ്റി പറഞ്ഞത് ശാപവാക്കുകളാണെന്നല്ലേ കോടതിയില്‍ പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു.

4

തനിക്കെതിരെ ഉയര്‍ന്ന പീഡനക്കേസിന് പിന്നിലും ദിലീപാണ്. ദിലീപിന് വേണ്ടി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും വര്‍ഷം മുമ്പ് നടന്നെന്ന് പറയുന്ന കേസ് തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ്. ഇതിനതിരെ നിയമപരമായി നടപടി സ്വീകരിച്ചെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

5

അതേസമയം, ശബ്ദ സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തില്‍ നടന്‍ ദിലീപിന്റെയും സഹോദരി ഭര്‍ത്താവ് സൂരജിന്റെയും ശബ്ദം പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. ശബ്ദം പരിശോധിക്കാനുള്ള തീയതി ക്രൈം ബ്രാഞ്ച് തീരുമാനിക്കും. ഈ ശബ്ദം ദിലീപ് അടക്കമുള്ള പ്രതികളുടേതാണെന്ന് ശാസ്ത്രീയമായി ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത് . ഒരാളെ തട്ടണം എങ്കില്‍ ഗ്രൂപ്പില്‍ തട്ടണം എന്നാണ് ഓഡിയോയില്‍ പറയുന്നത്. ഒരു വര്‍ഷം ഒരു റെക്കോര്‍ഡും ഉണ്ടാകരുത്. ഫോണ്‍ യൂസ് ചെയ്യരുത് എന്നും പുറത്ത് വിട്ട ഓഡിയോയില്‍ ഉണ്ട്. ഇത് ദിലീപിന്റെ സഹോദരന്‍ അനൂപ് പറയുന്നതാണെന്നാണ് ബാലചന്ദ്ര കുമാര്‍ അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+