'ജനാധിപത്യം നേർത്ത് നേർത്ത് വരുന്നു';പാർലമെന്റിൽ വാക്കുകളുടെ വിലക്കിൽ ജോൺ ബ്രിട്ടാസ്
ദില്ലി; പാര്‍ലമെന്റില്‍ 65 വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം ശക്തം. അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം തുടങ്ങി 65 ഓളം വാക്കുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. ജനാധിപത്യം നേർത്ത് നേർത്ത് വരുന്നു എന്ന അനുമാനങ്ങൾക്കാണ് ഈ ഏകപക്ഷീയ നിലപാടുകൾ അടിവരയിടുന്നതെന്ന് എം പി ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.
ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനത്തെ വിശേഷിപ്പിക്കാൻ പ്രതിപക്ഷം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണ് ജുംല. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരവും നാടകീയതയും ഉദ്ദേശിച്ചുകൊണ്ടാണ് ഈ പദപ്രയോഗം മോദിക്ക് നേരെ തൊടുത്തു വിട്ടിരുന്നത്.
അൺപാർലമെൻററി പദങ്ങളുടെ പട്ടികയിൽ ഇനി ജുംലയും ഉൾപ്പെടും. കഴിഞ്ഞദിവസം ലോക്സഭാ സെക്രട്ടറിയേറ്റ് വിചിത്രമായ ഒരു സര്‍ക്കുലര്‍ ഇറക്കി. അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ക്ക് പാർലമെന്റിൽ വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള സർക്കുലറായിരുന്നു അത്'.

'ലോക്സഭാ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും അൺപാർലമെന്‍ററി വാക്കുകളുടെ പട്ടിക കൈമാറി. തിങ്കളാഴ്‌ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചക്കിടെ പ്രസ്‌തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്‌പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.
കേന്ദ സര്‍ക്കാരിന്‍റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകള്‍ വിലക്കുന്നത് ആരെ സംരക്ഷിക്കാനാണ് . ജനാധിപത്യം നേർത്ത് നേർത്ത് വരുന്നു എന്ന അനുമാനങ്ങൾക്കാണ് ഈ ഏകപക്ഷീയ നിലപാടുകൾ അടിവരയിടുന്നത്',ഫേസ്ബുക്കിൽ ബ്രിട്ടാസ് കുറിച്ചു.

അണ്‍പാര്‍ലമെന്‍ററി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്‍റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് കെ പി സി സി അധ്യക്ഷനും എംപിയുമായ കെ സുധാകരൻ പരിഹസിച്ചു. ജന മനസ്സില്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും ബിജെപിയും. അണ്‍പാര്‍ലമെന്‍ററി വാക്കുകളുടെ പട്ടികയില്‍ ഈ രണ്ടു പദങ്ങൾ കൂടി ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്ക്കാരിന്റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകളാണ് വിലക്കിയതെന്നും സംഘപരിവാറിന് വാക്കുകള്‍ പോലും ഭയമാണെന്നും ഡി വൈ എഫ് ഐ നേതാവ് എസ്കെ സജീഷ് ഫേസ്ബുക്കിൽ കുറിച്ചു. 'അഴിമതിക്കാരൻ, അരാജകവാദി, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ അൺപാർലിമെന്ററി
ലോക്‌സഭാ സെക്രട്ടറിയേറ്റിന്‍റേതാണ് വിചിത്രമായ സര്‍ക്കുലര്‍.
മോദി സര്ക്കാരിന്റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകള്‍ ആണ് വിലക്കപ്പെട്ടത്
വാക്കുകള്‍ വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. തിങ്കളാഴ്‌ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചക്കിടെ പ്രസ്‌തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ നീക്കം ചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്‌പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്', ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സജീഷ് പറഞ്ഞു.












Click it and Unblock the Notifications