കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുമാന വര്‍ദ്ധനവിന് പുതിയ പരീക്ഷണങ്ങളുമായി ബാണസുര സാഗര്‍ഡാം അധികൃതര്‍

  • By Desk
Google Oneindia Malayalam News

പടിഞ്ഞാറത്തറ: കുറ്റ്യാടി ജലവൈദ്യുത പദ്ധതി ജലസംഭരണിയായ ബാണാസുര പദ്ധതി പ്രദേശത്ത് വരുമാന വര്‍ദ്ധനവിന് പുതിയ പരീക്ഷണങ്ങളുമായി ബാണസുര സാഗര്‍ഡാം അധികൃതര്‍. ബാണസുര സാഗര്‍ ഡാം പൂക്കളുടെ വസന്തമെരുക്കിയാണ് കാണികളെ വിസ്മയിപ്പിച്ച് ഏറ്റവും പുതിയ പരീക്ഷണം നടത്തുന്നത്. ഏഷ്യയിലെ തന്നെ മണ്ണു കൊണ്ടു നിര്‍മ്മിച്ച രണ്ടാംമത്തെ ഡാം എന്ന വിശേഷണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കതെ പുത്തന്‍ പരീക്ഷണങ്ങളിലേക്ക് ചുവട് വെയ്ക്കുകയാണ്.

സോളര്‍ പാടം ഒരുക്കി കഴിഞ്ഞ വര്‍ഷം ബാണാസുര താരമായി. ഈ വര്‍ഷമാവട്ടെ പൂക്കളുടെ കലവറയെരുക്കി ഏവരെയും കൗതുകത്തിലാഴ്ത്തുകയാണ് ബാണസുര സാഗര്‍ ഡാം. ഡാമിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്പാദനം തുടങ്ങിയതിന് ശേഷം വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ച് ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചു. ബോട്ടിംഗ് ഉള്‍പ്പെടെ ഉള്ള സൗകര്യങ്ങള്‍ ഒരുക്കിയതിനാല്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണവും അതുവഴി വരുമാനവും വര്‍ദ്ധിച്ചു.

Banasura dam

കാണികള്‍ക്ക് ഒരേ സമയം തന്നെ പ്രകൃതിയുടെ ദൃശ്യഭംഗി നിറഞ്ഞ ഡാമും, പുഷ്പമേളയും കണ്ട് ആസ്വദിക്കാം. അണക്കെട്ടിനോടു ചേര്‍ന്നുള്ള വിശാലമായ മൂന്ന് ഏക്കറിലാണ്പൂന്തോട്ടം ഒരുക്കിരിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള പൂക്കളുടെ ശേഖരണവും കുറഞ്ഞ ദിവസകൊണ്ടു നട്ടുപിടിപ്പിച്ച പുന്തോട്ട ശ്രേണികള്‍ വളരെ മനോഹരമാണ്. കാലവസ്ഥയിലുള്ള പ്രതികൂല സാഹചര്യങ്ങളെ മാറികടന്നാണ് ദിവസവും പുഷ്പത്സേവം മുന്നേറുന്നത്.പുഷ്പത്സേവ നഗരിയില്‍ നൂറിലധികം പൂക്കള്‍, ഇരുന്നൂറില്‍ പരം ജറബറ പൂക്കള്‍, നാനൂറിലധികം റോസാപ്പൂക്കള്‍, എഴുപതിലധികം ഡാലിയ, നാല്‍പതിലധികം ജമന്തികള്‍, ആന്തൂറിയം, പോയെന്‍ സാറ്റിയ, ഡയാന്തസ്, ഹൈഡ്രജിയ, പെറ്റോണിയ, വ്യത്യസ്ത തരത്തിലുള്ള ഓര്‍ക്കിഡുകള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, 40 പ്പരം വില്‍പ്പന സ്റ്റാളുകള്‍, ഫുഡ് ഫെസ്റ്റിവെല്‍, വാണിജ്യ വിപണനമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, പണ്ടുകാലത്തെവയനാടന്‍ പാരമ്പര്യങ്ങളും ജീവിത രീതിയും പരിചയപ്പെടുത്തുന്ന ടൂറിസ വകുപ്പിന്റെ സൗജന്യ എക്‌സിബിഷന്‍ ഹാള്‍ മേളയില്‍ ഏറെ ശ്രദ്ധ നേടുന്നു.

പുഷ്‌പോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച നടത്താനിരുന്നതാണങ്കിലും ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റി വെച്ചു. മെയ് 31 നാണ് പുഷ്‌പോത്സവം അവസാനിക്കുക. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രവേശനം. പുഷ്പ മേളയില്‍ ദിവസവും വൈകിട്ട് കലാപരിപാടികളും അരങ്ങേറും. പൂക്കളുടെ ഈ വസന്തത്സേവം കാണാന്‍ വിദേശികളും, മറ്റു ജില്ലക്കാരും ,ഉള്‍പ്പെടുന്ന നിരവധി പേരാണ് ദിവസവും ഡാം സന്ദര്‍ശിക്കനായി എത്തുന്നത്.

English summary
Banasura dam garden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X