കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് കുടിയിറക്കിയ വികലാംഗന്‍റെ കുടുംബം താമസിക്കുന്നത് പശു തൊഴുത്തില്‍

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട് : നോട്ടു നിരോധനത്തിന്‍റെ കാലത്ത് സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തെ കേരളം ഒറ്റകെട്ടായി നേരിട്ടു. എന്നാല്‍ ഇന്ന് കൊള്ള പലിശക്കാരെ നാണിപ്പിക്കുന്ന തരത്തിൽ ഒരു അനുഭവമാണ് നിര്‍ധന കുടുംബത്തിന് കോഴിക്കോട് ജില്ല സഹകരണ ബാങ്കില്‍ നിന്ന് നേരിടേണ്ടി വന്നത് .സഹകരണ ബാങ്ക് കുടിയിറക്കിയ വികലാംഗന്‍റെ കുടുംബം ഇരുപത് ദിവസമായി പാര്‍ക്കുന്നത് പശു തൊഴുത്തിലാണ് .

<br>സിന്‍ജോമോന്റെ മരണത്തില്‍ മാരക ട്വിസ്റ്റ്, അപകടമരണമല്ല... കൊലപാതകം, യുവതിയുടെ വെളിപ്പെടുത്തല്‍!!
സിന്‍ജോമോന്റെ മരണത്തില്‍ മാരക ട്വിസ്റ്റ്, അപകടമരണമല്ല... കൊലപാതകം, യുവതിയുടെ വെളിപ്പെടുത്തല്‍!!

കോഴിക്കോട് ജില്ലയിലെ കര്‍ഷക ഗ്രാമമായ കക്കട്ട് കൈവേലിക്കടുത്താണ് ഈ ദുരിതതിന്‍റെയും അവഗണനയുടെയും കഥ . കണ്ണും കനിവും ഇല്ലാത്ത ക്രുരതയില്‍ ഒരു വികലാംഗനും ഭാര്യയും വിവാഹപ്രായമായ പെണ്‍കുട്ടിയും ഇരുപത്നാളായി ഉണ്ടും ഉറങ്ങിയും കഴിയുന്നത് പശു തൊഴുത്തില്‍. മുള്ളമ്പത് ചീളുപറമ്പത്ത് നാണുവിന്‍റെ കുടുംബത്തെയാണ് വായ്പ്പകുടിശികയുടെ പേരില്‍ വീട് ജെപ്തി ചെയ്തു കെ ഡി സി ബാങ്ക് തെരുവില്‍ ഇറക്കിയത്.

 nanu

രണ്ട് കാലുകള്‍ക്കും വൈകല്യമുള്ള നാണു ജില്ലാ സഹകരണ ബാങ്കില്‍ നിന്നും മുന്ന് ലക്ഷം രൂപയാണ് വായ്പ്പയെടുത്ത് . വിവിധ ഘട്ടങ്ങളിലായി 1.90ലക്ഷം രൂപ തിരിച്ചടച്ചു . പലിശയും കൂട്ടുപലിശയുമായി ആറു ലക്ഷത്തോളം രൂപ ബാങ്കില്‍ അടയ്ക്കണമെന്ന് ആവശ്യപെട്ടാണ് ജില്ല സഹകരണ ബാങ്ക് നിയമ നടപടി ആരംഭിച്ചത് .പലിശ ഇളവ് നല്‍കി കടക്കെണിയില്‍ നിന്ന് രക്ഷപെടുത്തണമെന്നു ആവശ്യപെട്ട് മുഖ്യമന്ത്രിക്കും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും ബാങ്ക് കനിഞ്ഞില്ല .

ഒടുവില്‍ ഉള്ളതെല്ലാം വിറ്റുപ്പെറുക്കി രണ്ടരലക്ഷം രൂപയുമായി വീണ്ടും ബാങ്കിനെ സമീപിച്ചെങ്കിലും ഒരു വിട്ടുവിഴ്ചയ്ക്കും തയ്യാറാകാതെ തങ്ങളെ തിരിച്ചയച്ചുവെന്നാണ് നാണുവും ഭാര്യ രാധയും പറയുന്നത് .നേരത്തെ മുന്ന് മാസം മുമ്പ് വീട് പൂട്ടി കുടിയിറക്കാന്‍ ബാങ്ക് ശ്രമിച്ചിരുന്നു .

നാട്ടുകാര്‍ സംഘടിച്ച് അടച്ചുപൂട്ടിയ വീട് തുറന്ന് കുടുംബത്തെ വീട്ടില്‍ താമസിപ്പിച്ചു . നാണുവും കുടുംബവും മനുഷ്യാവകാശ കമ്മിഷനു നല്‍ക്കിയ പരാതിയില്‍ കഴിഞ്ഞ ഫെബ്രുവരി 15 ന് നടത്തിയ വിചാരണയുടെ തീരുമാനം വരാനിരിക്കെയാണ്.ഇക്കഴിഞ്ഞ 7ന് ജില്ല ബാങ്ക് മാനേജറുടെ നേതൃത്വത്തിലുള്ള സംഘം സെക്ക്യുരിറ്റിക്കാരുമായിയെത്തി വീട് വീണ്ടും അടച്ചു പുട്ടി കുടുംബത്തെ ഇറക്കി വിട്ടത് .

ജനാധിപത്യ മഹിള അസോസിയേഷന്‍റെയും സി പി ഐ എമ്മിന്‍റെയും നേതൃത്വത്തില്‍ കുന്നുമല്‍ മേഖലയില്‍ നടന്ന നിരവധി പ്രക്ഷോഭ സമരങ്ങളിലെ സജിവ പങ്കാളിയാണ് നാണുവിന്‍റെ ഭാര്യ രാധ . സി പി ഐ എം പാര്‍ടി അംഗത്വമുള്ള ഇവര്‍ ഇന്ന് കടുത്ത നിരാശയിലാണ് . കൊള്ളപലിശയുടെ ഊരകുടുക്കില്‍ നിന്ന് രക്ഷിക്കാന്‍ തന്‍റെ പാര്‍ടി സഖാക്കളില്‍ ചിലര്‍ കൂടെ ഇല്ലെന്ന സങ്കടത്തിലാണ് ഉറച്ച കമ്മ്യുണിസ്റ്റ് കുടുംബമായ ഇവര്‍.

ഒരു വൃദ്ധനും മുന്ന് സ്ത്രികളും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും മുന്നാഴ്‌ച്ചയായി പശു തൊഴുത്തില്‍ കഴിഞ്ഞു വന്നിട്ടും മുഖ്യധാരരാഷ്ട്രിയ പാര്‍ട്ടികളും മാധ്യമങ്ങളും ഇവരുടെ കണ്ണുനീര്‍ കാണുന്നില്ല .കര്‍ഷക വായ്പ്പയും ,വിദ്യാഭ്യാസവായപ്പയും ഏഴുതിതള്ളാന്‍ ദേശസല്‍കൃത ബാങ്കുകള്‍ക്കുമുമ്പില്‍ കൊടി പിടിക്കുന്ന ആരും ദുരിതത്തിലായ കുടുംബത്തിന് ആശ്വാസം പകരാന്‍ എത്തിയിട്ടില്ല.

ഫോട്ടോ മോർഫിങ്; പ്രതികളെ സംരക്ഷിക്കുന്നത് പോലീസ്; വടകരയിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിഫോട്ടോ മോർഫിങ്; പ്രതികളെ സംരക്ഷിക്കുന്നത് പോലീസ്; വടകരയിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

English summary
bank confiscate house; handicapped man and family stay in cow shed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X