കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജു എല്ലാം പറഞ്ഞിട്ടുണ്ട്... അപ്പോള്‍ ബാബുവും വിജിലന്‍സും ഇനി എന്ത് പറയും?

Google Oneindia Malayalam News

തിരുവനന്തപുരം: കെ ബാബുവിനെതിരെ ബിജു രമേശ് കോടതിയില്‍ മൊഴി നല്‍കിയിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇത്രനാളും പറഞ്ഞിരുന്നത്. എന്നാല്‍ അതൊക്കെ ഇപ്പോള്‍ വെളിച്ചത്തായിക്കഴിഞ്ഞു. ബിജു രമേശ് 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്.

കെ ബാബുവിന് 10 കോടി രൂപ നല്‍കിയതായി ഈ മൊഴിയില്‍ വ്യക്തമായി പറയുന്നുണ്ട്. 17, 20, 21, 22, 27 തുടങ്ങി അഞ്ച് പേജുകളില്‍ കെ ബാബു പണം വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബിജു രമേശ് പറയുന്നുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്.

K Babu

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ കോടിക്കണക്കിന് രൂപ എക്‌സൈസ് മന്ത്രി കെ ബാബുവിന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് മൊഴിയില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷിച്ച വിജിലന്‍സ് സംഘം തെളിവുകളില്ലെന്ന് പറഞ്ഞ് എല്ലാം തള്ളുകയായിരുന്നു. ഈ വിഷയത്തില്‍ ഒരു നിയമോപദേശം പോലും തേടിയില്ല.

എന്നാല്‍ കെഎം മാണിയുടെ കാര്യത്തില്‍ സംഭവങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല. ഇത് തന്നെയാണ് മാണിയും കൂട്ടരും തുടര്‍ച്ചയായി ഉന്നയിച്ചുകൊണ്ടിരിയ്ക്കുന്നതും.

ബിജു രമേശിന്റെ 164 മൊഴിയില്‍ കൃത്യമായ ആരോപണങ്ങളൊന്നും ഇല്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ചത്. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ താന്‍ പൊതുപ്രവര്‍ത്തനം തന്നെ അവസാനിപ്പിയ്ക്കുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ ബിജു രമേശിന്റെ മൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നിട്ടും ടി സിദ്ദിഖ് അതിനോട് പ്രതികരിച്ചിട്ടില്ല.

English summary
Bar Bribe Case: Biju Ramesh's 164 statement revealed. It is clear that Biju Ramesh raised serious bribe allegations against K Babu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X