കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ: മാണിയെ കുടുക്കണമെന്ന് പിള്ള; നേരിട്ട് കാണണമെന്ന് ജോര്‍ജ്ജ്... ഫോണ്‍ കോളുകള്‍ പുറത്ത്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. ആര്‍ ബാലകൃഷ്ണ പിള്ളയും പിസി ജോര്‍ജ്ജും ബാര്‍ ഉടമ ബിജു രമേശുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

കെഎം മാണിയെ കോഴ കേസില്‍ വെറുതെ വിടരുതെന്നാണ് യുഡിഎഫിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് ബിയുടെ നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള ബിജു രമേശിനോട് പറഞ്ഞത്. മാണിക്കെതിരെ വേറേയും കോഴ ആരോപണങ്ങള്‍ ബാലകൃഷ്ണ പിള്ള ഉന്നയിക്കുന്നുണ്ട്.

Biju Ramesh

തെളിവുകള്‍ ഹാജരാക്കണം എന്ന് ബിജു രമേശിനെ പരസ്യമായി വെല്ലുവിളിച്ച പിസി ജോര്‍ജ്ജും ഫോണ്‍ സംഭാഷത്തില്‍ ബിജു രമേശിനോട് പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. നേരിട്ടൊന്ന് കാണണം എന്നാണ് ജോര്‍ജ്ജ് ആവശ്യപ്പെട്ടത്. പ്രത്യക്ഷത്തില്‍ മാണിസാറിനൊപ്പം ആയിരിക്കുമെന്നും ജോര്‍ജ്ജ് പറയുന്നുണ്ട്.

സ്വര്‍ണക്കടക്കാരില്‍ നിന്ന് മാണി 19 കോടി കോഴ വാങ്ങി. നെല്ല് സംഭരണത്തിന്റെ പേരില്‍ മില്‍ ഉടകളില്‍ നിന്ന് മാണി 2 കോടി രൂപ കൈക്കൂലി വാങ്ങിയതായും ബാലകൃഷ്ണപിള്ള ഫോണ്‍ സംഭാഷത്തില്‍ ആരോപിച്ചു. തുടങ്ങിയ സ്ഥിതിക്ക് വിട്ടുകളയരുത്. സിബിഐ അന്വേഷണം ആവശ്യപ്പെടണം എന്നും ബിജു രമേശിനോട് ആവശ്യപ്പെടുന്നുണ്ട്. ബാറിന്റെ പേരില്‍ പണം പിരിക്കുന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നതായും ബാലകൃഷ്ണ പിള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

ബിജു രമേശ് ആണ് ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്. 2014 നവംബര്‍ 1, 2 ദിവസങ്ങളില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

English summary
Bar Bribe Controversy: Biju Ramesh revealed phone calls with Balakrishna Pillai and PC Geporge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X