കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപമാനമേറ്റുവാങ്ങാന്‍ മാണിയുടെ ജീവിതം പിന്നേയും ബാക്കിയോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയുടെ അധ്യക്ഷനാണ് കെഎം മാണി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മന്ത്രിമാരുമായി കോവളത്തെ ഹോട്ടലില്‍ യോഗം ചേരുമ്പോഴാണ് വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്യാനെത്തിയത്. ഇത് ദേശീയതലത്തില്‍ തന്നെ അദ്ദേഹത്തിനുണ്ടാക്കിയ അപമാനം ചെറുതല്ല.

ഇപ്പോള്‍ തന്നെ രണ്ട് തവണ വിജിലന്‍സ് കെഎം മാണിയെ ചോദ്യം ചെയ്തുകഴിഞ്ഞു. ഇപ്പോഴിതാ പറയുന്നു, വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന്. രണ്ട് തവണയും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കാണിച്ചാണ് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

KM Mani

കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു മണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ധനമന്ത്രിമാരുടെ യോഗത്തിനിടെ ചോദ്യം ചെയ്യാനെത്തിയത് മാണിയെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ വിജിലന്‍സിന്റേത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

മാണിയുടെ പാര്‍ട്ടിക്കാരനും മുന്‍ ചീഫ് വിപ്പുമായ പിസി ജോര്‍ജ്ജും ബാര്‍ കോഴയില്‍ തെളിവ് നല്‍കാമെന്ന് വിജിലന്‍സിനെ അറിയിച്ചിട്ടുണ്ട്. ജോര്‍ജ്ജിന്റെ മൊഴിയെടുക്കാനും വിജിലന്‍സ് ഉദ്ദേശിയ്ക്കുന്നുണ്ട്.

കെഎം മാണി ഒരു കോടി രൂപ കോഴ വാങ്ങി എന്നാണ് ആരോപണം ഉള്ളത്. എന്നാല്‍ എക്‌സൈസ് മന്ത്രി കെ ബാബു 10 കോടി കൈപ്പറ്റിയെന്നാണ് ആരോപണം. പക്ഷേ ബാബുവിനെ ഇതുവരെ വിജിലന്‍സ് ചോദ്യം ചെയ്തിട്ടില്ല.

English summary
Bar Bribe Controversy: Vigilance may once again question KM Mani. Yesterday they questioned Mani at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X