വീണ്ടും ബാർ കോഴയോ? വിവാദത്തിന് തുടക്കമിട്ട് ഓഡിയോ, എംബി രാജേഷ് രാജിവെക്കണമെന്ന് കെ സുധാകരന്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴ ആരോപണം. സർക്കാറിന്റെ മദ്യ നയത്തിലെ ഇളവിന് പകരമായി പണം പിരിച്ച് നല്‍കണമെന്ന് നിർദേശിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നതോടെയാണ് ആരോപണം ഉയർന്നത്. ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.
ഒന്നാം തിയതിയിലെ ഡ്രൈ ഡെ ഒഴിവാക്കാനും ബാറുകളുടെ പ്രവർത്തി സമയം കൂട്ടുന്നതിന് ഒരോ ബാർ ഉടമയും രണ്ടര ലക്ഷം വീതം നല്‍കണമെന്നാണ് അനിമോന് പറയുന്നത്. 'പണം നല്‍കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകണം. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം. ഇടുക്കി ജില്ലയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് 2.5 ലക്ഷം നൽകിയത്. ആരുമായും ആർക്കും വേറെ ബന്ധമൊന്നുമില്ല. കൊടുക്കാന്‍ പറ്റുന്നവർ കൊടുക്കുക' ശബ്ദ സന്ദേശത്തില്‍ പറയുന്നു.

സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും വാട്സാപ്പില്‍ പങ്കുവെച്ച ഓഡിയോയില്‍ പറുന്നുണ്ട്. എന്നാല്‍ അനിമോനെ തള്ളി ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി സുനില്‍കുമാര്‍ രംഗത്ത് വന്നു. അനിമോന് ഉള്‍പ്പടെ ചിലര്‍ സംഘടനയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാന്‍ ഇന്നലത്തെ യോഗത്തില്‍ തീരുമാനിച്ചതാണ്. ബാറുടമകളില്‍ നിന്നും പണം പിരിക്കുന്നുണ്ട്. എന്നാല്‍ അത് ബില്‍ഡിങ് ഫണ്ടിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വകുപ്പ് മന്ത്രി എംബി രാജേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് രംഗത്ത് വന്നു. 'ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ വമ്പന്‍ അഴിമതി നടത്തിയാണ് സർക്കാർ പുതിയ മദ്യംനയം നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തില്‍ എംബി രാജേഷ് ഉടന്‍ രാജിവെക്കണം. സംസ്ഥാനത്തെ 900 ബാറുകളില്‍നിന്ന് 2.5ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു.' കെ സുധാകരന് പറഞ്ഞു.
നേരത്തെ നല്കിയ കോഴപ്പണത്തിന്റെ ബാക്കിയാണ് ഇപ്പോള്‍ പിരിക്കുന്നത്. ബാറുടമകള്‍ക്ക് കോണിക്കണക്കിന് രൂപ ലാഭം കിട്ടുന്ന ഇളവുകളാണ് സർക്കാർ നടപ്പിലാക്കാന്‍ പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ മദ്യനയം കേരളത്തെ മദ്യത്തില്‍ മുക്കും. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണ് സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പിണറായി സർക്കാർ കോഴക്ക് വേണ്ടി അതെല്ലാം വെള്ളത്തില്‍ മുക്കിയെന്നും കെ സുധാകരന് പറഞ്ഞു.
അതേസമയം, മദ്യനയത്തിന്റെ പ്രാരംഭ ചർച്ച പോലും തുടങ്ങിയിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. അത്തരമൊരു സാഹചര്യത്തില്‍ മദ്യനയത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നു എന്നുള്ളത്ത് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. അതിശക്തമായ നടപടി അത്തരക്കാർക്കെതിരെ നടത്തും. ഒരു തരത്തിലും അത് വെച്ചുപൊറുപ്പിക്കില്ലെന്നും എംബി രാജേഷ് പറയുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications