കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്കെതിരായ വിധി; തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടായേക്കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിന്റെ തുടക്കം മുതല്‍ കെ എം മാണിയെ സംരക്ഷിക്കാന്‍ തിടുക്കം കാട്ടിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് ഒടുവില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ? തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ കേവലം മൂന്നുദിവസം മുന്‍പ് മാണിക്കെതിരായ തുടരന്വേഷണം വേണമെന്ന കോടതിയുടെ ഉത്തരവ് യുഡിഎഫിനെ അങ്കലാപ്പില്‍ ആക്കിയിട്ടുണ്ട്.

വിജിലന്‍സ് കോടതിവിധി വന്നയുടന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആദ്യ പ്രതികരണം തന്നെ കോടതിവിധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നായിരുന്നു. എന്നാല്‍, വിധി സര്‍ക്കാരിന് അനുകൂലമായിരുന്നെങ്കില്‍ കോടതിവിധി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് ഇതേ നേതാക്കള്‍ പറയുമെന്ന് ഉറപ്പായിരുന്നു. ജനപിന്തുണയില്‍ പൊടുന്നനെ ഇടിവുണ്ടാകുമെന്ന ആശങ്ക നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്.

congress-logo

ബാര്‍ കോഴയും സോളാര്‍ കേസും തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിഷയമല്ലാതായതില്‍ യുഡിഎഫുകാര്‍ക്ക് അല്‍പം ആശ്വാസമായിരുന്നു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ അഴിമതി ഉയര്‍ത്തിക്കാട്ടി വോട്ടു തേടിയ ഇടതുപക്ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ ആര്‍ എസ് എസ് പ്രീണനം മുന്‍നിര്‍ത്തിയാണ് വോട്ടു ചോദിക്കുന്നത്.

ബിജെപിയെ ചെറുക്കാനായി വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായ വര്‍ഗീയ അതിക്രമങ്ങളും ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടി. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ മാണിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കോടതി വിധി വന്നതോടെ ശേഷിക്കുന്ന ദിവസങ്ങളില്‍ മാണിയുടെ രാജി ആവശ്യവും സര്‍ക്കാരിന്റെ അഴിമതിയും മുന്‍നിര്‍ത്തിയാകും ഇടതുപക്ഷത്തിന്റെ വോട്ടുതേടല്‍. വിഷയത്തില്‍ മാധ്യമങ്ങളുടെ പിന്തുണകൂടി വര്‍ധിക്കുന്നതോടെ കെ എം മാണി യുഡിഎഫിന്റെ വോട്ടുകള്‍ കുറയ്ക്കുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

English summary
Bar bribery case; Minister KM Mani To Be Investigated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X