കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി കെ ബാബുവിനെതിരായ അന്വേഷണം അവസാനിപ്പിച്ചത് ശരിയായില്ലെന്ന് ഹര്‍ജി

  • By Siniya
Google Oneindia Malayalam News

കൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി ബാബുവിനെതിരെ പ്രാഥമികാന്വേഷണം നടത്തി നടപടി അവസാനിപ്പിച്ചത് ശരിയായില്ലെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബാര്‍ കോഴക്കേസില്‍ ക്വിക് വെരിഫിക്കേഷന്‍ നടത്തി കേസ് എടുത്തതാണ് ഇതിന് പുറമെ ബാബുവിനെതിരെ വീണ്ടും പ്രാഥമിക അന്വേഷണം നടത്തി, വിജിലന്‍സ് കോടതിയെ അറിയിക്കാതെയാണ് പ്രാഥമികാന്വേഷണം നടത്തിയതെന്നും ആക്ഷേപമുണ്ട്. പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിനു വേണ്ടി പ്രസിഡന്റ് ഐസക് വര്‍ഗീസാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

ഹര്‍ജി ബുധനാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. സംസ്ഥാന സര്‍ക്കാറിനു പുറമെ ഡി.ജി.പി., വിജിലന്‍സ് ഡയറക്ടര്‍, തിരുവനന്തപുരം വിജിലന്‍സ് എസ്.പി., എറണാകുളത്തെ വിജിലന്‍സ് ഡിവൈ.എസ്.പി., മധ്യമേഖലാ വിജിലന്‍സ് എസ്.പി. എന്നിവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. പ്രാഥമികാന്വേഷണത്തിനു ശേഷം മന്ത്രി ബാബുവിനെതിരെ നടപടിക്ക് പ്രഥമദൃഷ്ട്യാ കാരണമില്ലെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കി.

k-babu

പ്രസ്തുത റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി അനുവദിച്ചതുപ്രകാരം നടത്തുന്ന തുടരന്വേഷണത്തില്‍ മന്ത്രി ബാബുവിന്റെ പങ്കിനെക്കുറിച്ചുകൂടി അന്വേഷിക്കണമെന്നുമാണ് ആവശ്യം. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന് ആധാരമായ രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ഇടക്കാല ആവശ്യവും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. വിജിലന്‍സ് ഡിവൈ.എസ്.പി.യുടെ റിപ്പോര്‍ട്ട് ഇലക്ട്രോണിക് തെളിവുകളുടെ സാധുത പരിശോധിക്കാതെയാണ്. നടപടി അവസാനിപ്പിക്കാന്‍ ഉദ്യോഗസ്ഥന്‍ അനാവശ്യ ധൃതി കാണിക്കുകയും ചെയ്തു.

വീണ്ടും പ്രാഥമികാന്വേഷണം ബാഹ്യപ്രേരണ മൂലമാണെന്നും ദുരുദ്ദേശ്യത്തോടെയാണെന്നും വാദമുണ്ട്. എക്‌സൈസ് മന്ത്രിക്കെതിരായ അന്വേഷണം തിരുവനന്തപുരം വിജിലന്‍സ് എസ്.പി.യെ ഏല്‍പ്പിക്കാതെ എറണാകുളത്തെ വിജിലന്‍സ് ഡിവൈ.എസ്.പി.യെ ഏല്‍പ്പിച്ചത് സംശയത്തിന്റെ നിഴലിലുള്ള മന്ത്രിയെ രക്ഷിക്കാനാണോ എന്ന ആശങ്കയും ഹര്‍ജിയിലുണ്ട്.

ബാറുടമയായ ബിജു രമേശ് തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് എക്‌സൈസ് മന്ത്രി കോഴ ആവശ്യപ്പെട്ടതായും മറ്റും ആരോപണമുള്ളത്. ലൈസന്‍സ് ഫീ വര്‍ധന പരിമിതപ്പെടുത്തി നല്‍കാന്‍ തുക ആവശ്യപ്പെട്ടെന്നും ബാറുടമകളില്‍ നിന്ന് തുക പിരിച്ചെടുത്ത് തവണകളായി നല്‍കിയെന്നുമാണ് പറയുന്നത്.

English summary
bar bribery case, submit petition to high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X