കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ ബിയറും വൈനും മാത്രം

ബാർ, മദ്യം, ബെവ്കോ, ബിവറേജസ്, മലയാളം വാർത്തകൾ, Bar, Alchohol, Liquor, Bevco, News in Malayalam

Google Oneindia Malayalam News

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ബാറുകൾ ഇന്ന് തുറന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ബാറുകൾ കഴിഞ്ഞ ദിവസങ്ങളിലാണ് തുറന്നത്. എന്നാൽ വെയർഹൗസ് ചാർജ് കൂട്ടിയ ബിവറേജസ് കോർപ്പറേഷൻ നടപടിയിൽ പ്രതിഷേധിച്ച് ബാറുകൾ അടച്ചിടാൻ ഉടമകൾ തീരുമാനിക്കുകയായിരുന്നു. ഇന്ന് ബാർ തുറക്കാൻ തീരുമാനിച്ചെങ്കിലും വിദേശമദ്യം വിൽക്കണ്ടെന്നാണ് ബാറുടമകളുടെ നിശ്ചയിച്ചിരിക്കുന്നത്.

Bar

ബിവറേജസ് കോര്‍പറേഷനില്‍ നിന്നും വില്‍പനയ്ക്ക് വേണ്ടി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന വെയര്‍ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ധിപ്പിച്ചിരുന്നു. ഇത് ബാറുകള്‍ക്ക് കനത്ത നഷ്ടം വരുത്തി വെയ്ക്കും എന്നാണ് ബാറുടമകളുടെ വാദം. ലാഭവിഹിതം കുറച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാം എന്നാണ് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.

Recommended Video

cmsvideo
Kerala sold 72 crores liquor in one day

നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ

ബെവ്‌കോയില്‍ നിന്നും വില്‍പനയ്ക്ക് ‌വേണ്ടി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്നതാണ് വെയര്‍ഹൗസ് മാര്‍ജിന്‍. ബാറുകളുടെ വെയര്‍ ഹൗസ് നിരക്ക് 25 ശതമാനമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം കണ്‍സ്യൂമര്‍ ഫെഡിന്റേത് 20 ശതമാനത്തിലേക്കും ഉയര്‍ത്തി. എന്നാല്‍ എംആര്‍പി കൂട്ടി വില്‍ക്കാന്‍ കണ്‍സ്യൂമര്‍ഫെഡിനോ ബാറുകള്‍ക്കോ അനുമതിയില്ല. ഇതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. വന്‍ സാമ്പത്തിക ബാധ്യതയാണ് ഈ നീക്കം ബാറുകള്‍ക്ക് വരുത്തി വെച്ചിരിക്കുന്നത് എന്നാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ വിലയിരുത്തുന്നത്.

ബിക്കിനി ലുക്കില്‍ ഹോട്ടായി തൃധ ചൗധരി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
Bars are opened in Kerala from today to sell only beer and wine as part of FKFA protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X