കശ്മീര്‍ ഇല്ലാത്ത ഭൂപടം നല്‍കി; കോണ്‍ഗ്രസ് പറ്റിയ സഖ്യകക്ഷി, ബിബിസിയെ കടന്നാക്രമിച്ച് അനില്‍ ആന്റണി
ബിബിസി ഇന്ത്യയുടെ പരമാധികാരത്തെ എപ്പോഴും ചോദ്യം ചെയ്യുന്ന മാധ്യമമാണെന്ന് അനില്‍ ആന്റണി. കശ്മീരിന്റെ തെറ്റായ ഭൂപടം നല്‍കിയ വിഷയങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു

ദില്ലി: ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ വീണ്ടും കടുത്ത വിമര്‍ശനവുമായി അനില്‍ ആന്റണി. രാജ്യത്തിന്റെ പരമാധികാരം പല തവണ ചോദ്യം ചെയ്ത മാധ്യമമാണെന്ന് അനില്‍ തുറന്നടിച്ചു.
കശ്മീരില്ലാത്ത ഭൂപട്ടം ബിബിസി പലതവണ നല്‍കിയിട്ടുണ്ടെന്നും അനില്‍ ആന്റണി ട്വീറ്റ് ചെയ്തു. ബിബിസി മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു അനിലിന്റെ ട്വീറ്റ്. കോണ്‍ഗ്രസിനെയും ഇതോടൊപ്പം അനില്‍ വിമര്‍ശിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ കോണ്‍ഗ്രസിന് ഏറ്റവും നല്ല സഖ്യകക്ഷിയാണ് ബിബിസിയെന്നും ജയറാം രമേശിനെയും സുപ്രിയ ശ്രീനാഥിനെയും ടാഗ് ചെയ്ത് കൊണ്ട് അനില്‍ ആന്റണി പറഞ്ഞു.
സ്ഥാപിത താല്‍പര്യമില്ലാത്ത സ്വതന്ത്ര മാധ്യമമാണ് ബിബിസിയെന്നും അനില്‍ പരിഹസിച്ചു. നേരത്തെ ജയറാം രമേശ് ബിബിസി വിഷയത്തില്‍ അനിലിനെ വിമര്‍ശിച്ചിരുന്നു.
ഇന്ത്യയെ പലപ്പോഴും അപമാനിച്ചിട്ടുള്ള കാര്യങ്ങള്‍ ബിബിസിയില്‍ നിന്നുണ്ടായിട്ടുണ്ടെന്നും അനില്‍ പറഞ്ഞു. നേരത്തെ പരാമര്‍ശത്തെ തുടര്‍ന്ന് അനില്‍ ആന്റണി രാജി പ്രഖ്യാപിച്ചിരുന്നു.
പാര്‍ട്ടിയില്‍ നേതൃത്വത്തിന് ചുറ്റും വലിയ സംഘമുണ്ടെന്നും, ഇതൊരു കോമാളിക്കൂട്ടവും, ഉപജാപക സംഘവുമാണെന്നും അനില്‍ ആരോപിച്ചിരുന്നു. ജയറാം രമേശ് നേരത്തെ ഭാരത് ജോഡോ യാത്രയില്‍ അനില്‍ വഹിച്ച പങ്ക് എന്താണെന്ന് ചോദിച്ചിരുന്നു.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് വിമര്‍ശിക്കുന്ന ഡോക്യുമെന്ററിയാണ് ബിബിസി പുറത്തിറക്കിയത്. ഇത് വലിയ വിവാദമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഈ ഡോക്യുമെന്റി വെറും പ്രചാരണം മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. ഇതിന് വിലക്കുമേര്‍പ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ഡോക്യുമെന്ററി എല്ലായിടത്തും പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐയും യൂത്ത് കോണ്‍ഗ്രസുമെല്ലാം പ്രഖ്യാപിച്ചിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിബിസിയുടെ ഡോക്യുമെന്ററിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ബിജെപി രൂക്ഷ വിമര്‍ശനം ഡോക്യുമെന്ററിക്കെതിരെ നടത്തുന്നുമുണ്ട്.












Click it and Unblock the Notifications