കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിയര്‍ പാര്‍ലറില്‍ നിന്നും പുറത്തേക്ക് ബിയര്‍ കൊണ്ടുപോകാമെന്ന് ഹൈക്കോടതി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ബിയര്‍ പാലര്‍ലറുകളില്‍ നിന്ന് ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകുന്നതും ഒന്നിലധികം കൗണ്ടറുകള്‍ തുറക്കുന്നതും തടഞ്ഞ എക്‌സൈസ് വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് ചട്ടം ബാധകമല്ലെന്നും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് ഇപ്പോള്‍ നിയമതടസമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നിലവിലെ ബാര്‍ ലൈസന്‍സില്‍ മദ്യം ഹോട്ടലിന് പുറത്ത് കൊണ്ടുപോകുന്നത് നീയമവിരുദ്ധമാണ്. ഒന്നിലധം കൗണ്ടറുകളും അനുവദിക്കുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ബിയര്‍ പാലര്‍ലറുകള്‍ റെയ്ഡ് ചെയ്ത് നിയമ നടപടിയെടുത്തിരുന്നു. ഹൈക്കോടതി വിധിയോടെ ഈ കേസുകള്‍ ഇല്ലാതാകും.

wine

ബിയറുകള്‍ വാങ്ങി ഹോട്ടലിന് പുറത്ത് കൊണ്ടുപോകുന്നതിന് തടസ്സമില്ലെന്നും ഒരാള്‍ക്ക് 3.5 ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഇതനുസരിച്ച് അഞ്ച് കുപ്പിവരെ ബിയര്‍ വാങ്ങി പുറത്ത് കൊണ്ടുപോകാന്‍ കഴിയും.

ബാര്‍ ലൈസന്‍സിലേത് പോലെ അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമെ ഇനി ബിയര്‍ പാര്‍ലറുകളെ നിയന്ത്രിക്കാന്‍ എക്‌സൈസ് വകുപ്പിന് സാധ്യമാകൂ. ചട്ടം ഭേദഗതി വരുത്തിയാല്‍ മദ്യം പുറത്ത് കൊണ്ടുപോകുന്നതും കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നതും തടയാന്‍ സര്‍ക്കാരിന് സാധിക്കും.

English summary
Beer can be taken out of beer-wine parlours: HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X