Get Updates
Get notified of breaking news, exclusive insights, and must-see stories!

മികച്ച നടന്‍ ശിവജി, നടി അശ്വതി; റാഫിക്കും അംഗീകാരം: ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

2020 ലെ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. കഥാവിഭാഗത്തില്‍ 39 എന്‍ട്രികളും കഥേതര വിഭാഗത്തില്‍ 163 എന്‍ട്രികളും രചനവിഭാഗത്തില്‍ 8 എന്‍ട്രികളുമാണ് ഇത്തവണ ലഭിച്ചത്. കഥാവിഭാഗത്തില്‍ 21 കാറ്റഗറികളിലായി 20 വ്യക്തികള്‍ അവാര്‍ഡിന് അര്‍ഹരായി.

കഥേതര വിഭാഗത്തില്‍ 15 കാറ്റഗറികളിലായി 28 പേരും അവാര്‍ഡിന് അര്‍ഹരായി. രചന വിഭാഗത്തില്‍ ഒരു വ്യക്തിക്ക് മാത്രമാണ് അവാര്‍ഡ‍് നല്‍കിയത്. ജൂറി പരാമര്‍ശം ഉള്‍പ്പടെ ആകെ 49 വ്യക്തികള്‍ ഇത്തവണ അവാര്‍ഡിന് അര്‍ഹരായി. ഇത്തവണയും മികച്ച സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കിയില്ല.

സീരിയില്‍ ഇല്ല

യോഗ്യതിയുള്ള സീരിയലുകള്‍ ഒന്നും ഇല്ലാത്തതിനാലാണ് ഇത്തവണയും ഈ വിഭാഗത്തില്‍ പുരസ്കാരം നല്‍കേണ്ടതില്ലെന്ന് തീരുമാനത്തിലേക്ക് ജൂറി എത്തിയത്. കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗങ്ങളിലും എന്‍ട്രികള്‍ ഇല്ലാത്തതിനാല്‍ പുരസ്കാരം നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

കള്ളന്‍ മറുത

20 മിനിറ്റില്‍ താഴെയുള്ള മികച്ച ടെലിഫിലിം പുരസ്കാരം നേടിയിരിക്കുന്നത് കള്ളന്‍ മറുതയാണ്. സംവിധാനം റിജില്‍ കെസി. സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നിവര്‍ 15000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. ഒരു കുട്ടിയുടെ മനസ്സിലേക്ക് നാടോടിക്കഥ വ്യത്യസ്തമായ അര്‍ത്ഥ തലങ്ങളിലൂടെ സന്നിവേശിപ്പിച്ച ആവിഷ്കാര മികവിനാണ് ഈ പുരസ്കാരം നല്‍കുന്നതെന്ന് ജൂറി വ്യക്തമാക്കി.

റെഡ് കാര്‍പ്പറ്റ്

20 മിനുറ്റില്‍ കൂടിയ മികച്ച ടെലിഫിലം ആയി തിരഞ്ഞെടുക്കാന്‍ യോഗ്യതയുള്ള എന്‍ട്രികള്‍ ഇല്ലാത്തതിനാല്‍ പുരസ്കാരം നല്‍കിയില്ല. മികച്ച കഥാകൃത്ത് അര്‍ജനുന്‍ കെ. (കള്ളന്‍ മറുത), മികച്ച ടിവി ഷോ ആയി തിരഞ്ഞെടുക്കപ്പെട്ടത് അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് ആണ്. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സ്ത്രീകളെ പൊതുവേദിയില്‍ എത്തിക്കുന്ന സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുന്ന പരിപാടിയാണ് റെഡ് കാര്‍പ്പറ്റെന്നും ജൂറി വിലയിരുത്തി.

മറിമായം

മികച്ച കോമഡി പരിപാടിയായി മഴവില്‍ മനോരമയിലെ മറിമായം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സാമുഹ്യ പ്രസക്തമായ വിഷയങ്ങള്‍ ആക്ഷേപ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ തികച്ചും സ്വാഭാവികമായി അവതരിപ്പിക്കുന്ന അവതരണ മികവിനാണ് പുരസ്കാരം. മികച്ച ഹാസ്യഅഭിനേത്രിയിയി അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി മാസ്റ്റേഴ്സിലെ രഷ്മിയെ തിരഞ്ഞെടുത്തു. മികച്ച ഹാസ്യ അഭിനേതാവായി മറിമായത്തിലേ സലീമിനേയും തിരഞ്ഞെടുത്തു.

മികച്ച നടന്‍

അമ്പൂട്ടി, മീര എന്നിവരാണ് മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാര്‍. ടെലിസീരിയലിലെ മികച്ച നടനായി തിരഞ്ഞെടുത്തത് ശിവജി ഗുരുവായൂരിനെയാണ്. കഥയറിയാതെ എന്നപരമ്പരയിലെ രാമേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പുരസ്കാരം. മികച്ച രണ്ടാമത്തെ നടനായി ചക്കപ്പഴം പരമ്പരയിലെ റാഫിയേയും തിരഞ്ഞെടുത്തു.

മികച്ച നടി അശ്വതി ശ്രീകാന്ത്

മികച്ച നടിക്കുള്ള പുരസ്കാരവും ചക്കപ്പഴത്തിന് ലഭിച്ചു. ആശ എന്നകഥാപാത്രത്തെ അനായാസമായും സരസമായും അവതരിപ്പിച്ച അശ്വതി ശ്രീകാന്തിനാണ് പുരസ്കാരം. മികച്ച രണ്ടാമത്തെ നടിയായി അക്ഷരത്തെറ്റിലെ ഷാലു കൂര്യനെ തിരഞ്ഞെടുത്തു. മികച്ച ബാലതാരം ഗൗരി മീനാക്ഷി (ഒരു ഇതള്‍-ദൂരദര്‍ശന്‍). മികച്ച ഛായാഗ്രാഹകന്‍ ശരണ്‍ ശശിധരന്‍ ( കള്ളന്‍ മറുത). മികച്ച ചിത്ര സംയോജകന്‍ വിഷ്ണു വിശ്വനാഥ് ( ആന്‍റിഹീറോ-സ്പൈഡര്‍ നെറ്റ്). മികച്ച സംഗീത സംവിധായകന്‍ വിനീഷ് മണി (അച്ഛന്‍). മികച്ച ശബ്ദ ലേഖകന്‍ അരുണ്‍ (കള്ളന്‍ മറുത).

 വ്യത്യസ്ത കഥാപത്രങ്ങള്‍

ഹാസ്യാഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശത്തിന് മറിമായത്തിലെ സലീം ഹസ്സന്‍ അര്‍ഹനായി. വ്യത്യസ്ത കഥാപത്രങ്ങള്‍ക്ക് വേറിട്ട ശൈലി നല്‍കുന്നതിനാണ് പുരസ്കരാം. കഥേതര വിഭാഗത്തില്‍ മികച്ച ഡ്യോക്യുമെന്‍റി (ജനറല്‍) ദി സീ ഓഫ് എക്സ്റ്റസി (സംവിധാനം നന്ദകുമാര്‍ തോട്ടത്തില്‍). വിശ്വാസവും ഭക്തിയും രക്ത രൂക്ഷിതമാവുന്ന കൊടുങ്ങല്ലൂര്‍ ഭരണിയെ ഉത്തരകേരളത്തില്‍ നിന്നുള്ള പുറപ്പാട് ദൃശ്യങ്ങള്‍ അടക്കം സമഗ്രവും സൂക്ഷ്മവുമായി അവതരിപ്പിച്ചതിനും ശബ്ദ മിശ്രണത്തിലെ പൂര്‍ണ്ണതയ്ക്കുമാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ജൂറി വ്യക്തമാക്കി.

അവാര്‍ഡ് പ്രഖ്യാപനം

അവാര്‍ഡ് പ്രഖ്യാപനവുമായി ബന്ധിപ്പെട്ട് ജൂറിയുടെ പ്രത്യേക പരാമര്‍ശങ്ങള്‍ ഉണ്ടായി. കുട്ടികള്‍ സജീവമായി കാണുന്ന മാധ്യമം ആയിട്ട് പോലും കുട്ടികള്‍ക്ക് വേണ്ട ഹൃസ്വ ചിത്ര വിഭാഗത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കപ്പെട്ടില്ല എന്നുള്ളത് ഖേദകരമാണെന്ന് ജൂറി ചൂണ്ടിക്കാണിച്ചു. ജൂറിയുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഒന്നും തന്നെ അവാര്‍ഡിന്‍റെ ഉദ്ദേശ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നത് ആയിരുന്നില്ല. അതുകൊണ്ട് തന്നെ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയില്‍ എന്നിവയ്ക്ക് പുരസ്കാരം നല്‍കാന്‍ സാധിക്കുന്നതല്ലെന്നും ജൂറി അറിയിച്ചു.

മികച്ച ഡ്യോക്യുമെന്‍ററി

മികച്ച ഡ്യോക്യുമെന്‍ററി (ശാസ്ത്രവും പാരിസ്ഥിതികവും)- കൈരളി ന്യൂസില്‍ സംപ്രേക്ഷണം ചെയ്ത അടിമത്വത്തിന്‍റെ രണ്ടാം വരവ്. സംവിധാനം കെ രാജേന്ദ്രന്‍. ആഫ്രിക്കയില്‍ ഘാനയിലെ ദുഷ്കരമായ സാഹചര്യങ്ങളില്‍ ചിത്രീകരിച്ച ഈ ഡോക്യുമെന്ററി ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നായ ഇ-മാലിന്യങ്ങളില്‍ കേരളത്തില്‍ ഉണ്ടാക്കുന്ന ഭീഷണികളിലേക്ക് വിരല്‍ ചൂണ്ടുന്നു.

നിലവാര തകര്‍ച്ച

മറ്റ് വിഭാഗങ്ങളിലെ എന്‍ട്രികളുടെ നിലവാര തകര്‍ച്ച കാരണം അവാര്‍ഡുകള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ജൂറിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളേയും കുട്ടികളേയും മോശമായി ചിത്രീകരിച്ച് കാണുന്നതില്‍ ജൂറി കടുത്ത വിമര്‍ശനം രേഖപ്പെടുത്തി. വീടുകളില്‍ കുട്ടികളോടൊപ്പം കുടുബം ഒരുമിച്ചിരുന്ന് കാണുന്ന ഒരു മാധ്യമമെന്ന നിലയില്‍ ടെലിവിഷന്‍ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്ത ബോധം പുലര്‍ത്തമെന്നും ജൂറി അഭിപ്രായപ്പെട്ടു.

പ്രിലിമിനറി സ്ക്രീനിങ്

പ്രിലിമിനറി സ്ക്രീനിങ് കമ്മറ്റി ഉള്‍പ്പടേയുള്ള ചില നിര്‍ദേശങ്ങളും ജൂറി മുന്നോട്ട് വെച്ചിട്ടുണ്ട്. അതുപോലെ തന്നെ എല്ലാ ദൃശ്യാവിഷ്കാരങ്ങളേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന തരത്തില്‍ അവാര്‍ഡ് പ്രഖ്യാപനത്തെ പരിഷ്കരിക്കണം. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കണം. അവാര്‍ഡ് തുക നിലവിലേതില്‍ നിന്നും ഉയര്‍ത്തണമെന്നും സമിതി നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയതാരം പാര്‍വ്വതി നായര്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    Ashwathy opens about comment controversy | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+