കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണക്കാലത്ത് പ്രവാസികൾക്കടക്കം സന്തോഷവാർത്ത... നാട്ടിലെത്താൻ ഇനി ദുരിതയാത്ര വേണ്ട..

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: ഗള്‍ഫ് നാടുകളിലടക്കം കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്ക് ഓണക്കാലത്ത് നാട്ടിലേക്ക് എത്താനുള്ള യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് കേരള സര്‍ക്കാര്‍. സംസ്ഥാനത്തിന് പുറത്തും വിദേശത്തുമുള്ള മലയാളികള്‍ ഏറ്റവുമധികം നാട്ടിലെത്തുന്ന സമയമാണ് ഓണക്കാലം. പലപ്പോഴും ടിക്കറ്റ് കിട്ടാതെയും വേണ്ടത്ര വാഹനസൗകര്യങ്ങള്‍ ഇല്ലാതെയും പലരുടേയും യാത്ര മുടങ്ങുക പതിവുണ്ട്. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും കൂടുതല്‍ ട്രെയിനുകളും ഗള്‍ഫ് നാടുകളില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകളും അനുവദിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കും സിവില്‍ വ്യോമയാന മന്ത്രിക്കും കത്തുകളയച്ചു. ഓണം മാത്രമല്ല പെരുന്നാളും ഉള്ളതിനാല്‍ നാട്ടിലെത്തുന്ന മലയാളികളുടെ എണ്ണം കൂടും.

നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയത് ബി സന്ധ്യയെന്ന്...!! പിസി ജോര്‍ജിന്റെ ആരോപണം!!നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയത് ബി സന്ധ്യയെന്ന്...!! പിസി ജോര്‍ജിന്റെ ആരോപണം!!

nri

ഉത്സവകാലത്തെ തിരക്ക് മുന്‍കൂട്ടികണ്ട് കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബെംഗളൂരു, മുംബൈ, ദില്ലി പോലുള്ള നഗരങ്ങളില്‍ നിന്നും ഓണക്കാലത്ത് കേരളത്തിലേക്കും തിരികെയും സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം എന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗള്‍ഫ് നാടുകളില്‍ നിന്നും കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ നടത്താന്‍ കമ്പനികള്‍ തയ്യാറാണെങ്കില്‍ അനുമതി നല്‍കാമെന്ന് വ്യോമയാന മന്ത്രാലയം മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഓണക്കാലത്ത് പ്രവാസികളുടെ യാത്രാ ദുരിതം ഇത്തവണ ഒഴിവായിക്കിട്ടും.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

English summary
Kerala state offers better travel facilities for malayali's outside Kerala during Onam Season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X