കുടിയന്മാരെ കുറ്റം പറയല്ലേ!! അവര്‍ മദ്യപിച്ചില്ലേല്‍ സര്‍ക്കാരിന് വമ്പന്‍ നഷ്ടം, പ്രതി ദിനം 8 കോടി!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയത് കാരണം ബവ്‌റിജസ് കോര്‍പറേഷന് പതിനഞ്ച് ദിവസം കൊണ്ട് നഷ്ടമായത് 90 കോടിയിലേറെ രൂപ. പ്രതിദിനം 8 കോടി വരെയാണ് വരുമാന നഷ്ടം. സുപ്രീംകോടതി വിധി പ്രകാരം മാര്‍ച്ച് 31 ന് പാതയോരത്തെ മദ്യവില്‍പനശാലകള്‍ പൂട്ടേണ്ടി വന്നത് ബവ്‌റജിസ് കോര്‍പ്പറേഷനുണ്ടാക്കിയത് ഗുരുതര പ്രതിസന്ധിയാണ്.

ഇരുപത് ദിവസത്തിനുളളില്‍ നഷ്ടം ഇരുന്നൂറ് കോടിയാകുമെന്നും ബെവ്‌കോ കണക്കുകൂട്ടുന്നു. കോടതി വിധി അനുസരിച്ച് മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചിട്ടും മദ്യഉപഭോഗം കുറഞ്ഞിട്ടില്ലെന്നും ബെവ്‌കോ പറയുന്നു.

 ദേശീയ പാത

ദേശീയ പാത

ദേശീയ പാതയോരത്ത് നിന്ന് മാറ്റി സ്ഥാപിച്ച 120 ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ 40 എണ്ണത്തിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് തലത്തിലുള്ള എതിര്‍പ്പ് കാരണം തടസ്സപ്പെട്ടിരിക്കുകയാണ്.

 ബെവ്‌കോ

ബെവ്‌കോ

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിലൂടെ 5000 കോടിരൂപയുടെ നഷ്ടം സഹിക്കേണ്ടിവരുമെന്ന് ബെവ്‌കോ നേരത്തെ തന്നെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 കത്ത്

കത്ത്

മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിലെ പഞ്ചായത്ത് തല പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ബെവ്‌കോ എം ഡി സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു.

 മദ്യ ഉപഭോഗം കുറയുന്നില്ല

മദ്യ ഉപഭോഗം കുറയുന്നില്ല

സംസ്ഥാനത്ത് വില്‍പനശാലകള്‍ പൂട്ടിയതുകൊണ്ട് മദ്യ ഉപഭോഗം കുറയുന്നില്ലെന്നും ,ഇവിടെ കിട്ടികൊണ്ടിരുന്ന വരുമാനം അതിര്‍ത്തി കടന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുകയാണെന്നും കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
BEVCO MD send letter to Government
Please Wait while comments are loading...