കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഭവിക്കാന്‍ പാടില്ലാത്തത്; പൃഥ്വിരാജിന് എന്തുകൊണ്ട് ആ തെറ്റ് മനസ്സിലായില്ല; ഭാഗ്യലക്ഷ്മി

Google Oneindia Malayalam News

പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്നു പുതിയ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വർഷങ്ങള്‍ക്ക് ശേഷമുള്ള ഷാജി കൈലാസിന്റെ ശക്തമായ തിരിച്ച് വരവ് കൂടിയാണ് ഈ ചിത്രത്തിലൂടെ കാണാന്‍ സാധിക്കുന്നത്. അതേസമയം സമയം തന്നെ ചിത്രത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ സംബന്ധിച്ച് നടന്‍ പൃഥിരാജ് നടത്തുന്ന സംഭാഷണത്തിനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വന്നത്.

ശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് പിന്നിലാരെന്ന് അറിയാമെന്ന് ദീദി ദാമോദരന്‍; ഗുരുതര കുറ്റമെന്ന് പ്രേംചന്ദുംശ്രീലേഖയുടെ ആരോപണങ്ങള്‍ക്ക് പിന്നിലാരെന്ന് അറിയാമെന്ന് ദീദി ദാമോദരന്‍; ഗുരുതര കുറ്റമെന്ന് പ്രേംചന്ദും

ഇതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച സംവിധായകന്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്യുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നടന്‍ പൃഥ്വിരാജിന് എന്തുകൊണ്ട് ഈ ഭാഗത്തെ തെറ്റ് മനസ്സിലായെന്നുള്ളതാണ് തന്റെ അത്ഭുതപ്പെടുത്തുന്നത് എന്നാണ് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ഇത്തരം കാര്യങ്ങള്‍ കാലങ്ങളോളം പറഞ്ഞ് ജനങ്ങളുടെ മേല്‍

ഇത്തരം കാര്യങ്ങള്‍ കാലങ്ങളോളം പറഞ്ഞ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു പ്രവണത സാധാരണ ജനങ്ങളിലും സിനിമയിലുമുണ്ട്. എന്നാല്‍ ഈ ഇടക്കാലത്ത് ഇതെല്ലാം വളരെ സൂക്ഷിച്ചുകൊണ്ടാണ് എല്ലാവരും സംസാരിക്കുന്നത്. കാര്യങ്ങള്‍ പണ്ടത്തേപോലെയല്ല, ബോഡി ഷെയിമിങ് ആയാലും വസ്ത്ര ധാരണത്തിന്റെ പേരിലായാലും നിറത്തിന്റെ പേരിലായാലും വരുന്ന പല പരാമർശങ്ങങ്ങളും വളരെ സൂക്ഷിച്ചാണ് ചെയ്യാറുള്ളത്.

പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

സംവിധായകരും എഴുതുന്നവരും നടീനടന്മാരും

സംവിധായകരും എഴുതുന്നവരും നടീനടന്മാരും ഇക്കാര്യം സൂക്ഷിച്ച് ഡീല്‍ ചെയ്യുന്നതാണ് കാണാറുള്ളത്. പൃഥ്വിരാജിനെ പോലെ സാമൂഹ്യപ്രതിബദ്ധത നിറഞ്ഞ പലകാര്യങ്ങളും സംസാരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഒരാള്‍ എങ്ങനെയാണ് അത് ശ്രദ്ധിക്കാതെ പോയത് എന്നുള്ളത് വലറെ അത്ഭുതം തോന്നിയെന്നും ലക്ഷ്മി പ്രിയ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുന്നു.

സാധാരണ ഇത്തരം കാര്യങ്ങള്‍

സാധാരണ ഇത്തരം കാര്യങ്ങള്‍ സെന്‍സർ ബോർഡിലുള്ളവർ ചെറുതായി ചൂണ്ടിക്കാണിക്കും. ഇക്കാര്യത്തില്‍ സെന്‍സർ ബോർഡിന് ഇടപെടേണ്ട യാതൊരു ആവശ്യവം നിയമപരമായി ഇല്ല. പക്ഷെ സെന്‍സർ ബോർഡില്‍ ഉള്ള ആളെന്ന നിലയ്ക്ക് ' ആ ഒരു ഡയലോഗ് ഒഴിവാക്കുന്നത് നല്ലതാണ് കേട്ടോ, പ്രതിഷേധം സമൂഹത്തില്‍ നിന്നും ഉയർന്ന് വരാന്‍ സാധ്യതയുണ്ട്'- എന്ന് നമ്മള്‍ പറഞ്ഞ് കൊടുക്കും. ഇവിടെ അങ്ങനെയുണ്ടായില്ലെന്നത് അത്ഭുതം തോന്നി.

സിനിമ സംവിധാനം ചെയ്യുന്ന വ്യക്തിക്കോ

സിനിമ സംവിധാനം ചെയ്യുന്ന വ്യക്തിക്കോ എഴുതുന്നയാള്‍ക്കോ ഇത് സംബന്ധിച്ച നിയമകാര്യങ്ങള്‍ അറിയണമെന്നില്ല. അവർ അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇത്. അതുകൊണ്ട് പൃഥ്വിരാജിന്റെ കാര്യം പറയുന്നത്. സമൂഹത്തില്‍ പല വിഷയങ്ങളിലും ശക്തമായ അഭിപ്രായം പറയുന്ന ആള്‍ എങ്ങനെ ഇതിനെ കുറിച്ച് ചിന്തിക്കാതെ പോയി എന്നും ഈ വിമർശനങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് തോന്നി. അത് ഒരിക്കലും പാടില്ലാത്ത കാര്യമായിരുന്നു.

ഇത്തരം അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍

ഇത്തരം അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് നിർത്തണമെന്നത് തന്നെയാണ് നമ്മുടെയൊക്കെ ആഗ്രഹവും ആവശ്യവും. സിനിമ എന്ന് പറയുന്നത് ഒരുപാട് പേരെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു സംഭവമാണ്. സിനിമയില്‍ വരുന്ന ചില കാര്യങ്ങള്‍ അങ്ങനെയാണെന്ന് ആളുകള്‍ വിശ്വസിക്കും. അത് അങ്ങനെയല്ലെന്നാണ് നമ്മള്‍ പഠിപ്പിക്കേണ്ട്. അതിന് പകരം എങ്ങനെ ഇങ്ങനെ വന്നുവെന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇക്കാര്യങ്ങല്‍ ഇനിയും ഒഴിവാക്കാന്‍ കഴിയുന്നതേയുള്ളുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

ഈ ഭാഗങ്ങള്‍ മാറ്റുകയാണെന്ന് പറഞ്ഞ് സിനിമയുടെ

ഈ ഭാഗങ്ങള്‍ മാറ്റുകയാണെന്ന് പറഞ്ഞ് സിനിമയുടെ അണിയറ പ്രവർത്തകർക്ക് സെന്‍സർ ബോർഡിനെ സമീപിക്കാം. അപ്പോള്‍ അതില്‍ മാറ്റം വരുത്താനുള്ള അനുമതി നല്‍കും. സെന്‍സർ ബോർഡ് എന്തുകൊണ്ട് ഈ നിയമം ശ്രദ്ധിച്ചില്ലെന്ന കാര്യത്തില്‍ എനിക്ക് ആശ്ചര്യമുണ്ട്. അവരാരും ഇത് സൂചിപ്പിച്ചില്ലെന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇങ്ങനെ ഒരു നിയമം ഉണ്ടെങ്കില്‍ അവർ അറിഞ്ഞിരിക്കണമല്ലോയെന്നും അവർ കൂട്ടിച്ചേർക്കുന്നു.

 അതിനേക്കാള്‍ വിലയുള്ളത് അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം: ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ കുടുംബം അതിനേക്കാള്‍ വിലയുള്ളത് അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം: ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ കുടുംബം

Recommended Video

cmsvideo
അബദ്ധം പറ്റി, മാപ്പിരന്ന് പൃഥ്വിയും ഷാജി കൈലാസും

English summary
Bhagyalakshmi asks why Prithviraj did not understand that mistake; Criticism over dialogue in kaduva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X