ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പുതിയ വനിതാ സംഘടനയ്ക്ക് പിന്നില്‍ ആ പ്രമുഖനോ?

  • Posted By: rajesh
Subscribe to Oneindia Malayalam

കൊച്ചി: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മകൂടി പിറന്നതോടെ ഇതുസംബന്ധിച്ച പല അഭ്യൂഹങ്ങളും പരക്കുന്നു. ഇന്ത്യന്‍ സിനിമാ രംഗത്തിനുതന്നെ മാതൃകയായി ആരംഭിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്നാലെയാണ് മലയാളത്തില്‍ മറ്റൊരു സംഘടനകൂടി രൂപീകൃതമായത്.

പത്മാവത് പ്രതിഷേധം; പിന്നില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം; നേട്ടം കോണ്‍ഗ്രസിന്

മലയാള സിനിമയുടെ ചരിത്രത്തില്‍ നാളിതുവരെയായി ഒരു വനിതാ സംഘടനപോലും രൂപീകൃതമായിരുന്നില്ല. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' മാത്രമാണ് പൊതുവേദിയായി ഉണ്ടായിരുന്നത്. എന്നാല്‍, നടിയെ ആക്രമിച്ച സംഭവത്തില്‍ അമ്മയില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കാതിരുന്നതോടെയാണ് മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിവരുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ംരര) എന്ന സംഘടന പിറന്നത്.

bhagya

സംഘടനയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഒരുപാട് വനിതാ സിനിമാ പ്രവര്‍ത്തകര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും അമ്മയുമായി അടുപ്പമുണ്ടായിരുന്ന നടിമാര്‍. ഫെമിനിസ്റ്റ് ചിന്താഗതിക്കാരായ നടിമാര്‍ ചേര്‍ന്നായിരുന്നു വിമന്‍ കലക്ടീവിന് രൂപം നല്‍കിയിരുന്നതെങ്കില്‍ ഇവരോട് എതിര്‍പ്പുള്ളവരായിരിക്കും പുതിയ സംഘടനയിലെ അംഗങ്ങള്‍.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പ്രമുഖ നടനാണ് ഇപ്പോഴത്തെ സംഘടനയുടെ പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്. വിമന്‍ കലക്ടീവിനെ തകര്‍ക്കുക തന്നെയാകും ഇവരുടെ പ്രഥമലക്ഷ്യവും. കൂടുതല്‍ അംഗങ്ങളെ തങ്ങളുടെ സംഘടനയില്‍ ചേര്‍ക്കാര്‍ ഇരു വിഭാഗങ്ങളും മത്സരിക്കുമ്പോള്‍ മലയാള സിനിമയിലെ വനിതകള്‍തമ്മിലുള്ള പുതിയ ഏറ്റുമുട്ടലുകളിലേക്കാകും കാര്യങ്ങള്‍ നീങ്ങുകയെന്നുറപ്പാണ്.

English summary
Bhagyalakshmi to lead new Women's association

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്