പള്‍സര്‍ സുനിയുടെ ആദ്യ റേപ്പ് ക്വട്ടേഷന് ഇരയായ ആ യുവനടി ആര്...?? ഭാമ പ്രതികരിക്കുന്നു..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം രാജ്യത്തിന് മുന്‍പില്‍ കേരളത്തെ നാണം കെടുത്തിയതാണ്. ആദ്യത്തെ റേപ് ക്വട്ടേഷനാണ് നടിക്ക് നേരെ നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ സമാന രീതിയിലുള്ള ക്വട്ടേഷന്‍ സുനി മുന്‍പും നടപ്പാക്കിയിട്ടുണ്ട് എന്ന് പോലീസ് വിവരം പുറത്ത് വിട്ടു. അന്ന് ഇരയായ നടി ഭാമയാണ് എന്ന തരത്തില്‍ ചിലര്‍ പ്രചരണവും നടത്തി. വിഷയത്തില്‍ പ്രതികരണവുമായി ഭാമ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ദീപിക.കോമിനോടാണ് ഭാമയുടെ പ്രതികരണം.

നടിക്കെതിരെ ഗൂഢാലോചന നടത്തിയതിന് തെളിവില്ല..!! ദിലീപിന്റെ അറസ്റ്റ് വെറും സംശയത്തിന്റെ പേരിലെന്ന്..!

ദിലീപുമൊത്ത് വിദേശയാത്ര..!! സുനിയുമായി ഫോൺവിളി..!! സാമ്പത്തിക ഇടപാടുകള്‍..! എംഎല്‍എയുടെ മൊഴി..!!

ആ നടി താനല്ല

ആ നടി താനല്ല

പള്‍സര്‍ സുനിയുടെ ആദ്യ റേപ് ക്വട്ടേഷന്റെ ഇര താനല്ലെന്നാണ് ഭാമ വെളിപ്പെടുത്തുന്നത്. തനിക്ക് നേരെ ഒരു ക്വട്ടേഷന്‍ ആക്രമണവും നടന്നിട്ടില്ലെന്ന് ഭാമ ദീപിക. കോമിനോട് പ്രതികരിച്ചു.

ഭാമയെന്ന് വ്യാജപ്രചരണം

ഭാമയെന്ന് വ്യാജപ്രചരണം

പള്‍സര്‍ സുനിയുടെ ആദ്യ ഇരയായ നടി ലോഹിതദാസിന്റെ സിനിമയിലൂടെ അഭിനയ രംഗത്ത് വന്ന വ്യക്തി ആണെന്നും ആക്രമണത്തിന് ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷ ആയെന്നും വാര്‍ത്തയുണ്ടായിരുന്നു. ആ നടി ഭാമ ആണെന്നാണ് ഒരു കൂട്ടം പ്രചരിപ്പിച്ചത്.

പ്രചരണത്തിന് കാരണം

പ്രചരണത്തിന് കാരണം

ലോഹതദാസിന്റെ നിവേദ്യമെന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയതും ഇടക്കാലത്ത് മാറി നിന്നതുമെല്ലാം ഈ സംഭവത്തോട് ചേര്‍ന്ന് ഭാമയുടെ പേര് പ്രചരിക്കാന്‍ കാരണമായി. ഇതോടെയാണ് ഇത്തരം പ്രചരണങ്ങളെ തള്ളി താരം തന്നെ രംഗത്ത് വന്നിരിക്കുന്നത്.

പഴയ റേപ്പ് ക്വട്ടേഷൻ

പഴയ റേപ്പ് ക്വട്ടേഷൻ

രണ്ട് വര്‍ഷം മുന്‍പാണ് സുനി ആദ്യ റേപ്പ് ക്വട്ടേഷന്‍ നടപ്പാക്കിയത് എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളത്തിലെ പ്രശസ്തയായ ഒരു യുവനടിയാണ് അന്ന് സുനിയുടെ ഇരയായത്. ഒരു നിര്‍മ്മാതാവ് ആയിരുന്നു ക്വട്ടേഷന്‍ നല്‍കിയത്.

ആ നിർമ്മാതാവ്

ആ നിർമ്മാതാവ്

കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മ്മാതാവാണ് നടിയെ ആക്രമിക്കാന്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു. അന്ന് നടി സംഭവം പുറത്ത് പറയുകയോ പരാതിപ്പെടുകയോ ചെയ്തിരുന്നില്ല.

സംഭവം ഒതുക്കിത്തീർത്തു

സംഭവം ഒതുക്കിത്തീർത്തു

ദിലീപുമായി അടുപ്പമുള്ള ആളാണ് ഈ നിര്‍മ്മാതാവ് എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല അന്നാ സംഭവം താരസംഘടനയായ അമ്മയിലെ ഭാരവാഹികള്‍ ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു.

നടി സഹകരിക്കുന്നു

നടി സഹകരിക്കുന്നു

അന്ന് ആക്രമിക്കപ്പെട്ട നടി ഇപ്പോള്‍ പോലീസ് അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഇടപെടല്‍ മൂലമാണ് നടി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതെന്നാണ് സൂചന. കേസെടുത്ത് അന്വേഷിക്കാനാണ് പോലീസ് നീക്കം.

നിർമ്മാതാവിനെ ചോദ്യം ചെയ്യും

നിർമ്മാതാവിനെ ചോദ്യം ചെയ്യും

ആരോപണ വിധേയനായ നിര്‍മ്മാതാവിനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഇയാള്‍ ഇടനിലക്കാരന്‍ ആയതിനും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

സുനിയെ ലഭിച്ച വഴി

സുനിയെ ലഭിച്ച വഴി

സുനിക്ക് അന്ന് ക്വട്ടേഷന്‍ നല്‍കിയ നിര്‍മ്മാതാവില്‍ നിന്നാണ് സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് ദിലീപിന് വിവരം ലഭിച്ചത് എന്നാണ് പോലീസ് കരുതുന്നത്. 4 വര്‍ഷമാണ് നടിയെ ആക്രമിക്കാന്‍ ഇരുവരും ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറയുന്നു.

നിർമ്മാതാവ് നേതൃത്വം

നിർമ്മാതാവ് നേതൃത്വം

ആരോപണ വിധേയനായ നിര്‍മ്മാതാവ് നേതൃത്വം നല്‍കുന്ന സംഘമാണ് ദിലീപിന് വേണ്ടി സോഷ്യൽ മീഡിയയിൽ വന്‍പ്രചാരണം അഴിച്ചുവിടുന്നത് എന്നാണ് സൂചന. സിനിമയിലേയും അല്ലാതെയും ഉള്ള പ്രമുഖര്‍ക്ക് ദിലീപിന് അനുകൂലമായി സംസാരിക്കാന്‍ സമ്മര്‍ദമുണ്ടെന്നാണ് അറിയുന്നത്.

English summary
Actress Bhama responds to rumours about her in Social Media.
Please Wait while comments are loading...