Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോഡോ യാത്രയില്‍ സവര്‍ക്കര്‍; സംഘിയെയും സേവാഗിനെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയെന്ന് പിവി അന്‍വര്‍

ആലുവ : ഭാരത് ജോഡോ യാത്രയില്‍ വീണ്ടും വിവാദം . ഏറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ബാനറില്‍ സംഘപരിവാര്‍ ആചാര്യന്‍ വി ഡി സവര്‍ക്കറുടെ ചിത്രവും. സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായതിന് പിന്നാലെ സവര്‍ക്കറുടെ ചിത്രം കോണ്‍ഗ്രസ് നേതാക്കള്‍ മറച്ചുവച്ചിരിക്കുകയാണ്. . നെടുമ്പാശേരി അത്താണിയില്‍ സ്ഥാപിച്ച ബാനറിലാണ് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തില്‍ സവര്‍ക്കര്‍ ഉള്‍പ്പെട്ടിട്ടുള്ളത് .

1

പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിച്ച് ഇടത് നേതാക്കള്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. 'സെങ്കി ഏതാ സേവാഗ് ഏതാ എന്ന് തിരിച്ചരിയാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് പി വി അനവര്‍ എം എല്‍ എ സോഷ്യല്‍ മീഡിയയില്‍ കമന്റായി പ്രതികരിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എം എല്‍ എ പങ്കുവച്ച പോസ്റ്റ് ചുവടെ.

2

ആലുവ ചെങ്ങമനാട് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡില്‍ സവര്‍ക്കര്‍ ഇടം പിടിച്ചത് ചൂണ്ടി കാണിച്ചപ്പോള്‍, കര്‍ണ്ണാടകയില്‍ സ്വാതന്ത്ര്യദിനത്തില്‍ ബി ജെ പി സ്ഥാപിച്ച ബോര്‍ഡാണതെന്നാണ് ലീഗ് അണികള്‍ ഒട്ടിക്കുന്ന നരേഷന്‍ ഗാന്ധിജിയെ ഒഴിവാക്കി സവര്‍ക്കറിനെ ബോര്‍ഡില്‍ സ്ഥാപിച്ചത് കര്‍ണ്ണാടകയിലോ നോര്‍ത്തിലോ അല്ല സാഹിബുമാരേ, നമ്മുടെ കേരളത്തില്‍ തന്നെയാണ്.

3

അവിടുത്തെ കോണ്‍ഗ്രസ് നേതൃത്വം തെറ്റ് തിരുത്തിയിട്ടുണ്ട്. ഒഴിവാക്കിയ ഗാന്ധിജിയുടെ ചിത്രം വെച്ച് തങ്ങള്‍ക്ക് പ്രിയപ്പെട്ട സവര്‍ക്കറിനെ അവര്‍ മറച്ചിട്ടുണ്ട്. ലീഗുകാരേ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതിലും ഭേദം, ഒരു കിലോ ജീരകം എടുത്ത് അതിന്റെ തൊലി കളയുന്നതാണെന്നറിയാം. എങ്കിലും ഈ വീഡിയോ കൂടി ഇവിടെ കിടക്കട്ടേ- പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

4

ഇതിനിടെ സവര്‍ക്കറിന്റെ ചിത്രം മറയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനെതിരെ നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പോസ്റ്റ് ഇങ്ങനെ,

5

സവര്‍ക്കറിന്റെ ഫോട്ടോ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ ഇടം നേടി .സംഭവം നടക്കുന്നത് അന്‍വര്‍ സാദത്ത് എംഎല്‍എ ആയിട്ടുള്ള ആലുവ മണ്ഡലത്തില്‍ സ്വന്തം പഞ്ചായത്തായ ചെങ്ങമനാട് പഞ്ചായത്തില്‍ അത്താണി എന്ന പ്രദേശത്താണ് കോണ്‍ഗ്രസിന്റെ നിലവിലെ ബ്ലോക്ക് മെമ്പറും, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തിലാണ് ഫോട്ടോ സ്ഥാപിച്ചത്.

6

അദ്ദേഹം ആര്‍ എസ് എസ് വക്താവായാണ് പൊതുവേ നാട്ടില്‍ അറിയപ്പെടുന്നത് എന്നുള്ളതാണ് വിവരം രാഷ്ട്രപിതാവിനെ കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ ഫോട്ടോയുടെ കൂടി കുറവുണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശ്രദ്ധ ക്ഷണിക്കുന്നു.രാഹുല്‍ ഗണ്ഡിയുടെ ജോഡോ യാത്ര കോണ്‍ഗ്രസിനെ കൂടുതല്‍ ആര്‍ എസ് എസ് വല്‍ക്കരിക്കുന്നതിന്റെ ഭാഗമോ ? അതോ കോണ്‍ഗ്രസിന്റെ നയരൂപീകരണ സമിതിയില്‍ ഇപ്പോഴും ആര്‍ എസ് എസിന്റെ വക്താക്കള്‍ ഉണ്ടോ ? മറുപടി പറയേണ്ടത് കോണ്‍ഗ്രസ് നേതാക്കന്മാരാണ്. ?- പോസ്റ്റില്‍ കുറിച്ചു.

7

പ്രചാരണ ബോര്‍ഡില്‍ സംഘപരിവാര്‍ നേതാവ് വിഡി സവര്‍ക്കറുടെ ചിത്രം വച്ചതില്‍ നടപടിയുമായി എറണാകുളം ഡിസിസി. സംഭവവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്‌പെന്റ് ചെയ്തു. കോട്ടായി ജങ്ഷനില്‍ വച്ച ബോര്‍ഡ് വിവാദമായതിന് പിന്നാലെയാണ് നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+