കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസ് പ്രമുഖരിലേക്ക്, സ്വപ്‌നയ്ക്കും സന്ദീപിനും പിന്നില്‍.... നിഗൂഢതകള്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രമുഖരിലേക്ക് നീങ്ങുകയാണ്. ഏറ്റവും ഒടുവിലായി മന്ത്രി കെടി ജലീലിനെ സ്വപ്‌നാ സുരേഷ് വിളിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയതില്‍ പോലീസിന് പങ്കുണ്ടോ എന്ന് സംശയിക്കപ്പെടുകയാണ്. സന്ദീപ് നായരുടെ പോലീസ് കേസുകള്‍ മുമ്പ് ഒതുക്കി തീര്‍ത്ത സംഭവത്തിലും ഉന്നത ഇടപെടല്‍ തന്നെയുണ്ടായെന്നാണ് വിവരങ്ങള്‍. മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും സംഭവത്തില്‍ കുരുക്ക് മുറുകുകയാണ്. കേസില്‍ ഇതോടെ വന്‍ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

ഫോണ്‍ രേഖകള്‍

ഫോണ്‍ രേഖകള്‍

സരിത്തിന്റെയും സ്വപ്‌നയുടെയും ഫോണ്‍ രേഖയാണ് കേസിനെ പ്രമുഖരിലേക്ക് എത്തിക്കുന്നത്. ശിവശങ്കറിനെ സരിത്ത് പലതവണ വിളിച്ചിട്ടുണ്ട്. സ്വപ്‌ന മന്ത്രി കെടി ജലീലിനെയാണ് പലവട്ടം വിളിച്ചത്. ഇക്കാര്യം മന്ത്രി തന്നെ സ്ഥിരീകരിച്ചു. കിറ്റ് വിതരണത്തിന്റെ കാര്യം പറയാനാണ് വിളിച്ചതെന്നാണ് വിശദീകരണം. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ നമ്പറും കോള്‍ ലിസ്റ്റിലുണ്ട്. ഏപ്രില്‍ 20ന് ശേഷമുള്ള കോള്‍ ലിസ്റ്റാണിത്.

Recommended Video

cmsvideo
How Swapna Suresh And Sandeep Nair Escaped From Kerala; Here All Details | Oneindia Malayalam
മന്ത്രി പറയുന്നത്

മന്ത്രി പറയുന്നത്

സ്വപ്നയെ ബന്ധപ്പെടുത്തിയത് യുഎഇ കോണ്‍സല്‍ ജനറലാണെന്ന് കെടി ജലീല്‍ പറയുന്നു. റമദാന്‍ സമയത്ത് ഭക്ഷണകിറ്റ് വിതരണത്തിനായിരുന്നു ബന്ധപ്പെട്ടത്. വിളിച്ചതൊന്നും അസമയത്തല്ല. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമായിരുന്നു ഇത്. മേയ് 27ന് കോണ്‍സല്‍ ജനറല്‍ അയച്ച ഫോണ്‍ സംഭാഷണങ്ങളും ജലീല്‍ പുറത്തുവിട്ടു. വിശദീകരണം ഇക്കാര്യത്തില്‍ കോണ്‍സില്‍ ജനറലാണ് നല്‍കേണ്ടത്. സ്വപ്‌ന ഓഫീസില്‍ വന്നിട്ടുണ്ടെന്നും, അത് യുഎഇ ദേശീയ ദിനത്തിന് ക്ഷണിക്കാന്‍ വേണ്ടിയാണെന്നും ജലീല്‍ പറഞ്ഞു. നാല് വര്‍ഷമായി സ്വപ്നയെ അറിയാമെന്നും ജലീല്‍ പറഞ്ഞു.

ശിവശങ്കര്‍ കുടുങ്ങും

ശിവശങ്കര്‍ കുടുങ്ങും

ശിവശങ്കറിന്റെ വീട്ടില്‍ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. കൂടിക്കാഴ്ച്ചയും നടത്തി. ശിവശങ്കറിനെ നോട്ടീസ് നല്‍കി വിളിച്ച് വരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് കസ്റ്റംസ്. ശിവശങ്കറിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചത് ഗൂഢാലോചന സ്വര്‍ണക്കടത്ത് കേസില്‍ നടന്നതായിട്ടാണ് സൂചന. സരിത്തും സ്വപ്‌നയും ഈ ഫ്‌ളാറ്റില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു. ശിവശങ്കര്‍ താമസിച്ചിരുന്നു സെക്രട്ടേറിയറ്റിന് സമീപമുള്ള ഫ്‌ളാറ്റില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറും ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നു. ഇയാള്‍ ഇപ്പോഴും കേസില്‍ പങ്കുണ്ടോ എന്ന് വ്യക്തമല്ല.

സന്ദീപിന് പിന്നിലും....

സന്ദീപിന് പിന്നിലും....

സന്ദീപ് നായര്‍ക്ക് പിന്നില്‍ ഉന്നതരുടെ സഹായം ഉണ്ടായിരുന്നു. ഇയാള്‍ മദ്യപിച്ച് അപകടകരമായി കാറോടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തില്‍ ഇറക്കിയത് പോലീസ് സംഘടനയുടെ ഭാരവാഹിയാണ്. സ്വന്തം കാറില്‍ വീട്ടിലാക്കുകയും ചെയ്തു. നേരത്തെയുള്ള കേസുകളിലും ഈ നേതാവ് ഇടപെട്ടിരുന്നു. ഇയാള്‍ ഓടിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാര്‍ യഥാര്‍ത്ഥ ഉടമ എത്താതെ തന്നെ പോലീസ് വിട്ടുകൊടുത്തിരുന്നു. അതേസമയം സന്ദീപ് സ്വര്‍ണക്കടത്ത് നടത്തിയതും ഈ കാറിലാണ്.

നിഗൂഢ വനിത

നിഗൂഢ വനിത

സ്വപ്‌ന സുരേഷ് നിഗൂഢ വനിതയെന്നാണ് ഇന്റലിജന്‍സ് നേരത്തെ നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പൂഴ്ത്തുകയായിരുന്നു. സ്വപ്‌നയുടെ ഉന്നത ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും സ്‌പെഷ്യല്‍ ബ്രാഞ്ച് വിശദമായി അന്വേഷിച്ചിരുന്നു. എയര്‍ ഇന്ത്യയിലെ പീഡന പരാതിയില്‍ ആള്‍മാറാട്ടം നടത്തി പെണ്‍കുട്ടികളെ ഹാജരാക്കിയ കേസിലാണ് ഉന്നത ബന്ധങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചപ്പോഴും മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടയില്‍ തന്നെയാണ് ഇവര്‍ക്ക് ജോലി നല്‍കിയത്. നിഗൂഢത നിറഞ്ഞ വനിതയെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്.

ഫൈസലിന് ജാമ്യമില്ലാ വാറന്റ്

ഫൈസലിന് ജാമ്യമില്ലാ വാറന്റ്

ദുബായിലുള്ള ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇന്റര്‍പോളിന്റെ സഹായവും ഇയാളെ പിടികൂടാന്‍ തേടിയിട്ടുണ്ട്. അതേസമയം ഈ കേസില്‍ മൂവാറ്റുപുഴക്കാരന്‍ ജലാല്‍ ഉള്‍പ്പെടെ മുന്ന് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന റമീസില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയവരാണ് ഇവര്‍ മൂന്ന് പേരും. ഇതില്‍ ജലാല്‍ മുമ്പും സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടയാളാണ്. രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴി അഞ്ച് കിലോ സ്വര്‍ണം കടത്തിയിട്ടുണ്ട് ജലാല്‍.

പിടികിട്ടാപ്പുള്ളിയാണ് പ്രതി

പിടികിട്ടാപ്പുള്ളിയാണ് പ്രതി

ജലാല്‍ വര്‍ഷങ്ങളായി കേരള പോലീസും കസ്റ്റംസും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ്. വിമാനത്താവളങ്ങളില്‍ വഴി ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്തിന് ആളുകളെ ഏര്‍പ്പാടാക്കുന്നത് ജലാലാണ്. ചെന്നൈ, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലൂടെയും നിരവധി പേരെ ഉപയോഗിച്ച് ഇയാള്‍ സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ട്. പലയിടത്തും നിന്നും തിരയുന്നതിനാല്‍ ഇയാള്‍ ഒളിവിലായിരുന്നു. ഇപ്പോഴത്തെ കേസില്‍ താനും കൂടി കുടുങ്ങുമെന്ന് കണ്ടാണ് ഇപ്പോള്‍ കീഴടങ്ങിയത്. പിടിയിലായ റമീസുമായി ജലാലിന് അടുത്ത ബന്ധമുണ്ട്.

English summary
big names involved behind swapna suresh and sandeep in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X