'ബീച്ച് ഡ്രസ് ഇട്ട് ആരും കോളേജിൽ പോകില്ല, ഇൻസ്റ്റഗ്രാം തുള്ളൽ കണ്ട് കുട്ടികൾ വഴി തെറ്റും'; രജിത് കുമാർ
മൊബൈലും സോഷ്യൽ മീഡിയയും കുട്ടികളെ മോശമായ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്ന് മുൻ ബിഗ് ബോസ് താരം രജിത് കുമാർ. വസ്ത്രധാരണത്തെ കുറിച്ച് താൻ 17 വർഷം മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സത്യമായി വരുന്നതെന്നും രജിത് പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മൊബൈൽ നമ്മുടെ കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം തുള്ളൽ തന്നെ വലിയ വിഷമാണ്. പലപല കുലുക്കങ്ങളും ചാട്ടങ്ങളും അതിൽ വരുന്നില്ലേ. ഹാഫ് നൂഡ്, മുക്കാൽ നൂഡ് ഒക്കെയാണ്. 7 ഉം 8 ഉം വയസുള്ളവരാണ് ഇന്നത്തെ കൗമാരക്കാർ. എട്ടും പത്തും വയസുള്ള കുട്ടികൾ പ്രസവിക്കുന്നുവെന്നൊക്കെ മാധ്യമങ്ങൾ തന്നെയല്ലേ വാർത്ത കൊടുക്കുന്നത്. ആ വയസിൽ പ്രസവിക്കണമെങ്കിൽ ഹോർമോണൽ ആക്ടിവേഷനൊക്കെ നടക്കണ്ടേ, അത് നടക്കണമെങ്കിൽ ബ്ലൂ ഫിലിം ഉൾപ്പെടെ സോഷ്യൽ മീഡിയയിലെ വേണ്ടാത്ത അതിപ്രസരം ആണ്.

കുട്ടിക്ക് സ്വയം നിയന്ത്രണം പഠിപ്പിച്ച് മാതാപിതാക്കൾ ഇതൊക്കെ പഠിപ്പിച്ച് കൊടുക്കണം. കുട്ടികൾക്ക് കൃത്യമായ ട്രെയിനിങ് കൊടുക്കണം. കുട്ടികളെ മൂല്യബോധമുള്ള കുട്ടികളാക്കി വളർത്തുകയാണ് വേണ്ടത്. അതിനുള്ള പേഴ്സണാലിറ്റി ഡെവലെപ്മെന്റ് ക്ലാസുകളാണ് ഞാൻ നൽകിയിരുന്നത്. എന്നാൽ അതിൽ അസ്വസ്ഥത തോന്നിയ ചിലർ എന്നെ അടിച്ചൊതുക്കി. പിന്നെ എന്ത് പറഞ്ഞാലും വിവാദമായി.
17 വർഷം മുൻപ് ജീൻസിനും ലെഗ്ഗിങ്സിനുമെതിരെയൊക്കെ സംസാരിച്ച് ഫൈറ്റ് ചെയ്ത ആളാണ് ഞാൻ. അന്ന് ഞാൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വസ്ത്രധാരണത്തിൽ കാര്യത്തിൽ സത്യമായി വരുന്നത്. വസ്ത്രധാരണം ഓരോരുത്തരുടെ ചോയിസ് ആണ്. ബീച്ച് ഡ്രസ് ഇട്ട് കോളേജിൽ പോകില്ല. ഓരോ സന്ദർഭത്തിനും യോജിച്ച വസത്രധാരണമുണ്ട്. ഏത് വസ്ത്രം എങ്ങനെ ധരിക്കണമെന്നത് ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെങ്കിലും വ്യക്തികൾക്ക് പൊതുബോധവും സാമൂഹിക പ്രതിബദ്ധതയും ചിന്താശേഷിയുമൊക്കെ ഇക്കാര്യത്തിൽ ആവശ്യമാണ്. എന്നെ പൊതുസമൂഹം കാണുകയാണ് അവർ എന്നെ ബഹുമാനിക്കണം എന്നൊക്കെ ചിന്തിച്ചാൽ അതിന് അനുസരിച്ച് വസ്ത്രം ചെയ്യും. സിനിമയിൽ സ്ക്രിപ്റ്റ് ആവശ്യപ്പെടുന്നത് പ്രകാരം കൗപീനം ഇടാം. എന്നാൽ പൊതുവിടത്ത് ഞാൻ അങ്ങനെ നടന്നാലോ? എന്തോ സാരമായ തകരാറുണ്ടെന്ന് കരുതില്ലേ, പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. എങ്ങനെ പബ്ലിസിറ്റി കിട്ടുമെന്നാണ് പലരും ചിന്തിക്കുന്നത്. പൊതുബോധത്തിന് അനുസരിച്ച് ചെയ്താൽ നമ്മുക്ക് ബഹുമാനം കിട്ടും.
സോഷ്യൽ മീഡിയ പണം ഉണ്ടാക്കാനുള്ള മാർഗം ആകുമ്പോൾ അതിന് വേണ്ടി എന്തും ചെയ്യുന്നൊരു അവസ്ഥ ഉണ്ടാകും. ഇനിയാണ് കൂടുതൽ അപകടം ഉണ്ടാകാൻ പോകുന്നത്. ഐഐയിലൂടെയാണ് ആണിനേയും പെണ്ണിനേയുമൊക്കെ ഉണ്ടാക്കുന്നത്. കുട്ടികൾക്ക് ഇതൊക്കെ മനസിലാകുമോ?എനിക്ക് തന്നെ തെറ്റി പോയി കഴിഞ്ഞ ദിവസം, നാച്വറൽ പടങ്ങളുടെ കൂടെ ആർട്ടിഫിഷ്യലും കയറി പോകുവാണ്. ഇതൊക്കെ വളരെ അപകടകരമാണ്', രജിത് കുമാർ പറഞ്ഞു.












Click it and Unblock the Notifications