
അനാവശ്യമായ ഒരു വാക്ക്: ബിഗ് ബോസില്‍ പറഞ്ഞു പോയ ആ ഒരു കാര്യത്തില്‍ കുറ്റബോധമുണ്ട്: ബ്ലെസ്‌ലി
സ്വന്തം ക്യാമറ മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളനെ പിടികൂടുന്ന ദൃശ്യം ലൈവായി ചിത്രീകരിച്ചുകൊണ്ടായിരുന്നു ബ്ലെസ്സ്ലീ ആദ്യമായി വാർത്തകളില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയ രംഗത്ത് നേരത്തെ തന്നെ നിറ സാന്നിധ്യമായിരുന്ന താരത്തിന് ബിഗ് ബോസ് സീസണ്‍ 4 ല്‍ മത്സരാർത്ഥിയായി എത്തിയതോടെ കൂടുതല്‍ ജനശ്രദ്ധ ലഭിക്കുന്നതാണ് പിന്നീട് കണ്ടത്. അനുകൂലിക്കുന്നുവരോടൊപ്പം വിമർശകരും ഏറെയുണ്ടായിരുന്നെങ്കിലും തന്റെതായ ശൈലിയില്‍ മുന്നോട്ട് പോയ അദ്ദേഹത്തിന് സീസണിലെ രണ്ടാം സ്ഥാനവും കരസ്ഥമാക്കാന്‍ സാധിച്ചു. ഇപ്പോഴിതാ ബിഗ് ബോസിലെ പറഞ്ഞു പോയ ഒരു വാക്കില്‍ തനിക്ക് ഏറെ കുറ്റബോധമുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസില്‍ പ്ലാന്‍ ചെയ്ത് വന്നാല്‍ മുന്നോട്ട് പോവാന്‍ ഭയങ്കര എളുപ്പമാണ്. ഉദാഹരണത്തിന് റിയാസിന്റെ കാര്യമെടുക്കാം. അദ്ദേഹത്തിന് 15 വർഷം ബിഗ്ബോസ് കണ്ട പരിചയമുണ്ട്. എന്റെ പരിചയം എന്ന് പറയുന്നത്, മാർച്ച് ഏഴാം തിയതി വരുന്ന ഒരു ഫോണ്‍ കോള്‍ മുതലാണ്. അടുത്ത ദിവസം നിനക്കൊരു ഇന്റർവ്യൂ ഉണ്ടെന്നായിരുന്നു ഫോള്‍ വിളിച്ച ആള്‍ പറഞ്ഞത്. അത് ഒർജിനലാണോ ഫെയിക്കാണോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.
'ദില്‍ഷ ആർമിയുടെ തലയില്‍ ഇല്ലാത്ത ആരോപണം കെട്ടിവെക്കട്ട: ആ വേല കയ്യില്‍ വെച്ചാല്‍ മതി' - മറുപടി

അങ്ങനെ അഭിമുഖത്തിന് സൂം കോളില്‍ കയറിയിരുന്ന് ഞാന്‍ എന്തൊക്കെയോ സംസാരിച്ചു. അവര് വിചാരിച്ചത് എനിക്കെന്തോ കുഴപ്പമുണ്ടെന്നായിരുന്നു. നിന്നെ ഇങ്ങോട്ട് വിട്ടാല്‍ പണിയാവുമോയെന്നാണ് അവർ അപ്പോള്‍ വിചാരിച്ചിരുന്നതെന്നാണ് പിന്നീട് അവർ തന്നെ എന്നോട് പറഞ്ഞത്. മെന്റലാണോയെന്ന് ആലോചിച്ചെങ്കിലും റിസ്കെടുത്ത് എന്നെ കയറ്റിവിടുകയായിരുന്നു.
2 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ ഭാര്യയെ തന്ത്രപൂർവ്വം വാഹനമിടിപ്പിച്ച് കൊന്നു: യുവാവ് പിടിയില്‍

പതിനഞ്ചാം തിയതി വിളിച്ചിട്ടാണ് പറയുന്നത് ഡ്രസ്സൊക്കെ പാക്ക് ചെയ്തോ ഇരുപത്തിരണ്ടാം തിയതി ഫ്ലൈറ്റെന്ന്. ഇതിനിടയിലുള്ള സമയത്താണ് എന്തുവാണ് ഈ ബിഗ് ബോസ് എന്ന് അനിയത്തിയോട് ചോദിക്കുന്നത്. അപ്പോള്‍ കുറച്ച് ട്രെയിലറൊക്കെ കണ്ടു. അവിടെ എത്തിയപ്പോള്‍ മൂന്ന് ദിവസത്തെ ക്വാറന്റൈന്‍ ഉണ്ടായിരുന്നു. ആ മൂന്ന് ദിവസത്തില്‍ രണ്ട് ദിവസം ഇരുന്ന് ബുക്ക് വായിച്ചു. ഒരു ദിവസം മുഴുവന്‍ ഇരുന്ന സെക്കന്‍ഡ് സീസണ്‍ന്റെ ഒരു ഏഴ് എപ്പിസോഡ് കണ്ടു.

അതിനകത്ത് ഞാന്‍ നോക്കുമ്പോള്‍ അവരെല്ലാം വരുന്നു, കുറേ അപ്പിളൊക്കെ നിരത്തി വെച്ചത് എടുത്ത് കഴിക്കുന്നു. അതാണ് പരിചയം. റിയാസിന്റെ കാര്യം അങ്ങനെയല്ല. വിനയ് ചേട്ടനും കാര്യങ്ങള്‍ എളുപ്പമായിരുന്നു. അദ്ദേഹം അത് യൂസ് ചെയ്തില്ലെന്നേ ഞാന്‍ പറയുകയുള്ളു. നമ്മളെക്കുറിച്ചുള്ള കാര്യങ്ങളും ട്രോളുകളുമൊക്കെ പുറത്ത് നടക്കുന്നുണ്ട്. അത് അവർക്ക് അറിയാം.

ഉദാഹരണത്തിന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഷയത്തില്‍ വരുന്ന അഞ്ഞൂറോളം കമന്റുകളില്‍ ഒരെണ്ണം മാത്രമായിരിക്കും ഹിറ്റാവുക, നല്ലൊരു കമന്റ് വന്നാല്‍ ആളുകള്‍ അതിന് ലൈക്ക് അടിക്കുകയും അത് മുകളിലേക്ക് കയറി വരികയും ചെയ്യും. ഈ കമന്റ് എടുത്ത് നേരെ ബിഗ് ബോസിലേക്ക് അടിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാണ്. അധികം ചിന്തിക്കേണ്ട ആവശ്യമില്ല. ബ്രെയിന്‍ സ്റ്റോമിങ് എന്നാണ് ഇതിന് പറയുന്നത്.

കറക്ട് ഫോളോ ചെയ്യുന്ന ആളാണെങ്കില്‍ ഇത്തരത്തില്‍ വരുന്ന കമന്റുകളെടുത്ത് ബിഗ് ബോസില്‍ അടിച്ചാല്‍ സ്റ്റാറാവാന്‍ സാധിക്കും. ബിഗ് ബോസില്‍ എനിക്ക് കുറ്റബോധമുള്ള ഒരു സംഭവമുണ്ട്. സ്ത്രീധനം സംബന്ധിച്ച് കുറച്ച് കാര്യങ്ങള്‍ ഒരു ടാസ്കില്‍ ഞാന്‍ പറഞ്ഞിരുന്നു. എനിക്ക് അറിയാത്ത മേഖലയായിരുന്നു. എന്തായാലും അതിനകത്ത് അനാവശ്യമായ ഒരു വാക്ക് വന്നു പോയി.

സത്യത്തില്‍ സ്ത്രീധനം എന്ന കാര്യം സമൂഹത്തില്‍ നിന്നും ഇല്ലാതാവേണ്ട ഒരു കാര്യമാണ് എന്നായിരുന്നു പറയേണ്ടിയിരുന്നത്. പറഞ്ഞ് വന്നപ്പോള്‍ അത് വേറെയൊന്തോ ആയിപ്പോയി. പിന്നീട് അപർണ്ണ ചേച്ചി പറഞ്ഞപ്പോഴാണ് ശരിയാണല്ലോ, ഞാന്‍ പറഞ്ഞത് പൊട്ടത്തരമായിപ്പോയല്ലോ എന്ന് തോന്നിയത്. ആ വിഷയത്തില്‍ എന്തായാലും കുറച്ച് കാര്യങ്ങള്‍ പഠിക്കണം. അതിനെതിരെ ആവുന്നതെല്ലാം ചെയ്യുമെന്നും ബ്ലേസ്ലീ കൂട്ടിച്ചേർക്കുന്നു.