കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊടുത്തുവിട്ട സ്വർണ്ണം ഒരു തരി പോലും വാങ്ങി വെക്കാതെ തിരികെ കൊടുത്തയാളാണ്'; ആർജെ സൂരജിന്റെ വൈറൽ കുറിപ്പ്

Google Oneindia Malayalam News

കൊച്ചി; സ്ത്രീധന വിഷയത്തിൽ കുറിപ്പുമായി ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥിയും ആർജെയുമായ സൂരജ്.ഒരു രൂപ പോലും സ്ത്രീധനമായി വാങ്ങിയിട്ടില്ലെന്നും ഒരു ആവശ്യവും ഒരിക്കലും ചോദിച്ചിട്ടില്ലെന്നും താൻ ഉറക്കെ പറയുമെന്നും ഇങ്ങനെ പറയാൻ പുതിയ തലമുറയിലെ ഓരോ ചെറുപ്പക്കാരനും ചങ്കൂറ്റമുണ്ടാകണമെന്നും സൂരജ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

അന്തസോടെ പറയും

കഴുത്തിൽ പവൻ കണക്കിന്‌ സ്വർണ്ണമുള്ള പെണ്ണിനെ കല്യാണം കഴിച്ച്‌ കൊണ്ടു പോയവരാണ്‌ സ്ത്രീധനത്തിനെതിരെ പ്രസംഗിക്കുന്നത്‌ എന്നൊരു പോസ്റ്റ്‌ ഒരു ഗ്രൂപ്പിൽ കണ്ടു.. അങ്ങനെയല്ലാത്ത അന്തസ്സുള്ളവരും ഇഷ്ടം പോലെ ഉണ്ട്‌ സർ.. ഭാര്യയുടെ കുടുംബത്തിൽ നിന്ന് കൊടുത്തുവിട്ട സ്വർണ്ണം ഒരു തരി പോലും വാങ്ങി വെക്കാതെ പിറ്റേദിനം വിരുന്നു പോകുമ്പോൾ തന്നെ കൊണ്ടു കൊടുത്തയാളാണെന്ന് അന്തസ്സോടെ ഞാൻ പറയും..

ചങ്കൂറ്റമുണ്ടാകണം

ഒരു രൂപ പോലും സ്ത്രീധനമായി വാങ്ങിയിട്ടില്ലെന്നും ഒരു ആവശ്യവും ഒരിക്കലും ചോദിച്ചിട്ടില്ലെന്നും ഉറക്കെ പറയും.. ഇങ്ങനെ പറയാൻ പുതിയ തലമുറയിലെ ഓരോ ചെറുപ്പക്കാരനും ചങ്കൂറ്റമുണ്ടാകണം.. അതുപോലെ സ്ത്രീധനത്തെ പറ്റിയോ സ്വർണ്ണത്തെ പറ്റിയോ സംസാരിക്കുന്ന ഒരു കിഴങ്ങനോട്‌ പോയി പണി നോക്കാൻ പറയാൻ ഓരോ പെണ്ണിനും അവളുടെ കുടുംബത്തിനും ചങ്കൂറ്റമുണ്ടാകണം..

Also Read: മാസം 100 രൂപ വീതം നിക്ഷേപിക്കാം; ഓരോ വര്‍ഷവും 36,000 രൂപ നേടാം

അവളും കുടുംബവും

വിവാഹം എന്നതല്ല ഒരു പെണ്ണിന്റെ ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം എന്ന് സ്വയം ബോധ്യപ്പെടണം.. 18 വയസു വരെ അച്ഛനമ്മമാരുടെ തണലിൽ വളർന്ന് രണ്ട്‌ വർഷം കൂട്ടുകാർക്കൊപ്പം അൽപ്പം ഉല്ലസിച്ച്‌ 20 വയസിൽ ഒരു വൻ പണച്ചാക്കുമായി ഒരുത്തന്റെ വീട്ടിൽ ചെന്ന് അവന്റെ തുണീം അലക്കി അവന്‌ ഫുഡും വെച്ച്‌ 'കെട്ട്യോൻ ശരണം ഗച്ഛാമി' എന്നും പാടി തീർക്കാനുള്ള എന്തോ തരം ജീവിയാണ്‌ പെണ്ണ്‌ എന്ന ധാരണ അവളും അവളുടെ കുടുംബവും ആദ്യം തിരുത്തണം.

Also Read: പഴയ 25 പൈസ കോയിന്‍ കൈയ്യിലുണ്ടോ? നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് 1.5 ലക്ഷം രൂപയാണ്! എങ്ങനെയെന്ന് അറിയേണ്ടേ?

 മകളെ കിട്ടിയ സന്തോഷത്തോടെ

മകൻ കല്യാണം കഴിച്ച്‌ കൊണ്ടു വരുന്നവൾ ഓട്ടോ പിടിച്ച്‌ വന്ന മഹാലക്ഷ്മിയല്ല , അത്‌ തന്റെ മകൾ തന്നെയാണെന്ന് ഓരോ ആൺ കുട്ടിയുടെ മാതാപിതാക്കളും മനസിലാക്കണം.. ഇത്‌ പറയുമ്പൊ വീണ്ടും അഭിമാനത്തോടെ ഞാൻ എന്റെ മാതാപിതാക്കളെ ഓർക്കും.. ഭാര്യയുടെ സ്വർണ്ണം എത്ര പവനായിരുന്നെന്നോ അവരുടെ കുടുംബത്തിൽ എത്ര സ്വത്തുണ്ടെന്നോ ഒരു വാക്കു പോലും ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ ഒരു മകളെ കിട്ടിയ സന്തോഷത്തോടെ അവർ ജീവിക്കുന്നു..

 കളറ് പടമാകും

സ്വന്തം മകനായ എന്നെക്കാൾ ഇഷ്ടം എന്റെ ഭാര്യയോട്‌ അവർ കാണിക്കുന്നതിലും അവർ തമ്മിലുള്ള ബന്ധത്തിലും ജീവിതം കൂടുതൽ മനോഹരമാകുന്നു.. മിക്കവാറും എന്റെ മാതാപിതാക്കളും എന്റെ ഭാര്യയും ചേർന്ന് എന്റെ തോന്യാസങ്ങളെ പറ്റി സംസാരിക്കുന്നത്‌ ഏറ്റവും ആസ്വദിക്കുന്നതും സന്തോഷിക്കുന്നതും ഞാൻ തന്നെയാണ്‌.. ആ ഒരു സന്തോഷം ഓരോ കുടുംബങ്ങളിലും ഓരോ വ്യക്തിയും വളർത്തിയെടുത്താൽ ജീവിതം ഒരു കളറ്‌ പടമായി കാണാനാകും..

പോടാ ചെക്കായെന്ന്

പ്രണയ വിവാഹമാണെങ്കിൽ പോലും ദിവസവും പഞ്ചാരയടിക്കുന്നവൻ കല്യാണക്കാര്യം പറയുമ്പൊ സ്വർണ്ണത്തിന്റെയും സ്വത്തിന്റെയും കഥ പറഞ്ഞ്‌ തുടങ്ങുമ്പൊ തന്നെ 'പോടാ ചെക്കാ ഗുഡ്‌ നൈറ്റ്'‌ എന്ന് പറയാനുള്ള മനക്കട്ടിയുണ്ടാവണം ഓരോ പെണ്ണിനും.. ഓർക്കുക മറ്റൊരാൾ കെട്ടിയ കയറും പിടിച്ച്‌ അയാൾക്കു ചുറ്റും മാത്രം തിരിയുന്ന മാടിന്റെ വികാരത്തിന്റെ പേരല്ല പ്രണയം.

ബന്ധത്തിനാണെന്ന്

കഴിഞ്ഞ ദിനങ്ങളിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളെ പോലെ വരണമാല്യം മരണമാല്യമാക്കേണ്ട ദിനമല്ല വിവാഹം.. പ്രണയത്തിനുശേഷം വിവാഹമായാലും വിവാഹത്തിനു ശേഷം പ്രണയമായാലും ഇതിനു നടുവിൽ തുറന്നു വച്ച നല്ല രണ്ടു മനസുകൾ മാത്രമാവും എന്നും നല്ലത്‌.. ഒന്നുല്ലെങ്കിലും ഓരോ ചെറുപ്പക്കാരനും ചെറുപ്പക്കാരിക്കും അന്തസ്സോടെ സമൂഹത്തോട്‌ പറയാം എന്റെ കുടുംബം ഇങ്ങനെയാണ് അവിടെ പണത്തിനെക്കാൾ പതിന്മടങ്ങ്‌ തൂക്കം ബന്ധത്തിനാണെന്ന്..!

'ഏത് പൊന്നിനെക്കാളും പണ്ടത്തിനേക്കാളും നിങ്ങളെ ശോഭിപ്പിക്കുന്ന ഒന്നാണത്...നല്ലതാണ് തന്റേടി എന്ന വിശേഷണം';സരയു'ഏത് പൊന്നിനെക്കാളും പണ്ടത്തിനേക്കാളും നിങ്ങളെ ശോഭിപ്പിക്കുന്ന ഒന്നാണത്...നല്ലതാണ് തന്റേടി എന്ന വിശേഷണം';സരയു

ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍

Recommended Video

cmsvideo
DGP Behra about Vismaya case | Oneindia Malayalam

English summary
bigg boss fame RJ Sooraj's write up about wedding and dowry system goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X