കുടിയന്‍മാരുടെ പേകൂത്ത്, കുടുംബത്തില്‍ പിറന്നവർക്ക് പറ്റിയ പണിയാണോയെന്നും ചോദിച്ചു: സൂര്യ ജെ മേനോന്‍
കലാരംഗത്ത് വർഷങ്ങളായുള്ള വ്യക്തിയാണെങ്കിലും സൂര്യ ജെ മേനോന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ്. തന്റെതായ രീതിയില്‍ മികച്ച രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് ആരാധകരും ഒപ്പം തന്നെ നിരവധി വിമർശകരും ഉണ്ടായിരുന്നു. ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സൂര്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ശക്തമായത്.
സീസണില്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തൊട്ടുമുമ്പ് പുറത്തായെങ്കിലും ഇന്നും കലാരംഗത്തെ നിറസാന്നിധ്യമാണ് മലയാളത്തിലെ ആദ്യ ഡിജെമാരില്‍ ഒരാള്‍ കൂടിയായ സൂര്യ മേനോന്‍. ഇപ്പോഴിതാ കലാരംഗത്തേക്കുള്ള തന്റെ കടന്ന വരവ് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്തുകയാണ് താരം. ഫ്ലളവേഴ്സ് ടിവിയിലെ ഒരു കോടിയെന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുയായിരുന്നു അവർ.

മലയാളത്തിലെ ആദ്യകാല വനിത ഡിജെമാരില്‍ ഒരാളാണ് ഞാന്‍. എപ്പോഴും ആരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുക എന്നുള്ളതായിരുന്നു എപ്പോഴും എന്റെ ഒരു താല്‍പര്യം. അങ്ങനെയാണ് ഡിജെ രംഗത്തേക്ക് എത്തുന്നത്. പക്ഷ അന്ന് ഡിജെയിക്ക് അത്ര നല്ല അഭിപ്രായമല്ല നാട്ടിലുണ്ടായിരുന്നത്. അയ്യോ, അത് കള്ള് കുടിക്കുന്നവർക്ക് ഇടയിലുള്ള ഒരു പേക്കൂത്തല്ലേ.. എന്നുള്ള ചിന്താഗതിയായിരുന്നു ആളുകള്‍ക്ക് ഉണ്ടായിരുന്നതെന്നും സൂര്യ പറയുന്നു.

യഥാർത്ഥത്തില്‍ ഡിജെ എന്ന് പറയുന്നത് അതൊന്നും അല്ല. നമ്മുടെ ഉള്ളിലുള്ള ടെന്‍ഷന്‍സ് ഒക്കെ ഒഴിവാക്കാന്‍ വേണ്ടിയുള്ളതാണ് ഡിജെ. മദ്യം കഴിക്കേണ്ടവർക്ക് കഴിക്കാം, പക്ഷെ കഴിക്കണമെന്നോ വലിക്കണമെന്നോ എന്നൊരു നിർബന്ധവും ഇല്ല. പക്ഷെ നല്ല മ്യൂസിക് അവിടെ ഉണ്ടാവും. നമുക്ക് അത് എന്‍ജോയ് ചെയ്യാം. ഡാന്‍സ് ചെയ്യാം. നമ്മുടെ ജീവിതത്തിലെ സമ്മർദ്ദങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും മികച്ച കാര്യമാണ് ഡാന്‍സ്.

ഒരിക്കല്‍ ഡിജെ കാണാന്‍ പോയിരുന്നു. അപ്പോള്‍ തന്നെ എനിക്കത് ഭയങ്കര ഇഷ്ടമായി. ഞാന്‍ ആ രംഗത്തേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഒരു പെണ്‍കുട്ടിയൊക്കെ ഈ രംഗത്തേക്ക് വരുന്നത് നമ്മുടെ ഇപ്പോഴൊത്തെ കാലഘട്ടത്തിന് യോജിച്ചതാണോ എന്നായിരുന്നു ചിലർ ചോദിച്ചിരുന്നത്. കുറെ വർഷങ്ങള്‍ക്ക് മുമ്പത്തെ കാര്യമാണ്. അങ്ങനെയാണ് ആരും ചെയ്യാത്ത കാര്യമല്ലേ, ഇതിലേക്ക് തന്നെ ഇറങ്ങിയേക്കാം എന്ന് വിചാരിച്ചത്. തുടർന്ന് ആറ് വർഷത്തോളം താജ് ഹോട്ടലില്‍ റസ്റ്ററന്‍റ് ഡിജെയായി.

വളരെ സംതൃപ്തിയോടെയാണ് ആ ജോലി ചെയ്തത്. അത്രയും സുരക്ഷിതമായ സ്ഥലമാണ്. നമ്മള്‍ സിനിമകളില്‍ കാണുന്നത് പോലെ ഒന്നുമല്ല. പക്ഷെ ഡിജെ പാർട്ടി എന്ന് പറയുമ്പോള്‍ എല്ലാവരുടേയും ചോദ്യം അത് കുടുംബത്തില്‍ പിറന്നവർക്കൊക്കെ പോവാന്‍ പറ്റുന്ന സ്ഥലമാണോ എന്ന തോന്നല്‍. അങ്ങനെ ഒന്നുമില്ല. നല്ല ആളുകള്‍ക്ക് എവിടെ പോയാലും നന്നാവും. ചീത്ത ആവേണ്ട ആളുകള്‍ക്ക് എവിടെ പോയാലും ചീത്തയാവാം. അതിന് പ്രത്യേക സ്ഥലത്തിന്റെ ആവശ്യമൊന്നും ഇല്ലെന്നും സൂര്യ പറയുന്നു.

സാമ്പത്തികപരമായി അതില്‍ നിന്നും വരുമാനം കുറവായിരുന്നു. പിന്നെ ഡിജെ എന്ന് പറയുന്നതിന്റെ കേരളത്തിലെ തുടക്കമായിരുന്നു. അപ്പോള്‍ കുടംബത്തിലെ സാമ്പത്തികപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ച് മറ്റ് മേഖലകളിലേക്ക് കടക്കേണ്ടി വന്നു. കുടുംബത്ത് അത്ര നല്ല സാമ്പത്തിക സ്ഥിതിയായിരുന്നില്ല ഉണ്ടായിരുന്നത്. ഡിജെയില്‍ നിന്നുള്ള വരുമാനവും ചിലവും ഒത്തു വന്നിരുന്നില്ല. അങ്ങനെയാണ് ഒരു വർഷത്തിന് ശേഷം ആ രംഗം വിട്ടെന്ന്.

ഒരു വനിതാ ഡിജെ എന്ന നിലയില്‍ സമൂഹത്തില്‍ നിന്നും കല്ലേറാണ് കിട്ടിയത്. അമ്മയെ അടക്കം പലരും വിളിച്ച് മകള്‍ ഒരു ഹോട്ടലില്‍ ഡിജെ ആയി പോവുന്നത് മോശമല്ലേ, കുടുംബത്തിന് ചേർന്നതാണോ എന്നൊക്കെ ചോദിച്ചു. എന്നാല്‍ എന്റെ മകളെ എനിക്ക് വിശ്വാസമാണ്. അവള്‍ ഒരു ജോലി ചെയ്യാന്‍ പോവുകയാണെങ്കില്‍ അത് നൂറ് ശതമാനം ആത്മാർത്ഥയോടെ ചെയ്യും, അത് അവള്‍ നന്നായി ചെയ്യുമെന്നുമായിരുന്നു അമ്മയുടെ മറുപടിയെന്നും സൂര്യ വ്യക്തമാക്കുന്നു.












Click it and Unblock the Notifications