'വിജയ ചുംബനം' ആസ്വദിച്ച് ബിഗ് ബോസ് മത്സരാർത്ഥികൾ; കളിച്ചു ജയിച്ച് ഇതാ പുതിയ ക്യാപ്റ്റൻ...
കൊച്ചി: ഷോ ആരംഭിച്ച് പത്താമത്തെ ആഴ്ചയിലേക്ക് കടക്കാൻ ഇരിക്കുകയാണ് മലയാളം ബിഗ് ബോസ് സീസൺ 4. പ്രതിദിനം പ്രേക്ഷകർ കാണുന്നത് ഏറെ വാശിയേറിയ മത്സരമാണ്. ഏങ്ങോട്ടും ഇങ്ങോട്ടും വിട്ടു കൊടുക്കാത്ത മത്സാരാർത്ഥികളാണ് റിയാലിറ്റി ഷോയുടെ ഇമ്പം കൂട്ടുന്നത്. മത്സരാർത്ഥികളിലെ ആവേശമാണ് എന്നും പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്.
എന്നാൽ, ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് സെഗ്മെന്റുകളിൽ ഒന്നാണ് വീക്കിലി ടാസ്ക്. കാണികൾക്ക് ഏറെ രസകരവും കായികപരവുമായ ടാസ്ക്കുകൾ ആയിരിക്കും സാധാരണ ബിഗ് ബോസ് നൽകുന്നത്.
ബിഗ് ബോസ് നൽകുന്ന ഈ ടാസ്കിന്റെ അടിസ്ഥാനത്തിലായിരിക്കും ലക്ഷ്വറി ബജറ്റ്, ക്യാപ്റ്റൻസി, ജയിൽ നോമിനേഷൻ എന്നിവ ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്. ഇവയൊക്കെ പരിഗണിക്കുന്നതിനാൽ തന്നെ മത്സരാർത്ഥികൾ മികച്ച പ്രകടനമാണ് വീക്കിലി ടാസ്കിൽ കാണിക്കാറുള്ളത്.

ഇത്തവണ നാണയ വേട്ട എന്നായിരുന്നു ബിഗ് ബോസിന്റെ വീക്കിലി ടാസ്ക്കിന്റെ പേര്. നല്ല പ്രകടനം കാഴ്ചവച്ച 3 മത്സരാർത്ഥികൾ ക്യാപ്റ്റൻസിയിൽ മത്സരിക്കുകയും ചെയ്തിരുന്നു. മത്സരാർത്ഥികൾ ആയ ജാസ്മിനും സൂരജും ഒഴുകെ ബാക്കിയുള്ള മത്സരാർഥികളെ തെരഞ്ഞെടുക്കണം എന്നാണ് ബിഗ് ബോസ് ഇത്തവണ നിർദേശിച്ചത്.
ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?

എന്നാൽ, ഇക്കഴിഞ്ഞ ആഴ്ചയിൽ വീക്കിലി ടാസ്കിലും മറ്റ് കാര്യങ്ങളിലും നല്ല പ്രകടനവും കാഴ്ചവച്ച 1 മത്സരാർത്ഥിയെ കൂടി തെരഞ്ഞെടുത്തിരുന്നു. ശേഷം, നടന്ന വോട്ടെടുപ്പിൽ സുചിത്രയും ധന്യയും ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. അതേസമയം, ഇരുവർക്കും ലഭിച്ച വോട്ടുകൾ തുല്യമാണ്. അതിനാൽ തന്നെ, ഇരുവരും തമ്മിൽ ചർച്ച ചെയ്ത് ഒരാളെ തെരഞ്ഞെടുക്കം എന്ന് ബിഗ് ബോസ് നിർദ്ദേശിക്കുകയായിരുന്നു.

തുടർന്ന് ജാസ്മിൻ, സൂരജ്, സുചിത്ര തുടങ്ങിയവർ ക്യാപ്റ്റൻസിക്കായി മത്സരിച്ചു. എന്നാൽ, ഈ ക്യാപ്റ്റൻസി ടാസ്ക്കിന്റെ പേര് പോലും വ്യത്യസ്ത നിറഞ്ഞതായി മാറി. വിജയ ചുംബനം എന്നായിരുന്നു ടാസ്ക്കിന്റെ പേര്.
ടാസ്ക്ക് ഇങ്ങനെ; -
'ഗാർഡൻ ഏരിയയിൽ ഓരോ ചാർട്ട് പേപ്പറുകൾ അടങ്ങിയ മൂന്ന് ബോഡുകളും അഗ്ര ഭാഗത്ത് ലിപ് സ്റ്റിക്കുകൾ അടങ്ങിയ മൂന്ന് സ്റ്റിക്കുകളും ഈ ടാസ്ക്കിൽ ഉണ്ടായിരിക്കും.
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ

ബിഗ് ബോസിൽ നിന്നും ബസർ കേൾക്കുമ്പോൾ മത്സരാർത്ഥി റെഡ് മാർക്കിൽ നിന്ന് തന്നെ പിന്തുണയ്ക്കാൻ നിൽക്കുന്ന മത്സരാർത്ഥികൾക്ക് ഒരു കൈ മാത്രം ഉപയോഗിച്ച് ലിപ്സ്റ്റിക് ഇട്ടു കൊടുക്കുകയും അവർ ചാർട്ട് പേപ്പറിൽ ചുംബിക്കുകയും വേണം. രണ്ടാമത്തെ ബസർ കേൾക്കുമ്പോൾ ആരുടെ പേപ്പറുകളിലാണ് ചുംബനങ്ങൾ കൃത്യമായി കൂടുതൽ പതിപ്പിച്ചിരിക്കുന്നത് ആ മത്സരാർത്ഥി ആയിരിക്കും വിജയി'...ഇതായിരുന്നു ടാസ്ക്. ഇതിന് ശേഷം, നടന്നത് ഏറെ രസകരമായ പോരാട്ടം ആയിരുന്നു. ഒടുവിൽ സുചിത്ര ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, ബിഗ് ബോസ് വീണ്ടും ജയിൽ നോമിനേഷനിലേക്ക് എത്തിയിരിക്കുകയാണ്. ഓരോ മത്സരാർത്ഥികളും മൂന്ന് പേരെ തെരഞ്ഞെടുക്കുകയും, ഒരാൾ പോയിട്ട് ബാക്കി രണ്ട് പേരും ഇന്നലെ ജയിലിലേക്ക് പറഞ്ഞു വിടുകയും ചെയ്യുന്നത് പ്രേക്ഷകർ കണ്ടതാണ്. ഇത്തവണ വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ച മൂന്ന് പേരെ ആണ് ജയിൽ ടാസ്ക്കിനായി മത്സരാർത്ഥികൾ തെരഞ്ഞെടുക്കേണ്ടത്.

എന്നാൽ, ജാസ്മിൻ, സൂരജ് എന്നിവരെ നോമിനേഷൻ ചെയ്യാൻ പാടില്ല എന്ന് ബിഗ് ബോസ് നിർദ്ദേശം നൽകിയിരുന്നു. വീക്കിലി ടാസ്ക്കിലൂടെ ഡയറക്ടായി ക്യാപ്റ്റൻസിക്ക് തെരഞ്ഞെടുത്തവരാണ് ഇവർ. എന്നാൽ, ഇതിന് പിന്നാലെ ബിഗ് ബോസിൽ നടന്ന വോട്ടെടുപ്പിൽ റിയാസ്, റോബിൻ, ബ്ലെസ്ലി തുടങ്ങിയവരെ ജയിൽ നോമിനേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും പ്രേക്ഷകർ കണ്ടു.

വോട്ടിംഗ് ഇങ്ങനെ
ബ്ലെസ്ലി- റിയാസ്, അഖിൽ, റോബിൻ
അഖിൽ- റോബിൻ, റിയാസ്, ബ്ലെസ്ലി
സൂരജ്- റിയാസ്, റോബിൻ, ബ്ലെസ്ലി
ധന്യ- റിയാസ്, ബ്ലെസ്ലി, റോബിൻ
ദിൽഷ- റിയാസ്, ബ്ലെസ്ലി, റോബിൻ
ലക്ഷ്മി പ്രിയ- ബ്ലെസ്ലി, റിയാസ്, റോബിൻ
വിനയ്- റിയാസ്, അഖിൽ, റോബിൻ
റോൺസൺ- റോബിൻ, റിയാസ്, അഖിൽ
റിയാസ്- ബ്ലെസ്ലി, റോബിൻ, ലക്ഷ്മി പ്രിയ
ജാസ്മിൻ- ബ്ലെസ്ലി, റോബിൻ, റിയാസ്
സുചിത്ര- ബ്ലെസ്ലി, റോബിൻ, റിയാസ്
റോബിൻ- റിയാസ്, ബ്ലെസ്ലി, അഖിൽ