• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് റിയൽ വിന്നർ ദിൽഷ തന്നെയാണോ? മികച്ച ഗെയിമർ ഇവർ; രജിത് കുമാർ പറയുന്നു

Google Oneindia Malayalam News

സീസണ്‍ 4 ലെ വിന്നർ ദില്‍ഷ അർഹതയില്ലാത്ത വിജയി അല്ലേയെന്ന് ഒരുപാട് ആളുകള്‍ എന്നോട് ചോദിച്ചിട്ടുണ്ടെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാർത്ഥി രജിത് കുമാർ. സത്യം പറഞ്ഞാല്‍ ആ വിഷയത്തില്‍ ദില്‍ഷയെ പിന്തുണച്ചുകൊണ്ട് ഒരു വീഡിയോ ഇടാന്‍ വേണ്ടി മൊബൈല്‍ ഫോണ്‍ കയ്യിലെടുത്ത ഒരു വ്യക്തിയാണ് ഞാന്‍. അപ്പോഴാണ് ചില അടുത്ത സുഹൃത്തുക്കള്‍ എന്നോട് ചോദിക്കുന്നത് നീ പോയി വെറുതെ തെറി വാങ്ങിക്കണോയെന്ന്.

ഷോയിലേക്ക് പോവുന്നതിന് മുമ്പ് ദില്‍ഷ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. അവള്‍ മാത്രമല്ല, ഈ സീസണിലേയും മൂന്നാമത്തെ സീസണിലേയും ചിലർ വിളിച്ചിരുന്നു. പക്ഷെ അതൊന്നും പുറത്ത് പറയാന്‍ സാധിക്കുന്നതല്ല. ബ്ലെസ്ലീ വിളിച്ചിരുന്നോ ഇല്ലോയെ ഇന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കൂ എന്നും രജിത് കുമാർ പറയുന്നു. കേരളീയം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപ് കേസ്: അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു, പക്ഷപാതപരമായി പെരുമാറുന്നു: ഹർജി വീണ്ടും കോടതിയില്‍ദിലീപ് കേസ്: അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു, പക്ഷപാതപരമായി പെരുമാറുന്നു: ഹർജി വീണ്ടും കോടതിയില്‍

സീസണ്‍ 4 ലെ ഏറ്റവും മികച്ച ഗെയിമർ എന്ന്

സീസണ്‍ 4 ലെ ഏറ്റവും മികച്ച ഗെയിമർ എന്ന് വിളിക്കാന്‍ കഴിയുന്ന മത്സരാർത്ഥികള്‍ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് ദില്‍ഷയും മറ്റൊന്ന് ബ്ലെസ്സിലിയുമായിരുന്നു അത്. ഏത് ഗെയിമില്‍ അവർ ഇറങ്ങിയാലും മിന്നല്‍ പോലെ അവർ കാര്യങ്ങള്‍ ചെയ്തിട്ട് പോവും. മികച്ച ഗെയിം അവർ കളിക്കും. സ്ട്രാറ്റജിയില്‍ ആരാണെന്ന് ചോദിച്ചാല്‍ അത് ബ്ലെസ്ലിയാവും.

തല്ലുമാല പോലെ കളർഫുള്‍ കോമ്പിനേഷനുകള്‍: കല്യാണി പ്രിയദർശന്റെ വൈറല്‍ ചിത്രങ്ങള്‍

ഷോ കഴിഞ്ഞതിന് ശേഷം ദില്‍ഷയോ മറ്റാരെങ്കിലുമോ ഒരു

ഷോ കഴിഞ്ഞതിന് ശേഷം ദില്‍ഷയോ മറ്റാരെങ്കിലുമോ ഒരു സീനിയർ എന്ന നിലയില്‍ എന്നെ വിളിച്ചിട്ടില്ല. ഒരുപക്ഷെ താമസിയാതെ തന്നെ ഞാനും റോബിനും ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമ വരും. അതുപോലെ തന്നെ മറ്റൊരു മികച്ച ഗെയിമറാണ് റിയാസ്. പക്ഷെ അദ്ദേഹം 50 ദിവസത്തിന് ശേഷമാണ് വരുന്നത്. ആരാണ് എതിരാളിയെന്ന് അദ്ദേഹം പഠിച്ചിരുന്നു. അങ്ങനെ പഠിച്ച് വന്ന് മത്സരിക്കുന്നതില്‍ ഒരു മഹത്വം ഉണ്ടെന്ന് തോന്നുന്നില്ല.

എന്റെ കയ്യില്‍ ഒരു തോക്കെടുത്ത് തന്നാല്‍ ഞാന്‍

എന്റെ കയ്യില്‍ ഒരു തോക്കെടുത്ത് തന്നാല്‍ ഞാന്‍ വെടിവെക്കുന്നതും ഒരു പട്ടാളക്കാരന്‍ വെടിവെക്കുന്നതും തമ്മില്‍ വ്യത്യാസം ഉണ്ടാവും. 50 ദിവസം പുറത്ത് നിന്നും മത്സരം കണ്ട് എല്ലാ പഠിച്ചതിന് ശേഷമാണ് അകത്ത് വന്ന് മറ്റുള്ളവരോട് ഫൈറ്റ് ചെയ്യുന്നത്. അതില്‍ വ്യത്യാസമുണ്ട്. വൈല്‍ഡ് കാർഡില്‍ കയറുന്നവർക്ക് വളരേയേറെ അനുകൂലമായ ഘടകങ്ങളുണ്ട്. അങ്ങനെയുള്ളവർക്ക് ജനപിന്തുണ ആർക്കാണെന്നൊക്കെ അറിയാം.

റോബിനെതിരെ അടിച്ചാലാണ് ശ്രദ്ധിക്കപ്പെടുകയെന്ന്

റോബിനെതിരെ അടിച്ചാലാണ് ശ്രദ്ധിക്കപ്പെടുകയെന്ന് റിയാസിന് അറിയാം. ഒരു സിനിമയിലെ നായകനെ തെറി വിളിക്കുമ്പോള്‍ കിട്ടുന്ന പഞ്ച് ഏറ്റവും ചെറിയ റോള്‍ ചെയ്യുന്ന ആളെ വിളിക്കുമ്പോള്‍ കിട്ടില്ലല്ലോ. അതാണ് വ്യത്യാസം. ജാസ്മിന്‍ കാരണം ഷോയ്ക്ക് നല്ലരീതിയില്‍ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്. പക്ഷെ അത് അവസാനം വരെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാതിരുന്നത് അവരുടെ മറ്റൊരു നെഗറ്റീവായിരുന്നു.

ജാസ്മിന്‍ കിട്ടിയ അവസരത്തെ നശിപ്പിച്ച് കളഞ്ഞു

ജാസ്മിന്‍ കിട്ടിയ അവസരത്തെ നശിപ്പിച്ച് കളഞ്ഞു. റോബിന്‍ നന്നായി തന്നെ പെർഫോം ചെയ്തു. അദ്ദേഹത്തിന്റെ മത്സര രീതിക്കെതിരെ എനിക്ക് ഒരു കുറവും പറയാനില്ല. പക്ഷെ റോബിനെ ഇത്രത്തോളം ആളിക്കത്തിക്കാനും ഹൈപ്പിലേക്ക് എത്തിച്ചതിനും പിന്നില്‍ ജാസ്മിനുണ്ടായിരുന്നു. ഇതെല്ലാം കണ്ടിട്ടാണ് റിയാസ് വരുന്നത്. ജാസ്മിന്‍ തുടക്കം മുതല്‍ അവിടുന്ന് പഠിച്ചതാണ് കാര്യങ്ങള്‍

ജാസ്മിന്‍ ഇല്ലായിരുന്നെങ്കില്‍ വേറെ കണ്ടന്റ്

ജാസ്മിന്‍ ഇല്ലായിരുന്നെങ്കില്‍ വേറെ കണ്ടന്റ് എന്തുണ്ടായിരുന്നു. ലക്ഷ്മി പ്രിയക്ക് അവരുടേതായ ചില പരിമിതകള്‍ ഉണ്ടായിരുന്നു. ദില്‍ഷയും ബ്ലെസ്ലിയുമൊക്കെ കളിക്കുന്ന രീതിയില്‍ അവർക്ക് മത്സരിക്കാന്‍ സാധിക്കില്ലായിരുന്നു. ദില്‍ഷയുടെ വിജയത്തെ കുറച്ച് കാണേണ്ട ഒരു ആവശ്യവും ഇവിടേയില്ല. ദില്‍ഷ റിയല്‍ വിന്നർ തന്നെയാണ്.

ദില്‍ഷയുടെ രണ്ട് പേരില്‍ ആ രണ്ട് പേർ (റോബിനും

ദില്‍ഷയുടെ രണ്ട് പേരില്‍ ആ രണ്ട് പേർ (റോബിനും ബ്ലെസ്ലീയും) വേണ്ടായിരുന്നു. അങ്ങനെയല്ലാത്ത വിജയം ആയിരുന്നെങ്കില്‍ അതിന് കുറച്ച് കൂടെ മഹത്വം ഉണ്ടായേനെ. ഒരുപാട് കഷ്ടപ്പെട്ടാണ് ദില്‍ഷ വിജയിച്ചത്. പക്ഷെ വിശറി പോലെ രണ്ട് വശത്തും രണ്ടുപേരുണ്ടായി. അവർ രണ്ട് പേരും ഇല്ലാതിരുന്നെങ്കില്‍ വിജയിച്ചതിന്റെ ക്രെഡിറ്റ് മുഴുവന്‍ ദില്‍ഷക്ക് ലഭിച്ചേന. ഇതിപ്പോള്‍ വിജയിച്ചതിന്റെ ഷെയർ രണ്ട് വഴിയിലേക്ക് പോയി

Recommended Video

cmsvideo
  ബിഗ് ബോസ് മലയാളം അൾട്ടിമേറ്റ് വരുന്നു | *BiggBoss
  English summary
  Bigg boss malayalam season4: Dilsha's share of success went to Robin and blesslee: Rajit Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X