• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം 220 ലേറെ സീറ്റുകള്‍ നേടും; കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം തകര്‍ന്നടിയും'

Google Oneindia Malayalam News

പട്ന: കൊവിഡ് ഭീഷണി നിലനില്‍ക്കുകയാണെങ്കിലും ഈ വര്‍ഷം തന്നെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത്. ഇതോടെ പ്രുഖ രാഷ്ട്രീയ കക്ഷികളെല്ലാം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കായിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വെര്‍ച്വല്‍ റാലിയോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിന്‍റെ അധ്യക്ഷ വഹിച്ചത്. മുന്നണികള്‍ക്കിടയില്‍ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ വിജയം സംബന്ധിച്ചുള്ള അവകാശ വാദങ്ങളും ഇരുഭാഗവും ഉയര്‍ത്തുന്നുണ്ട്.

 ആര്‍ജെഡിസഖ്യം

ആര്‍ജെഡിസഖ്യം

തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡിയുമായി സഖ്യം രൂപീകരിച്ചാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍സ്പി, വിഐപി തുടങ്ങിയ പാര്‍ട്ടികളും സഖ്യത്തിലുണ്ട്. മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ചയും നേരത്തെ സഖ്യത്തിന്‍റെ ഭാഗമായിരുന്നെങ്കിലും സീറ്റ് വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടുത്തിടെ മുന്നണി ബന്ധം വിച്ഛേദിച്ചിരുന്നു.

സീറ്റ് വീതം വെപ്പ്

സീറ്റ് വീതം വെപ്പ്

ഇടതു പാര്‍ട്ടികളേയും സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നേതൃത്വത്തിനിടയില്‍ പുരോഗമിക്കുകയാണ്. സീറ്റ് വീതം വെപ്പ് സംബന്ധിച്ച് കോണ്‍ഗ്രസിനും ആര്‍ജെഡിക്കും ഇടയിലും ഇതിനോടകം അനവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

മറുവശത്ത്

മറുവശത്ത്

മറുവശത്ത് ജെഡിയു, ബിജെപി സഖ്യമാണ് ഉള്ളത്. രാം വിലാസ് പാസ്വാന്‍റെ എല്‍ജെപിയും ഈ സഖ്യത്തിന്‍റെ ഭാഗമാണ്. എന്നാല്‍ സീറ്റ് വിതരണം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തുടങ്ങിയ വിഷയങ്ങളില്‍ എല്‍ജെപി മുന്നണിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിതീഷ് കുമാറായിരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി


നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപിയും ജെഡിയുവും എല്‍ജെപിയും ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളെല്ലാം നിഷ്‌ക്രിയമാണെന്നും ബിഹാറിലും മറ്റിടങ്ങളിലും ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നത് ബിജെപിയെയാണെ്. പ്രതിപക്ഷത്തിന് പ്രത്യയശാസ്ത്രമോ, കാഴ്ചപ്പാടോ ജനങ്ങളെ സേവിക്കാനുളള ആഗ്രഹമോ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

220 സീറ്റുകൾ

220 സീറ്റുകൾ

ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഇരുന്നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ നിത്യാനന്ദ റായ് രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 220 സീറ്റുകൾ നേടി എൻ‌ഡി‌എ വീണ്ടും ബീഹാറിൽ സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

 എല്‍ജെപിയും

എല്‍ജെപിയും

എന്‍എ‍ഡിഎ മികച്ച വിജയം നേടി അധികാരത്തിലെത്തും. നിതീഷ് കുമാര്‍ വീണ്ടും സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാവുമെന്നും വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. എല്‍ജെപിക്ക് മുന്നണിയില്‍ യാതൊരു വിധ പ്രശ്നങ്ങളുമില്ല. ജെഡിയുവും ബിജെപിയും എല്‍ജെപിയും ഒത്തൊരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും.

എന്‍ഡിഎ മുന്നണി

എന്‍ഡിഎ മുന്നണി

ഹൃദയത്തില്‍ നിന്നുള്ള സഖ്യമാണ് ഇത്. അത് ഏതെങ്കിലും ഒരാളുടെ മാത്രം നേട്ടങ്ങള്‍ക്കായി മാത്രം രൂപീകരിച്ചിട്ടുള്ളതല്ല. സീറ്റുകള്‍ സംബന്ധിച്ചുള്ള വിഷയത്തിലടക്കം ഒരു വിവാദത്തിനും സാഹചര്യമില്ല. എന്‍ഡിഎ മുന്നണി ഒറ്റക്കെട്ടാണ്. തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുന്നതോടെ അത് ഊട്ടിയുറപ്പിക്കപ്പെടമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നും അവശേഷിക്കുന്നില്ല

ഒന്നും അവശേഷിക്കുന്നില്ല

ഇത് അവരുടെ ആഭ്യന്തര കാര്യമായതിനാൽ എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കോണ്‍ഗ്രസിലെ നേതൃത്വ പ്രശ്നത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം. പക്ഷെ കോൺഗ്രസിൽ ഒന്നും അവശേഷിക്കുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. കോൺഗ്രസ് നേതാവിന് എന്താണ് പറയുന്നതെന്ന് സ്വയം മനസ്സിലാകുന്നില്ല. ചൈനയിൽ നിർമ്മിച്ചതും പാകിസ്ഥാൻ പറയുന്നതും മാത്രമേ രാഹുലിന് മനസ്സിലാകുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന് വളരെ ഇഷ്ടം

രാഹുലിന് വളരെ ഇഷ്ടം

പാകിസ്ഥാൻ പറയുന്നത് രാഹുലിന് വളരെ ഇഷ്ടമാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ബീഹാറിലെ എൻ‌ഡി‌എയെക്ക് അദ്ദേഹം ഒരു വെല്ലുവിളിയേ അല്ല. എൻ‌ഡി‌എ സംസ്ഥാനത്ത് വളരെ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദലിത് വിരുദ്ധരും ദരിദ്ര വിരുദ്ധരും

ദലിത് വിരുദ്ധരും ദരിദ്ര വിരുദ്ധരും

അടുത്തിടെ മഹാസഖ്യത്തിൽ നിന്ന് പുറത്ത് വന്ന ജിതൻ റാം മഞ്ജിയെ പിന്തുണച്ചുകൊണ്ട് റായ് പറഞ്ഞു 'ആർ‌ജെഡി എല്ലായ്പ്പോഴും ദലിത് വിരുദ്ധരും ദരിദ്ര വിരുദ്ധരുമാണെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞത്. ഈ ആളുകൾ മഞ്ജിയെയും രാം വിലാസ് പാസ്വാനെയും അപമാനിച്ചിരുന്നു. അവർ ബീഹാറിനെ അപമാനിക്കുകയും കുടുംബത്തെ മാത്രം ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇത് എല്ലായ്പ്പോഴും ആർ‌ജെഡിയുടെ രാഷ്ട്രീയമാണ്, ഇത് സംസ്ഥാനത്തിന് നന്നായി അറിയാം'.

 കേന്ദ്രത്തിനെതിരെ കോടതിയില്‍ പോകണം; സുപ്രധാന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് മമത കേന്ദ്രത്തിനെതിരെ കോടതിയില്‍ പോകണം; സുപ്രധാന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് മമത

English summary
Bihar assembly polls:NDA will win 220 seats, says Nityanand Rai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X