കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർജെഡിയുടെ ഇഫ്താർ വിരുന്നില്‍ പങ്കെടുത്ത് നിതീഷ് കുമാർ: മുന്നണി മാറ്റ സൂചനയോ? അഭ്യൂഹം

Google Oneindia Malayalam News

പട്‌ന: അഞ്ച് വർഷങ്ങള്‍ക്ക് ശേഷം ആദ്യമായി ആർ ജെ ഡിയുടെ ഇഫ്താർ വിരുന്നില്‍ പങ്കെടുത്ത് ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ലാലു പ്രസാദ് യാജവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയുടെ പട്‌നയിലെ സർക്കുലർ റോഡിലെ വീട്ടില്‍ സംഘടിപ്പിച്ച വിരുന്നിലാണ് നിതീഷ് കുമാർ പങ്കെടുത്തത്. വർഷങ്ങള്‍ക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ ഈ നടപടി ബിഹാറില്‍ പുതിയ രാഷ്ട്രീയ ചർച്ചകള്‍ക്കും കാരണമാവുന്നുണ്ട്. ബിഹാറില്‍ ജെ ഡി യുവും ബി ജെ പിയും നേതൃത്വതം നല്‍കുന്ന മുന്നണിയാണ് ഭരണം നടത്തുന്നതെങ്കിലും സമീപകാലത്ത് ഇരു കക്ഷികളും തമ്മില്‍ അത്ര നല്ല ബന്ധമല്ല നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ നിതീഷ് കുമാർ ജെ ഡി യു വിരുന്നില്‍ പങ്കെടുത്തതിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ടെന്ന് രാഷ്ട്രീയ നീരക്ഷികർ വിലയിരുത്തുന്നത്.

എത്ര പരിഹാസങ്ങള്‍, എത്ര അപവാദങ്ങള്‍; എന്നിട്ടും നിശബ്ദം; മഞ്ജുവാര്യർക്ക് തൊപ്പിയൂരി സലാം-കുറിപ്പ്എത്ര പരിഹാസങ്ങള്‍, എത്ര അപവാദങ്ങള്‍; എന്നിട്ടും നിശബ്ദം; മഞ്ജുവാര്യർക്ക് തൊപ്പിയൂരി സലാം-കുറിപ്പ്

പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ തേജ് പ്രതാപ് യാദവ്, രാജ്യസഭാ എംപി മിസ ഭാരതി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവായ തേജസ്വിയുമായി നിതീഷ് കുമാർ ഏറെനേരം സംസാരിക്കുകയും ചെയ്തിരുന്നു. വീർ കുൻവർ സിംഗ് 'വിജയോത്സവ'ത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഭോജ്പൂർ ജില്ലയിലെ ജഗദീഷ്പൂർ സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ആർ ജെ ഡി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് നിതീഷിന്റെ സാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. വീർ കുൻവർ സിംഗ് 'വിജയോത്സവ'ത്തിൽ മുഖ്യമന്ത്രിയെ ബി ജെ പി ക്ഷണിച്ചിട്ടുമില്ല.

nitishkumar

നിരോധനം, ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്, ക്രമസമാധാനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ബി ജെ പിയും ജെ ഡി യുവും തമ്മിൽ തർക്കമുണ്ട്. അതേസമയം, ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ വർക്കിംഗ് ചെയർമാൻ അവധേഷ് നരേൻ സിങ്ങും സംസ്ഥാന വ്യവസായ മന്ത്രി സയ്യിദ് ഷാനവാസ് ഹുസൈനും വിരുന്നില്‍ പങ്കെടുത്തു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റാബ്രി ദേവിയുടെ വസതിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച, നിതീഷ് തന്റെ 1 ആൻ മാർഗിലെ വസതിയിൽ ഒരു ഇഫ്താർ വിരുന്ന് നടത്തിയപ്പോള്‍ നിരവധി ആർ ജെ ഡി നേതാക്കളും എം എല്‍ എമാരും പങ്കെടുത്തിരുന്നു.

Recommended Video

cmsvideo
മഞ്ജുവിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്, നിര്‍ണായക വിവരങ്ങള്‍ | Oneindia Malayalam

അനന്യ ദാ ഇവിടെയുണ്ട്, വ്യത്യസ്തമായ ഗെറ്റപ്പും: ഏറ്റെടുത്ത് ആരാധകർ

English summary
Bihar cm Nitish Kumar attends RJD's Iftar party: triggers political row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X