Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ ആ 'സിഡി' ബിജുവിന്റെ കൈയ്യില്‍... പിടിച്ചെടുക്കാന്‍ കമ്മീഷന്‍; കേരളം ഞെട്ടുമോ?

കൊച്ചി: മുഖ്യമന്ത്രിയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്‍ നിലപാടില്‍ ഉറച്ച് തന്നെ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സോളാര്‍ കേസിലെ പ്രതി സരിത എസ് നായരം തമ്മില്‍ ശാരീരിക ബന്ധം പുലര്‍ത്തുന്നതിന്റെ തെളിവുണ്ടെന്നായിരുന്നു ബിജു സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്.

മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും എതിരെയുള്ള തെളിവുകളുള്ള സിഡി തന്റെ കൈവശം ഉണ്ടെന്ന് ബിജു സോളാര്‍ കമ്മീഷന് മുന്നില്‍ വീണ്ടും വ്യക്തമാക്കി. കേരളത്തിന് പുറത്താണ് സിഡി ഉള്ളത്. കാറില്‍ പോകാന്‍ അനുവദിച്ചാല്‍ 10 മണിക്കൂറിനുള്ളില്‍ സിഡി ഹാജരാക്കാം എന്നാണ് മൊഴി.

 സിഡി ഉണ്ട്

സിഡി ഉണ്ട്

മുഖ്യമന്ത്രിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണത്തിന് തന്റെ കൈയ്യില്‍ തക്കതായ തെളിവുണ്ടെന്ന് ബിജു പറഞ്ഞു. ഡിസംബര്‍ 10 ന് സിഡി ഹാജരാക്കണം എന്നായിരുന്നു കമ്മീഷന്‍ ഉത്തരവിട്ടിരുന്നത്.

ഹാജരാക്കിയില്ല

ഹാജരാക്കിയില്ല

കമ്മീഷന്‍ ഉത്തരവിട്ടിരുന്നെങ്കിലും ബിജു രാധാകൃഷ്ണന്‍ സിഡി കൊണ്ടുവന്നിട്ടില്ല. കാറില്‍ പോകാന്‍ അനുവദിച്ചാല്‍ പത്ത് മണിക്കൂറുകൊണ്ട് സിഡി ഹാജരാക്കാം എന്നാണ് പറയുന്നത്.

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത്

സിഡി സൂക്ഷിച്ചിരിയ്ക്കുന്നത് കേരളത്തിന് പുറത്താണത്രെ. അതുകൊണ്ടാണ് കാറില്‍ പോയി കൊണ്ടുവരാന്‍ അനുവദിയ്ക്കണം എന്ന് ആവശ്യപ്പെട്ടത്.

 പിടിച്ചെടുക്കും

പിടിച്ചെടുക്കും

സിഡി ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് പിടിച്ചെടുക്കാനുള്ള അധികാരം കമ്മീഷനുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിഡി പിടിച്ചെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

നേരിട്ടിറങ്ങും

നേരിട്ടിറങ്ങും

കമ്മീഷന്‍ നേരിട്ട് ചെന്ന് സിഡി പിടിച്ചെടുക്കുമോ? അതോ അഭിഭാഷക കമ്മീഷനെ നിയമിയ്ക്കുമോ? അതോ കേസ് അന്വേഷിയ്ക്കുന്ന പോലീസ് സംഘത്തിനെ തന്നെ ഉത്തരവാദിത്തം ഏൽപിയ്ക്കുമോ?

 ബിജുവിന്റെ സുരക്ഷ

ബിജുവിന്റെ സുരക്ഷ

സംഭവത്തില്‍ തന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നാണ് ബിജു പറഞ്ഞിരുന്നത്. അതുകൊണ്ട് ബിജുവിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. സിഡി കണ്ടെത്തുന്നതുവരെ ബിജുവിനെ കമ്മീഷൻ ഓഫീസിൽ പാർപിയ്ക്കും.

ഉമ്മന്‍ ചാണ്ടിയും സരിതയും

ഉമ്മന്‍ ചാണ്ടിയും സരിതയും

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിത എസ് നായരുമായി ശാരീരക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന ആരോപണം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇതിന്റെ തെളിവുകള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്നാണ് ബിജു പറയുന്നത്.

 അച്ഛനെ പോലെ

അച്ഛനെ പോലെ

എന്നാല്‍ ബിജു രാധാകൃഷ്ണന്റെ ആരോപണം സരിത എസ് നായര്‍ ശക്തമായി നിഷേധിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി തനിയ്ക്ക് അച്ഛനെ പോലെ ആണെന്നായിരുന്നു സരിത പ്രതികരിച്ചത്.

മന്ത്രിമാര്‍

മന്ത്രിമാര്‍

മന്ത്രിമാരായ എപി അനില്‍കുമാര്‍ ഷിബു ബേബിജോണ്‍, എംഎല്‍എ ഹൈബി ഈഡന്‍, ആര്യാടന്‍ ഷൗക്കത്ത്, എപി അനില്‍കുമാറിന്റെ പിഎ നസറുള്ള തുടങ്ങിയവരും സരിതയുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് ആക്ഷേപം. ഇതിന്റെ തെളിവുകളും തന്റെ കൈവശം ഉണ്ടെന്ന് ബിജു പറഞ്ഞിരുന്നു.

കോഴയും

കോഴയും

സോളാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അഞ്ച് കോടി രൂപ കോഴ കൊടുത്തതായും ബിജു രാധാകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+