കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഡി പിടിച്ചെടുക്കാന്‍ ബിജു രാധാകൃഷ്ണന്റെ ഡിമാന്റ്‌സ്.... യാത്ര തുടങ്ങി

Google Oneindia Malayalam News

കൊച്ചി: ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തന്റെ കൈയ്യില്‍ ഉണ്ട് എന്ന് ബിജു രാധാകൃഷ്ണന്‍ അവകാശപ്പെടുന്ന സിഡി പിടിച്ചെടുക്കാന്‍ തീരുമാനമായിക്കഴിഞ്ഞു. സോളാര്‍ കമ്മീഷന്‍ അംഗങ്ങളുള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘം ബിജു രാധാകൃഷ്ണനുമായി യാത്ര തുടങ്ങി.

എന്നാല്‍ അങ്ങനെ പോകുന്നതിന് ബിജു രാധാകൃഷ്ണന്‍ ചില ഡിമാന്റുകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. കമ്മീഷന് മുന്നില്‍ ഉന്നയിച്ച ആ ഡിമാന്റുകളില്‍ പലതും അംഗീകരിയ്ക്കപ്പെട്ടില്ല.

യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു സിഡി ഉണ്ടെങ്കില്‍ അത് ഏത് നിമിഷവും നശിപ്പിയ്ക്കപ്പെട്ടേയ്ക്കാം. ഭരണ നേതൃത്വത്തിലുള്ളവരാണല്ലോ എതിര്‍ ഭാഗത്തുള്ളത്. എന്തൊക്കെ ഡിമാന്റുകളാണ് ബിജു ഉന്നയിച്ചത്?

വിശ്വാസമില്ല

വിശ്വാസമില്ല

സിഡി പിടിച്ചെടുക്കാന്‍ സോളാര്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോലീസുകാരും ഉണ്ടാകും. പോലീസുകാരുടെ കാര്യത്തില്‍ തനിയ്ക്ക് വിശ്വാസമില്ലെന്നാണ് ബിജു പറയുന്നത്.

നശിപ്പിയ്ക്കപ്പെട്ടേയ്ക്കാം

നശിപ്പിയ്ക്കപ്പെട്ടേയ്ക്കാം

സിഡി കണ്ടെടുത്താല്‍ അത് സംഘത്തിലുള്ളവര്‍ തന്നെ നശിപ്പിച്ചേക്കാം എന്ന് ബിജു രാധാകൃഷ്ണന്‍ ഭയക്കുന്നു.

അഭിഭാഷകന്‍ വേണം

അഭിഭാഷകന്‍ വേണം

സിഡി കണ്ടെടുക്കാന്‍ പോകുന്ന സംഘത്തോടൊപ്പം തന്റെ അഭിഭാഷകനേയും താര് ചെയ്യാന്‍ അനുവദിയ്ക്കണം എന്നാണ് ബിജുവിന്റെ ആവശ്യം.

മൊബൈല്‍ ഫോണ്‍ പാടില്ല

മൊബൈല്‍ ഫോണ്‍ പാടില്ല

സിഡി കണ്ടെടുക്കാന്‍ പോകുന്ന സംഘത്തിലുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കാന്‍ പാടില്ല എന്നതായിരുന്നു ബിജു രാധാകൃഷ്ണന്റെ മറ്റൊരു ഡിമാന്റ്.

സൂക്ഷിച്ച ആള്‍

സൂക്ഷിച്ച ആള്‍

സിഡി സൂക്ഷിച്ച ആളെ ഒരു തരത്തിലും കേസില്‍ കുടുക്കരുത്. ആ വ്യക്തിയുടെ പേര് പരസ്യപ്പെടുത്തരുതെന്നും ബിജു ആവശ്യപ്പെടുന്നു.

അഭിഭാഷകന്‍ വേണ്ട

അഭിഭാഷകന്‍ വേണ്ട

അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ സ്വന്തം അഭിഭാഷകനേയും കൂടെ കൂട്ടാന്‍ അനുവദിയ്ക്കണം എന്ന ആവശ്യം സോളാര്‍ കമ്മീഷന്‍ തള്ളിക്കളഞ്ഞു.

മൊബൈലിന് നിയന്ത്രണം

മൊബൈലിന് നിയന്ത്രണം

സംഘത്തിലുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കരുത് എന്ന ബിജുവിന്റെ ആവശ്യവും കമ്മീഷന്‍ തള്ളി. പക്ഷേ സിഡി കണ്ടെടുക്കാന്‍ പോകുന്ന സംഘത്തിന് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകും.

മൂന്ന് പകര്‍പ്പുകള്‍

മൂന്ന് പകര്‍പ്പുകള്‍

സിഡിയുടെ മൂന്ന് പകര്‍പ്പുകളാണത്രെ ഉള്ളത്. അതില്‍ ഒന്ന് കോയമ്പത്തൂരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. ഒന്ന് കേരളത്തിന് പുറത്തുണ്ട്. മറ്റൊന്ന് ഇന്ത്യക്ക് പുറത്താണുള്ളത്.

എല്ലാം ഉണ്ട്

എല്ലാം ഉണ്ട്

യാത്ര തിരിയ്ക്കുന്നതിന് മുമ്പ് ബിജു രാധാകൃഷ്ണന്‍ അക്കാര്യം ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിച്ചു.- എല്ലാത്തിനും തെളിവുകളുണ്ട്.

ഇനി കാത്തിരിപ്പ്

ഇനി കാത്തിരിപ്പ്

ആറ് മണിക്കൂറുകൊണ്ട് സിഡി സൂക്ഷിച്ചിരിയ്ക്കുന്ന സ്ഥലത്തെത്താമെന്നാണ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്. ഇനി കാത്തിരിപ്പാണ്.

English summary
Biju Radhakrishnan raised some demands in front of Solar Commission to take back the CD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X