കൊല്ലത്ത് അവസാന ചിത്രം ഇങ്ങനെ; ഡിസിസി പദം ഒഴിയുന്ന ബിന്ദു കൃഷ്ണയ്ക്ക് ഈ പദവി?
തിരുവനന്തപുരം; ഗ്രൂപ്പുകളുടെ പേരിൽ കോൺഗ്രസിൽ ആഭ്യന്തര തർക്കങ്ങളും പ്രതിഷേധങ്ങളും ഉടലെടുക്കുന്നത് ആദ്യത്തെ സംഭവമല്ല. നേരത്തേയും പല സമയങ്ങളിൽ ഇത്തരത്തിൽ നേതാക്കൾ വാളെടുത്തിട്ടുണ്ട്.എന്നാൽ ഗ്രൂപ്പുകളെ അപ്പാടെ തള്ളിക്കൊണ്ടുള്ള പുതിയ കെപിസിസി നേതൃത്വത്തിന്റെ നീക്കമാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ വലിയ കലാപത്തിന് വഴിതുറന്നിരിക്കുന്നത്.ഗ്രൂപ്പുകളുടെ സഹകരണമില്ലാതെ കേരളത്തിൽ കോൺഗ്രസിന് ഒന്നും സാധിക്കില്ലെന്ന് 'ഗ്രൂപ്പ് മാനേജർമാർ' അവകാശപ്പെടുന്നത്. എന്നാൽ ഇവർ ഇല്ലാതെയും പാർട്ടിയെ ചലിപ്പിക്കാൻ സാധിക്കുമെന്ന വെല്ലുവിളിയാണ് കെപിസിസി നേതൃത്വം നടത്തുന്നത്. ഇതോടെ നിരവധി ജില്ലകളിൽ തർക്കം രൂക്ഷമായിട്ടുണ്ട്. ഐ ഗ്രൂപ്പിന്റെ കുത്തക ജില്ലയായ കൊല്ലത്തും കോൺഗ്രസിൽ കലാപം ഉയരുകയാണ്.
നാടൻ വേഷത്തിലും ഷംന പൊളി തന്നെ.. മഞ്ഞ സാരിയിൽ നാടൻ പെൺകൊടിയായി നടി.. വൈറൽ ചിത്രങ്ങൾ

14 ജില്ലകളിലേയും അധ്യക്ഷൻമാരെ മാറ്റി നിയമിക്കാൻ ഹൈക്കമാന്റ് തിരുമാനിച്ചതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ബിന്ദു കൃഷ്ണയുടെ പുറത്താകലിനും വഴിവെച്ചത്. ബിന്ദി പദവി ഒഴിയും എന്നതായതോടെ സീറ്റ് തട്ടിയെടുക്കാനുള്ള ചരടുവലികൾ വിവിധ കോണുകളിൽ നിന്ന് ശക്തമായി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖർ, കെപസിസി ഭാരവാഹികളായ പുനലൂർ മധു, എ ഷാനവാസ് ഖാൻ, തൊടിയൂർ രാമചന്ദ്രൻ തുടങ്ങിയവരായിരുന്നു ശ്രമങ്ങൾ നടത്തിയത്. മുതിർന്ന നേതാവ് ശൂരനാട് രാജശേഖരനും ഇക്കൂട്ടത്തിൽ ഉണഅടായിരുന്നു.എന്നാൽ വലിയ പിന്തുണ അദ്ദേഗത്തിന് ലഭിച്ചിരുന്നില്ല.

നിലവിലെ ചർച്ച പ്രകാരം അവസാന ഘട്ടത്തിലേക്ക് കാര്യങ്ങൾ അടുത്തതോടെ 3 പേരുൾക്കാണ് മുൻഗണ.
മുതിർന്ന നേതാവായ രാജന്ദ്ര പ്രസാദ്, കൂടാതെ മിൽമ മുൻ മേഖല ചെയർമാനും കെപിസിസി വിശാല എക്സിക്യൂട്ടീവ് അംഗവുമായ കല്ലട രമേശ്, കെപിസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത അനുയായിയും ഐ ഗ്രൂപ്പ് നേതാവുമായ എംഎം നസീർ എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഇടംപിടിച്ചത്. സാമുദായിക പരിഗണനകൾ കൂടി പരിഗണിക്കുമ്പോൾ സാധാരണ നിലയിൽ ജില്ലയിൽ ഈഴവ വിഭാഗത്തിൽ നിന്നും ഉള്ള നേതാവിനാണ് അവസരം ലഭിക്കാറുള്ളത്.

അതുകൊണ്ട് തന്നെ കല്ലട രമേശിനോ രാജേന്ദ്ര പ്രസാദിനോ ആണ് സാധ്യത കൂടുതൽ എന്നായിരുന്നു കൽപ്പിക്കപ്പെട്ടത്. എന്നാൽ രാജേന്ദ്ര പ്രസാദിനെതിരെ ജില്ലാ തലത്തിൽ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. ഗ്രൂപ്പ് അതീതനായ നേതാവാണ് രാജേന്ദ്ര പ്രസാദ് എന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ക്ലീൻ ഇമേജുള്ള നേതാവ് കൂടിയാണ് ഇദ്ദേഹം. നേരത്തേ രണ്ട് തവണ മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ഒരു തവണ ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയി പ്രവർത്തിച്ചിട്ടണ്ട്. മാത്രമല്ല പാർട്ടിയിൽ വിവിധ പദവികളും വഹിച്ച നേതാവാണ്.

കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആയ കൊടിക്കുന്നിൽ സുരേഷിന്റെ വിശ്വസ്തൻ കൂടിയാണ് രാജേന്ദ്ര പ്രസാദ്. അതിനാൽ രാജേന്ദ്ര പ്രസാദിനായി കൊടുക്കിന്നിൽ ശക്തമായ രംഗത്തെത്തുണ്ട്. അതേസമം രാജേന്ദ്ര പ്രസാദിന്റെ പ്രായമാണ് എതിരാളികൾ ഉയർത്തിക്കാട്ടുന്നത്. 70 കഴിഞ്ഞ നേതാവിന് ഇനി ജില്ലയിൽ ഒന്നും തന്നെ ചെയ്യാനില്ലെന്ന് നേതാക്കൾ പറയുന്നു. പാർട്ടി വലിയൊരു തിരിച്ചുവരവിന് നിലമൊരുക്കുമ്പോൾ യുവ നേതാക്കള് വരട്ടേയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല രാജേന്ദ്ര പ്രസാദിനെ മുൻനിർത്തി ഭരിക്കാൻ കൊടുക്കുന്നിൽ ശ്രമിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

അതേസമം 70 കഴിഞ്ഞ പാർട്ടി അധ്യക്ഷനാണ് സംസ്ഥാനത്ത് ഉള്ളെന്നിരിക്കെ പ്രായം മാത്രം ചൂണ്ടിക്കാട്ടി രാജേന്ദ്ര പ്രസാദിനെ മാറ്റി നിർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവര് പറയുന്നു. അതേസമയം കല്ലട രമേശിന് വേണ്ടി കെ സുധാകരൻ തന്നെ രംഗത്തുണ്ട്. നേരത്തേ കുണ്ടറയിൽ നിന്നും നിയമസഭ തിരഞ്ഞെടുപ്പിൽ അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട നേതാവായിുന്നു രമേശ്. എന്നാൽ പിന്നീട് പിസി വിഷ്ണുനാഥിന് അവസരം ലഭിക്കുകയായായിരുന്നു. പിന്നീട് എ ഗ്രൂപ്പിൽ നിന്നും അകലം പാലിച്ച രമേശ് കെ സുധാകര പക്ഷത്തേക്ക് ചാഞ്ഞു.

അതേസമയം ഇവർ ഇരുവരും അല്ലേങ്കിൽ എംഎം നസീറിന് സാധ്യത കൂടുതലാണ്. നസീറിനായി ഐ ഗ്രൂപ്പ് ഒറ്റക്കെട്ടായി രംഗത്തെത്തുണ്ട്.തങ്ങൾക്ക് സ്വാധീനമുള്ള ജില്ല എ ഗ്രൂപ്പിന് വിട്ട് കൊടുത്താൽ അത് ജില്ലയിൽ പാർട്ടി നേൃത്വത്തിന് വലിയ ക്ഷീണം വരുത്തുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ഇന്ന് വൈകീട്ടതോടെ തർക്കം ഒഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ കൊല്ലം ജില്ല അധ്യക്ഷ പദവി ഒഴിയുമ്പോൾ ബിന്ദു കൃഷ്ണയ്ക്ക് എന്ത് പദവി നൽകുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ഇത്തവണ ബിന്ദുവിന് കീഴിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ഇതോടെ ബിന്ദു കൃഷ്ണ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിലപാട്. മാത്രവുമല്ല സംസ്ഥാനത്തെ കോൺഗ്രസിന്റെ ഏക ജില്ലാ അധ്യക്ഷയായിരുന്നു അവർ. എന്നാൽ 14 ജില്ലകളിലേയും അധ്യക്ഷൻമാരേയും മാറ്റാനുള്ള തിരുമാനത്തോടെയായിരുന്നു ബിന്ദു കൃഷ്ണയേയും മാറ്റാൻ തിരുമാനിച്ചത്

എന്നാൽ മാറ്റി നിർത്തുമ്പോൾ അവർക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യം പാർട്ടിയിൽ ഉണ്ട്. കെപിസിസിയിൽ ബിന്ദു കൃഷ്ണയെ ഉൾപ്പെടുത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇത്തവണ കൂടുതൽ വനിതാ പ്രതിനിധ്യം ഉണ്ടാകുമെന്നായിരുന്നു കെപിസിസി തുടക്കത്തിൽ വ്യക്തമാക്കിയത്. എന്നാൽ അവസാന ഘട്ട ചർച്ചകളിലേക്ക് കടന്നോടെ ഒരു ജില്ലയിൽ നിന്ന് പോലും വനിതാ നേതാക്കളെ നിർദ്ദേശിച്ചിരുന്നില്ല. ഇതിൽ ഹൈക്കമാന്റ് നേതൃത്വം കടുത്ത അതൃപ്തി ഉയർത്തിയിരുന്നു. എന്നാൽ കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് വനിത അധ്യക്ഷമാരെ ജില്ലാ തലത്തിൽ നിയോഗിക്കുന്നതിന് പരിമിതി ഉണ്ടെന്നായിരുന്നു കെപിസസി നിലപാട്. ഇതോടെ കെപിസിസി പുന;സംഘടനയിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തണമെന്ന് ഹൈക്കമാന്റ് നിർദ്ദേശിച്ചിരുന്നു.

അങ്ങനെയെങ്കിൽ ബിന്ദു കൃഷ്ണയ്ക്കൊപ്പം മറ്റ് ചില വനിതാ നേതാക്കൾക്കും അവസരം ലഭിച്ചേക്കും. എന്നാൽ ഡിസിസി അധ്യക്ഷ നിയമനത്തിലെ ഗ്രൂപ്പ് വടംവലികൾ കെപിസിസി പുന;സംഘടനയിലും ആവർത്തിച്ചാൽ ആ പട്ടികയിൽ നിന്നും വനിതകൾ കൂട്ടത്തോടെ മാറ്റി നിർത്തപ്പെടും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications