'ടീമേ...തുഷാര കേസുകൊടുത്തു'; പൊലീസ് പറഞ്ഞാലും പോസ്റ്റ് ഡിലീറ്റാക്കില്ല, നിലപാടിലുറച്ച് ബിനീഷ്
കൊച്ചി; ഓണാഘോഷത്തിന്റെ ഫോട്ടോയില്‍ വിദ്വേഷ കമന്റിട്ടതിനെ തുടര്‍ന്ന് പ്രതികരിച്ച തനിക്കെതിരെ പൊലീസ് കേസെടുത്തെന്ന് നടന് ബിനീഷ് ബാസ്റ്റിന്. സംഘപരിവാര്‍ അനുഭാവിയായ തുഷാര അജിത് എന്ന യുവതിയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ബിനീഷ് ബാസ്റ്റിനെതിരെ വിദ്വേഷ കമന്റ് എത്തിയത്. എന്നാല്‍ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നാണ് ഇത്തരമൊരു കമന്റ് വന്നതെന്നാണ് യുവതി വാദിക്കുന്നത്. ഇപ്പോള്‍ ഈ യുവതി തന്നെയാണ് ബിനീഷ് ബാസ്റ്റിനെതിരെ പരാതിനല്‍കിയിരിക്കുന്നത്.

ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ബിനീഷ് ബാസ്റ്റിന് പങ്കുവെച്ച പോസ്റ്റിന് താഴെയായിരുന്നു വിദ്വേഷ കമന്റ്. 'ടീമേ .... നല്ല സ്വപ്നങ്ങള്‍ സമ്മാനിച്ചു പൊന്നോണം ഒരിക്കല്‍ കൂടി പ്രിയപ്പെട്ടവര്‍ക്ക് ഞങ്ങളുടെ ഓണാശംസകള്‍'-എന്നായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോ സഹിതം ബിനീഷ് ബാസ്റ്റിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഇതിനടിയിലാണ് വിദ്വേഷ കമന്റുമായി യുവതിയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് രംഗത്തെത്തിയത്. ഓണം ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും ആഘോഷമല്ല, നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നതെന്നുമാണ് കമന്റില്‍ പറഞ്ഞത്. ഈ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ പ്രതികരിച്ച് ബിനീഷ് ബാസ്റ്റിന് മറ്റൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. 'ഓണം മലയാളികളുടെ ദേശിയഉത്സവമാണ് ഞങ്ങള്‍ ആഘോഷിക്കും. ബിനിഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും ഞങ്ങള്‍ ചങ്കുകളാണ്. ഇവിടെ വര്‍ഗീയത പുലമ്പാന്‍ ആളെ ആവശ്യമില്ല. വര്‍ഗീയത തുലയട്ടെ,' എന്നാണ് ബിനീഷിന്റെ മറുപടി.

ഇതിന് ശേഷം തുഷാര തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ബിനീഷ് പറഞ്ഞിരുന്നു. തന്റെ ഐഡിയില്‍ നിന്നല്ല കമന്റ് വന്നതെന്നാണ് ഫോണ്‍കോളില്‍ തുഷാര പറയുന്നത്. ഫേക്ക് ഐഡിയില്‍ നിന്നുള്ള കമന്റാണ് ഇത്. ഈ സാഹചര്യത്തില്‍ തന്റെ പേരുപറഞ്ഞുകൊണ്ട് ഇട്ട കമന്റ് പിന്‍വലിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

ഇപ്പോള്‍ ഈ ആവശ്യം ഉന്നയിച്ചാണ് യുവതി കേസ് കൊടുത്തിരിക്കുന്നത്. എന്നാല്‍ പൊലീസ് പറഞ്ഞാലും താന്‍ ആ പോസ്റ്റ് പിന്‍വലിക്കില്ലെന്നാണ് ബിനീഷ് പറയുന്നത്. ബിനീഷിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. ടീമേ..തുഷാര എനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നു..??
എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചിട്ടുണ്ടായിരുന്നു.

നാളെ രാവിലെ 10 മണിക്ക് വരണം എന്ന് പറഞ്ഞു.. ഞാന്‍ വരാം എന്നും പറഞ്ഞു.. അവിടെ ചെല്ലുമ്പോള്‍ നമ്മള് ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആണ് പറയുന്നതെങ്കില്‍ .. ഞാന്‍ ഡിലീറ്റ് ചെയ്യില്ല കാരണം അവര്‍ ഫേക്ക് ഐഡി എന്ന് പറയുന്ന അക്കൗണ്ട് ഇപ്പോഴും ആക്ടീവായി പ്രവര്‍ത്തിക്കുന്നുണ്ട്...

തുഷാരയെ ഞാന്‍ അറിയില്ല.. എന്റെ അക്കൗണ്ടില്‍ വന്ന മത തീവ്രത പ്രകടിപ്പിക്കുന്ന കമന്റിനാണ് ഞാന്‍ റിപ്ലൈ കൊടുത്തത്... ഫെയ്ക്ക് ഐഡി എന്ന് അവര്‍ സ്വയം പറയുന്ന അക്കൗണ്ട് ഉള്ളിടത്തോളം കാലം എന്റെ പോസ്റ്റുകളും അവിടെ തന്നെ ഉണ്ടാവും..
ഫേക്ക് ഐഡി അവരുടേതല്ല എന്ന്. തെളിവോടുകൂടി ആദ്യം പ്രൂവ് ചെയ്യട്ടെ അവര്‍.. ബാക്കി നാളെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ നിന്ന് വന്നിട്ട് അറിയിക്കാം.... നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റ് ഇടുക- ബിനീഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, കൊച്ചിയില്‍ നോണ്‍ ഹലാല്‍ ഹോട്ടല്‍ നടത്തിപ്പിലൂടെ ശ്രദ്ധേയായ വ്യക്തിയാണ് തുഷാര അജിത്. നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ തന്നെ ആക്രമിച്ചന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയതോടെയായിരുന്നു തുഷാര ആദ്യം ശ്രദ്ധേയയായത്. സംഘപരിവാര്‍ അനുകൂല വ്യക്തിയാണെന്നാണ് ഇവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്ന് വ്യക്തമാകുന്നത്.
-
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications