• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൂരജിനെതിരെയും ശീതള്‍ ശ്യാമിനെതിരെയും കേസെടുക്കണം.... തുറന്നടിച്ച് ബിനീഷ് ബാസ്റ്റിന്‍!!

കൊച്ചി: മലയാളികളുടെ സൈബര്‍ ആക്രമണം ഏറ്റുവാങ്ങിയവരുടെ കൂട്ടത്തിലേക്ക് പേരെഴുതി ചേര്‍ക്കാവുന്നതായിരുന്നു ഹനാന്റെ ജീവിതം. മീന്‍ വിറ്റതിന് പ്രശംസയും പിന്നീട് അതേ മീന്‍ വില്‍പ്പന നടത്തിയത് സിനിമയ്ക്ക് വേണ്ടിയാണെന്നും വരെ സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചിരുന്നു. ഈ പ്രചാരണത്തില്‍ പ്രശസ്തര്‍ വരെ പങ്കുച്ചേ്ര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഹനാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസും എടുത്തിരുന്നു.

അതേസമയം നടന്‍ ബിനീഷ് ബാസ്റ്റില്‍ ഇപ്പോള്‍ ആര്‍ജെ സൂരജിനും ശീതള്‍ ശ്യാമിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഹനാനെതിരെ പ്രചാരണം നടത്തിയവരില്‍ പ്രമുഖരായിരുന്നു ഇവര്‍. ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബിനീഷ് ബാസ്റ്റിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ആര്‍ജെ സൂരജിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

കേസെടുക്കണം.....

കേസെടുക്കണം.....

ഹനാനെ അപമാനിച്ച സംഭവത്തില്‍ ആദ്യ കേസെടുക്കേണ്ടത് ആര്‍ജെ സൂരജിനെതിരെയും ശീതള്‍ ശ്യാമിനുമെതിരെയാണ്. വിദേശത്തിരുന്ന് സുഖലോലുപതയില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോഴും താനാണ് സത്യസന്ധതയുടെ പ്രതീകം എന്ന് തെളിയിക്കാന്‍ ശ്രമിക്കുമ്പോഴും മിസ്റ്റര്‍ ആര്‍ജെ സൂരജ് നിങ്ങള്‍ ഒന്നു മനസിലാക്കണം. നിങ്ങളുടെ അത്രയും കഴിവും വിദ്യാഭ്യാസവും ഒന്നും ഞങ്ങള്‍ക്കില്ല. പക്ഷേ സാധാരണക്കാരന്റെ കണ്ണീര്‍ കണ്ടാല്‍ മനസിലാക്കാനുള്ള കഴിവുണ്ടെന്നും ബിനീഷ് ബാസ്റ്റിന്‍ പറയുന്നു.

സത്യസന്ധതയും വിശ്വാസ്യതയും

സത്യസന്ധതയും വിശ്വാസ്യതയും

നിങ്ങള്‍ പറഞ്ഞല്ലോ സത്യസന്ധതയും വിശ്വാസതയെയും കുറിച്ച്. എനിക്ക് തന്നെ നേരിട്ട് അനുഭവം ഉള്ളതല്ലേ നിങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഈ പറഞ്ഞ രണ്ടും ഇല്ലെന്ന്. ഓരോ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നിന്നും പണം വാങ്ങി ഫേസ്ബുക്കില്‍ ലൈവ് കൊടുക്കുന്ന നിങ്ങളാണോ വിശ്വാസ്യതയെ കുറിച്ച് പറുന്നത്. എന്റെ സുഹൃത്തിന്റെ സ്ഥാപനത്തില്‍ വന്ന് ഫേസ്ബുക്കില്‍ ലൈവ് കൊടുക്കാന്‍ ഒരു ലക്ഷം രൂപയല്ലേ എന്റെ മുന്നില്‍ വെച്ച് നിങ്ങള്‍ ആവശ്യപ്പെട്ടത്.

നിങ്ങളാണോ സത്യസന്ധതയെ കുറിച്ച് പറയുന്നത്

നിങ്ങളാണോ സത്യസന്ധതയെ കുറിച്ച് പറയുന്നത്

ആ നിങ്ങളാണോ മറ്റുള്ളവരുടെ വാര്‍ത്തയും ഒപ്പം തന്നെ ഒരു കുട്ടിയുടെ വിശ്വാസ്യതയെയും കുറിച്ച് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ വന്ന പറഞ്ഞത്. നിങ്ങള്‍ക്കെതിരെ ആണ് ആദ്യം കേസെടുക്കേണ്ടത്. അതിന് മുഖ്യമന്ത്രിയെ അല്ല ആരെയും സമീപിക്കാന്‍ ഞാന്‍ മുന്നോട്ട് തന്നെ ഉണ്ടാവുമെന്നും ബിനിഷ് ബാസ്റ്റിന്‍ പറഞ്ഞു.

ശീതള്‍ ശ്യാമും.....

ശീതള്‍ ശ്യാമും.....

ശീതള്‍ ശ്യാം നിങ്ങള്‍ ജീവിതത്തില്‍ എത്രമാത്രം സഹനങ്ങള്‍ കടന്നുവന്നിട്ടുള്ള വ്യക്തിയാണ്. ആ നിങ്ങള്‍ ആ കുട്ടിയെ പുച്ഛത്തോടെ കൂടി പറയുമ്പോള്‍ നിങ്ങള്‍ മനസിലാക്കേണ്ട ഒന്നുണ്ട്. ആ കുട്ടി അവളുടെ ജീവിതി പൊരുതി നേടാന്‍ ഇറങ്ങി തിരിച്ചതാണ്. ഒടുവില്‍ തെറ്റുപറ്റി എന്ന് കണ്ടപ്പോള്‍ ഒരു മാപ്പപേക്ഷയും. അവിടെയും നിങ്ങള്‍ ഒരു സമുദായത്തിലെ ചെറുപ്പക്കാര കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. നിങ്ങളാണോ ആക്ടിവിസ്റ്റ്. നിങ്ങള്‍ രണ്ടുപേര്‍ക്കുമെതിരെ പോലീസ് എടുക്കുന്നത് വരെ ഞാന്‍ പെരുതും. ഇത് വാക്ക്. നിങ്ങളോട് എനിക്ക് വൈരാഗ്യമോ ദേഷ്യമോ ഉണ്ടായിട്ടല്ല. ഇനിയെങ്കിലും സത്യമറിയാതെ നിങ്ങള്‍ ആരെയും അവഹേളിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് എന്റെ പോരാട്ടമെന്നും ബിനീഷ് ബാസ്റ്റിന്‍ പോസ്റ്റില്‍ പറഞ്ഞു.

അമ്മ പെറ്റ മക്കളോ

അമ്മ പെറ്റ മക്കളോ

ഹനാനെ പിന്തുണച്ച വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന് നേരെയുള്ള ആക്രമണത്തെ പികെ ശ്രീമതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഒരു ഫോണും സൈബര്‍ വലയും ഉണ്ടെങ്കില്‍ എന്തുമാവാമെന്ന് കരുതി ഇറങ്ങി പുറപ്പെട്ടവരെ നിലയ്ക്ക് നിര്‍ത്തേണ്ട സമയമായിരിക്കുന്നു. അമ്മ പെറ്റ മക്കള്‍ തന്നെയാണോ ഇതൊക്കെ എഴുതിയത്. ശക്തമായ നടപടി ഒട്ടും വൈകാതെ സൈബര്‍ അസുരവിത്തുകള്‍ക്കെതിരെ ഉണ്ടാവണമെന്നും ശ്രീമതി പറഞ്ഞു.

ഷാനും വലിച്ചുകീറി

ഷാനും വലിച്ചുകീറി

ആര്‍ജെ സൂരജിനെ ഷാന്‍ റഹ്മാനും വലിച്ചുകീറിയിരുന്നു. കഴിഞ്ഞ ദിവസം ദോഹ എഫ്എമ്മിലോ മറ്റോ ഉള്ള ഒരു മലയാളി ആര്‍്‌ജെയും വിഡ്ഡിത്ത വീഡിയോകള്‍ കാണാനിടയായി. ഇത്രയും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിലൂടെ ഇക്കൂട്ടര്‍ക്ക് എന്താണ് കിട്ടുന്നതെന്ന് മനസിലാവുന്നില്ല. അവളരൊരു ചെറിയ കുട്ടിയാണെന്നെങ്കിലും ഓര്‍ക്കണ്ടേ. ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് എഫ്എം സ്റ്റേഷനുകളിലൊക്കെ ജോലി കിട്ടുന്നത് എന്നോര്‍ത്ത് അദഭുതം തോന്നുകയാണെന്നും ഷാന്‍ പറഞ്ഞിരുന്നു.

അഭിമന്യു വധത്തില്‍ പുതിയ വെളിപ്പെടുത്തല്‍... ആയുധങ്ങളെത്തിച്ചത് സനീഷ്... കേസിലെ ആറാം പ്രതി!!

ഇറാനുമായി നേരിട്ട് യുദ്ധമില്ല.... സൈന്യത്തെ ഇറക്കുക സൗദി.... ആണവ കേന്ദ്രങ്ങളില്‍ ബോംബിടും!!

English summary
bineesh bastin wants to register a case against rj sooraj and sheethal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X