സിപിഐ കൊമ്പുകോര്‍ക്കുന്നു?കാനം പ്രതികരിച്ചത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനെന്ന് ബിനോയ് വിശ്വം

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഐഎമ്മിനെ വിമര്‍ശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് കാനം പ്രതികരിച്ചതെന്നും, സിപിഎമ്മുമായി സിപിഐയ്ക്ക് സാഹോദര്യ ബന്ധമാണുള്ളതെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.

ഇടതുമുന്നണി എത്രത്തോളം സിപിഎമ്മിന്റേതാണോ, അത്രത്തോളമോ അതിലധികമോ സിപിഐയുടേത് കൂടിയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് കാനം പ്രതികരിച്ചത്, ആ നിലപാട് മറന്ന് കാനം ഒന്നും പറഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

binoyviswam

കഴിഞ്ഞ ദിവസം നടന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് കാനം രാജേന്ദ്രന്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചത്. സിപിഐ സ്വീകരിക്കുന്നതാണ് യഥാര്‍ത്ഥ ഇടതുപക്ഷ നിലപാടെന്നും, സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നും കാനം പറഞ്ഞിരുന്നു. സര്‍ക്കാരിന്റെയും സിപിഎം മന്ത്രിമാരുടെയും വീഴ്ചകള്‍ എണ്ണി പറഞ്ഞ സിപിഐ സെക്രട്ടറി, മുന്‍ മന്ത്രി ഇപി ജയരാജനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

English summary
Binoy vishwam supports kanam rajendran.
Please Wait while comments are loading...