നമ്മുടെ കൊടിയിലേക്ക് നോക്കണം!!! മാണിക്കെതിരെ പറഞ്ഞതെല്ലാം നുണയായിരുന്നോ എന്ന് മുന്‍ വനംമന്ത്രി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോഴിക്കോട്: കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം കേരള കോണ്‍ഗ്രസ് എമ്മിനെ പിന്തുണച്ചതിനെതിരെ സിപിഐ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്. ഇപ്പോള്‍ സിപിഐ നേതാവും മുന്‍ മന്ത്രിയും ആയ ബിനോയ് വിശ്വവും സിപിഎമ്മിനെതിരെ രംഗത്ത് വന്നിരിക്കുന്നു.

കെഎം മാണിക്കെതിരെ പറഞ്ഞതെല്ലാം നുണ ആയിരുന്നു എന്നാണോ ജനങ്ങള്‍ വിശ്വസിക്കേണ്ടത് എന്നാണ് ബിനോയ് വിശ്വം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്.

വിലപേശുന്ന മാണി

കോൺഗ്രസ്സിനോടും ബിജെപിയോടും ഒരേ സമയം വിലപേശുകയായിരുന്ന കെഎം മാണിയുടെ പാര്‍ട്ടി എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ബന്ധുവാകുന്നത് എന്നാണ് ബിനോയ് വിശ്വത്തിന്റെ ചോദ്യം

അതെല്ലാം നുണയായിരുന്നോ

ബാര്‍ കോഴ, ബജറ്റങ് വില്‍പന തുടങ്ങി മാണിക്കെതിരെ നാം പറഞ്ഞതെല്ലാം നുണയായിരുന്നു എന്നാണോ ജനങ്ങള്‍ വിശ്വസിക്കേണ്ടത് എന്ന നിര്‍മായകമായ ചോദ്യവും ബിനോയ് വിശ്വം ഉന്നയിക്കുന്നുണ്ട്.

എന്താണ് വ്യത്യാസം

ഇടതുപക്ഷവും വലതുപക്ഷവലും തമ്മിലുള്ള വ്യത്യാസം രണ്ട് അക്ഷരങ്ങളുടേത് മാത്രമാണെങ്കില്‍ പാവപ്പെട്ടവരും നീതിബോധമുള്ളവരും എന്തിന് ഇടതുപക്ഷത്തോട് കൂറ് കാണിക്കണം? ആ വേര്‍തിരിവ് നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുകയാണോ എന്നും ബിനോയ് വിശ്വം ചോദിക്കുന്നു.

അവിശുദ്ധ ബന്ധം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായത് അവിശുദ്ധ ബന്ധം ആണെന്നാണ് ബിനോയ് വിശ്വം പറയുന്നത്. അത് ഒരിക്കലും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ലെന്നും ബിനോയ് വിശ്വം പറയുന്നു.

നമ്മുടെ കൊടിയിലേക്ക്

വലതുപക്ഷത്തെ കുരുട്ടുബുദ്ധിക്കാര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുമ്പോള്‍, അത് ചെയ്തവര്‍ നമ്മുടെ കൊടിയിലേക്ക് ഒന്ന് നോക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ബിനോയ് വിശ്വം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതാണ് ബിനോയ് വിശ്വത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
CPI Leader Binoy Viswam against CPM's alliance with Kerala Congress M at Kottayam.
Please Wait while comments are loading...