കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥിയെ സഭ തീരുമാനിക്കേണ്ടെന്ന് സതീശന്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ക്രിസ്ത്യന്‍ സഭകള്‍ തീരുമാനിക്കേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി വിഡി സതീശന്‍. ഇടുക്കി പാര്‍ലമെന്റ് മണ്ഡസലത്തിലെ സ്ഥാനാര്‍ത്ഥിയെ സഭ തീരുമാനിക്കും എന്ന ഇടുക്കി ബിഷപ്പ് മാര്‍ മാത്യ ആനിക്കുഴിക്കാട്ടിന്റെ പ്രസ്താവനക്ക് മറപടി പറയുകയായിരുന്നു സതീശന്‍.

ഇടുക്കി എംപി പിടി തോമസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് സഭ രംഗത്തെത്തിയിരുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് എംപി നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് സഭയെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്നാണ് അടുത്ത തിരഞ്ഞെടുപ്പില്‍ പിടി തോമസ് മത്സരിച്ചാല്‍ തോല്‍പിക്കും എന്ന രീതിയില്‍ ബിഷപ്പ് പ്രതികരിച്ചത്.

VD Satheesan

യുഡിഎഫില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് ഇടുക്ക് ബിഷപ്പല്ല, കോണ്‍ഗ്രസ്സും യുഡിഎഫും ചേര്‍ന്നാണെന്നാണ് സതീശന്‍ പ്രതികരിച്ചത്. സഭയുടെ വികാരിമാരെ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ അത് അംഗീകരിക്കുമോ എന്നും സതീശന്‍ ചോദിച്ചു.

പിടി തോമസിനെ അഭിനന്ദിക്കാനും വിഡി സതീശന്‍ മറന്നില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലും സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ തോമസ് ആര്‍ജ്ജവം കാണിച്ചത്് അഭിനന്ദനാര്‍ഹമാണെന്നും സതീശന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഭീതി പടര്‍ത്തി വഷളാക്കിയവര്‍ തന്നെയാണ് ഇപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

English summary
AICC general secreatary VD satheesan responded to the statement of Idukki Bishope against PT Thomas MP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X