മുഖ്യമന്ത്രിയുടെ വസതിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലിട്ടു, പോലീസ് അറിഞ്ഞില്ല, വന്‍ വീഴ്ച്ച
തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ സമരത്തിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ കല്ലിട്ടു. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് ഇവര്‍ കല്ലിട്ടത്. എന്നാല്‍ കല്ലിട്ടത് പോലീസ് വൈകിയാണ് അറിഞ്ഞത്. വലിയ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായത്. ക്ലിഫ് ഹൗസ് പരിസരം അതീവ സുരക്ഷാ മേഖലയാണ്. ഇതിന്റെ മതില്‍ ചാടി കടന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി കല്ലിട്ടത്. പോലീസ് പക്ഷേ കല്ലിട്ടതിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. അതേസമയം മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കണ്ട് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെയാണ് ബിജെപിയുടെ സമരം എന്നതും ശ്രദ്ധേയം.

ബിജെപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കെ റെയിലിനായി തിരുവനന്തപുരത്ത് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ കൊണ്ടിടുമെന്ന് ബിജെപി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിന്റെ മതില്‍ ചാടികടന്ന് കല്ലുകള്‍ സ്ഥാപിച്ചത്. ചിറയിന്‍കീഴ് താലൂക്കില്‍ നിന്ന് പിഴുതെടുത്ത കല്ലുകളാണ് ക്ലിഫ്ഹൗസില്‍ സ്ഥാപിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് പറഞ്ഞു. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും പിഴുതെടുക്കുന്ന കല്ലുകള്‍ വരും ദിവസങ്ങളില്‍ മന്ത്രിമാരുടെ വീടുകളില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
്അതേസമയം കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി താന്‍ പറഞ്ഞ കാര്യങ്ങള്‍ അതീവ താല്‍പര്യത്തോടെയാണഅ കേട്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ വിഷയം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് നോക്കാമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു.
ഔദ്യോഗികമായിട്ടല്ലെങ്കിലും റെയില്‍വേ മന്ത്രിയെ കണ്ടതായി മുഖ്യമന്ത്രി പറഞ്ഞു. അനുഭാവപൂര്‍വമായ സമീപനത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്തെ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. ദേശീയ പാതാ വികസനം നടക്കില്ലെന്നായിരുന്നു പൊതു വിശ്വാസം. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ അത് യാഥാര്‍ത്ഥ്യമായി. സില്‍വര്‍ െൈലന്‍ യാഥാര്‍ത്ഥ്യമാകേണ്ട പദ്ധതിയാണ്. വൈകിയാണ് ചെലവ് വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications