കേരളം ഡിജിറ്റല്‍ ഇന്ത്യയോട് മുഖം തിരിക്കുന്നു; കുമ്മനത്തിന് സഹിക്കുന്നില്ല, ഇനി എന്തൊക്കെ കാണണം
നോട്ട് പ്രതിസന്ധിമൂലം കേന്ദ്രത്തിനെതിരെ ഉയരുന്ന എതിര്‍പ്പ് സംസ്ഥാനത്തിനുനേരെ തിരിച്ചുവിടാനുള്ള വഴിയായാണ് സിഎസ്‌സികള്‍ വ്യാപകമാക്കാനുള്ള തിരക്കിട്ട നീക്കം.
തൃശൂര്‍: ജനസേവനകേന്ദ്രങ്ങള്‍ പൂട്ടിച്ച് കോമണ്‍ സര്‍വ്വീസ് സെന്റര്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി ബിജെപി. കേന്ദ്രം നടപ്പാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്ന ആരോപിച്ചാണ് ഈ നീക്കം. അക്ഷയ കേന്ദ്രങ്ങളിലൂടെയുള്ള സേവനങ്ങള്‍ തന്നെയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ പൊതുസേവന കേന്ദ്രങ്ങളിലും ലഭിക്കുന്നത് എന്നതിനാലാണ് കേരളം ഇതില്‍ താല്‍പര്യം പ്രകടിപ്പിക്കാത്തത്.
എന്നാല്‍ നോട്ട് പ്രതിസന്ധിമൂലം കേന്ദ്രത്തിനെതിരെ ഉയരുന്ന എതിര്‍പ്പ് സംസ്ഥാനത്തിനുനേരെ തിരിച്ചുവിടാനുള്ള വഴിയായാണ് സിഎസ്‌സികള്‍ വ്യാപകമാക്കാനുള്ള തിരക്കിട്ട നീക്കം. ഇതിന്റെ ആദ്യ കേന്ദ്രം തൃശൂരില്‍ തുടങ്ങുകയും ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബിജെപിയിലെ കേരളത്തിലെ ചുമതലക്കാരന്‍ എഎന്‍ രാധാകൃഷ്ണനും അടുത്ത ദിവസം ദില്ലിയിലത്തെി സിഎസ്‌സികള്‍ വ്യാപകമാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുമെന്ന് അറിയുന്നു.

മേയറുമില്ല
തൃശൂരില്‍ സിഎസ്സി കേന്ദ്രത്തിന്റെ ഉദ്ഘാടകനായി മന്ത്രി വിഎസ് സുനില്‍കുമാറിനെയും അധ്യക്ഷയായി മേയര്‍ അജിത ജയരാജനെയും ക്ഷണിച്ചിരുന്നു. പങ്കെടുക്കരുതെന്ന് അവസാന നിമിഷം ഇരുവര്‍ക്കും മുന്നണി നേതൃത്വം നിര്‍ദേശം നല്‍കുകയായിരുന്നുവത്രേ.

അക്ഷയകേന്ദ്രങ്ങള്‍
സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം ഒട്ടേറെ അക്ഷയകേന്ദ്രങ്ങള്‍ പൂട്ടി. ബാക്കിയുള്ളത് കടുത്ത പ്രതിസന്ധിയിലാണ്. 44.8 കോടി രൂപ വിവിധ ഇനങ്ങളില്‍ സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കാനുണ്ടെന്നും ആരോപണമുണ്ട്.

ജോലിക്കാര്‍ക്ക് ശമ്പളമില്ല
2015ലെ ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെ സേവനത്തിന്റെ തുക ഇപ്പോഴും അനുവദിച്ചിട്ടില്ല. അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ പണത്തിനുവേണ്ടി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. ഫണ്ട് കിട്ടാതെ വന്നപ്പോള്‍ വാടകയും ജോലിക്കാര്‍ക്ക് ശമ്പളവും കൊടുക്കാനാകാത്ത പ്രശ്‌നവും വന്നെന്നും ആരോപിക്കുന്നു.

സ്വകാര്യ സംരഭമാക്കി
രണ്ടും മൂന്നും ജീവനക്കാരാണ് ഓരോ കേന്ദ്രത്തിലുമുള്ളത്. കൃത്യമായി ശമ്പളം ലഭിക്കാതായതോടെ ജീവനക്കാര്‍ ജോലിക്ക് വരാത്തതിനാല്‍ 100 ഓളം അക്ഷയകേന്ദ്രങ്ങള്‍ അടച്ചു. പലരും ഇത് സ്വകാര്യ സംരംഭമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

സബ്‌സെന്റര്‍ വേണം
പുതിയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുപകരം നിലവിലുള്ളതിനെ സംരക്ഷിച്ച് അതിനുകീഴില്‍ സബ്‌സെന്റര്‍ ആരംഭിക്കണമെന്നാണ് നടത്തിപ്പുകാരുടെ ആവശ്യം.

ബിജെപി
അക്ഷയകേന്ദ്രങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാനം വേണ്ടത്ര പരിഗണന നല്‍കുന്നില്‌ളെന്ന ഇവയുടെ നടത്തിപ്പുകാരുടെ അതൃപ്തി കൂടി മുതലെടുത്ത് ഈ മേഖലയില്‍ വേരുറപ്പിക്കാനാണ് ജനസേവനകേന്ദ്രങ്ങള്‍ വ്യാപകമാക്കാന്‍ ബിജെപി ആലോചിക്കുന്നത്.

കേരളം മുഴുവന്‍ സിഎസ്സികള്‍
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബിജെപിയിലെ കേരളത്തിലെ ചുമതലക്കാരന്‍ എഎന്‍ രാധാകൃഷ്ണനും അടുത്ത ദിവസം ദില്ലിയിലെത്തെി സിഎസ്‌സികള്‍ വ്യാപകമാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുമെന്നാണ് സൂചന












Click it and Unblock the Notifications