ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണ;3 സീറ്റുകളിൽ എൻഡിഎയ്ക്ക് സ്ഥാനാർത്ഥി ഇല്ലാത്തത് ഇതിന് തെളിവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; ജനാധിപത്യത്തെ അട്ടിമറിക്കാൻ ബിജെപിയും യുഡിഎഫും അനുയായികളെ വിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാർത്ഥിയില്ലാത്തത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള ധാരണയാണ് വ്യക്തമാക്കുന്നതെന്നും പിണറായി വിജയൻ പത്തനംതിട്ടയിൽ പറഞ്ഞു.
ഒരിടത്ത് വാങ്ങി മറ്റൊരു മണ്ഡലത്തിൽ കൊടുക്കുകയെന്ന നയമാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പണംവാങ്ങി കോൺഗ്രസ് വോട്ടുമറിച്ചെന്നാണ് നേമത്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി സുരേന്ദ്രൻപിള്ള സ്ഥിരീകരിച്ചത്. നേമത്ത് ബിജെപി ജയിക്കട്ടെ, തൊട്ടടുത്ത മണ്ഡലത്തിൽ ബിജെപിയുടെ പിന്തുണ യുഡിഎഫിന് എന്നതായിരുന്നു ഡീൽ. കോൺഗ്രസുകാർ പണം വാങ്ങിയെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രൻപിള്ള പറഞ്ഞത്.

ഇത്തവണ മൂന്ന് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിൽനിന്ന് അവിശുദ്ധ അടിയൊഴുക്കിനുള്ള നീക്കം വ്യക്തമാണ്. ചില കോൺഗ്രസ് നേതാക്കൾ ബിജെപി സഹായത്തോടെ നിയമസഭയിലെത്താൻ ശ്രമിക്കുന്നുണ്ട്. അതിനുതകുന്ന സ്ഥാനാർഥികളെയാണ് ബിജെപി അവിടങ്ങളിൽ നിർത്തിയിട്ടുള്ളത്.
കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ മുപ്പതാം വാര്‍ഷിക കാലമാണ് ഇത്. ഇന്നും അതേ വഴിയില്‍ തന്നെയാണ് ബിജെപിയും കോണ്‍ഗ്രസും ലീഗും നീങ്ങുന്നത്. വർഗീയതയെ താലോലിച്ച് അധികാരം പിടിച്ചെടുക്കാമെന്നാണ് കോൺഗ്രസ് വ്യാമോഹം. അത് വിജയിക്കുന്നില്ലെന്ന് വരുമ്പോഴുള്ള വെപ്രാളത്തിലാണ് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ. യുഡിഎഫും ബിജെപിയും കേരളാതല യോജിപ്പുണ്ടാക്കുന്നത് ജനങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ജനം അതിനെ തള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
Recommended Video
അന്‍വേശി ജെയ്‌നിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications