കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഡിഎ സഖ്യത്തിൽ പിളർപ്പ്? ബിഡിജെഎസിൽ നിന്ന് സീറ്റുകൾ തിരിച്ചെടുത്ത് ബിജെപി, പാർട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത

Google Oneindia Malayalam News

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സീറ്റുകൾ തിരിച്ചെടുത്ത് ബിജെപി. ഉടുമ്പന്‍ചോലയില്‍ എന്‍ഡിഎക്ക് രണ്ട്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് ആശയക്കുഴപ്പത്തിനും ഇടയാക്കിയിട്ടുണ്ട്. ഒരേ മണ്ഡലത്തിലേക്ക് ഒരേ മുന്നണിയിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികൾ മത്സരിക്കുന്നുവെന്ന തരത്തിൽ പ്രചാരണം നടത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. ഇടുക്കിയും ഉടുമ്പൻചോലയും ബിഡിജെഎസിന് നൽകുമെന്നായിരുന്നു വിവരം.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

പാലക്കാട്ട് ട്രബിള്‍ ഷൂട്ടറായി ഉമ്മന്‍ ചാണ്ടി, ഗോപിനാഥിനെ കാണും, ആന്റണിയും നേരിട്ട് വിളിച്ചു!!പാലക്കാട്ട് ട്രബിള്‍ ഷൂട്ടറായി ഉമ്മന്‍ ചാണ്ടി, ഗോപിനാഥിനെ കാണും, ആന്റണിയും നേരിട്ട് വിളിച്ചു!!

 തിരിച്ചെടുത്ത് ബിജെപി

തിരിച്ചെടുത്ത് ബിജെപി

ബിഡിജെസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ള രണ്ട് സീറ്റുകളാണ് ബിജെപി തിരിച്ചെടുത്തിട്ടുള്ളത്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല എന്നീ മണ്ഡലങ്ങളാണ് ബിജെപി ബിഡിജെഎസിൽ നിന്ന് തിരിച്ചെടുത്തിട്ടുള്ളത്. ശനിയാഴ്ച രാത്രി തന്നെ രണ്ടിടത്തും ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

രണ്ട് സീറ്റുകളിൽ

രണ്ട് സീറ്റുകളിൽ

ബിഡിജെഎസിൽ നിന്ന് തിരിച്ചെടുത്ത രണ്ട് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ സന്തോഷ് ചിറക്കുളവും. ഉടുമ്പൻചോലയിൽ രമ്യാ രവീന്ദ്രനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബിഡിജെഎസ് കൊടുങ്ങല്ലൂരിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൺ തഷ്ണാത്തിനെയും ഉടുമ്പൻ ചോലയിൽ ഇടുക്കി ജില്ലാ ട്രഷറർ സന്തോഷ് മാധവനെയുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ ബിജെപി വീണ്ടും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച് ബിഡിജെഎസ് നേതാക്കളും അറിയുന്നത്.

 രണ്ട് മണ്ഡലങ്ങൾ മാത്രം

രണ്ട് മണ്ഡലങ്ങൾ മാത്രം

ബിഡിജെഎസ് ബിജെപിയോട് ആവശ്യപ്പെട്ട വടകര മണ്ഡലത്തിലും ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ബിജെപി അപ്രതീക്ഷിത നീക്കങ്ങൾ നടത്തുമ്പോഴും ബിഡിജെഎസ് ബിജെപിയിൽ നിന്ന് ആവശ്യപ്പെട്ട രണ്ട് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് പാർട്ടിയ്ക്ക് അൽപ്പമെങ്കിലും ആശ്വാസം പകരുന്നത്. കോതമംഗലവും കുട്ടനാടും മാത്രമാണ് ഇങ്ങവെ അവശേഷിക്കുന്ന രണ്ട് മണ്ഡലങ്ങൾ. എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന് 21 സീറ്റുകളാണുള്ളത്. അതേ സമയം ബിജെപി 115 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

പ്രചാരണത്തിന് തുടക്കം

പ്രചാരണത്തിന് തുടക്കം

ബിജെപി ഉടുമ്പൻചോലയും കൊടുങ്ങല്ലൂരും ബിജെപി ഏറ്റെടുത്തതായുള്ള അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് ബിജെപി ജില്ലാ പ്രസിഡന്റ് കെഎസ് അജിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീറ്റ് ബിജെപിക്കാണെന്ന കാര്യം ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജയേഷും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. ബിഡിജെഎസ് സ്ഥാനാർത്ഥി സന്തോഷ് മാധവന് വേണ്ടി പാർട്ടി പ്രചാരണം പോലും ആരംഭിച്ച സാഹചര്യത്തിലാണ് ബിജെപിയിൽ നിന്നുള്ള ഈ നീക്കം.

അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
BJP annouces candidates in Udumbanchola and Kodungallur, surprises BJDS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X