കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎല്‍ സന്തോഷ് വിളിച്ചു; പികെ കൃഷ്ണദാസ് ഒടുവില്‍ തിരിച്ചെത്തി, പ്രമുഖര്‍ നാളെയുമെത്തില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ ഒരു വിഭാഗം നേതാക്കള്‍. ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന എഎന്‍ രാധാകൃഷ്ണന്‍, എംടി. രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് വിട്ടുനില്‍ക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ നിലനിന്ന അതൃപ്തി പുകഞ്ഞുകൊണ്ടിരിക്കെയാണ് യോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്. രണ്ടുദിവസമായി തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിന്റെ രണ്ടംദിനമായ നാളെയും ഇവര്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് തോല്‍വിക്കും പുനഃസംഘടനയ്ക്കും ശേഷം ചേര്‍ന്ന ആദ്യ കോര്‍ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയുള്ള പ്രതിഷേധം. യോഗത്തില്‍ നിന്ന് പികെ കൃഷ്ണദാസും വിട്ടുനിന്നെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് അനുനയിപ്പിച്ച് കൊണ്ടുവരികയായിരുന്നു.

p

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്ന് കെ സുരേന്ദ്രനെ നീക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തെ തുടരാന്‍ കേന്ദ്ര നേതൃത്വം അനുവദിക്കുകയായിരുന്നു. ദേശീയനേതൃത്വത്തിന്റെ ഈ നടപടിയില്‍ നേതാക്കള്‍ക്കുള്ള അതൃപ്തിയാണ് ഇപ്പോള്‍ പ്രകടമാകുന്നത്. ബിജെപിയുടെ ചാനല്‍ ചര്‍ച്ചാ പാനലിസ്റ്റുകളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് കൃഷ്ണദാസ്, എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, എംഎസ് കുമാര്‍ എന്നിവര്‍ സ്വയം പുറത്തുപോയിരുന്നു. തൊട്ടുപിന്നാലെയാണ് കോര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍.

കൊച്ചിയില്‍ കോണ്‍ഗ്രസുകാര്‍ക്ക് കെണിവച്ച് പോലീസ്; 2 കേസ്, ഷിയാസ്, കൊടിക്കുന്നില്‍ അടക്കം 15 പ്രതികള്‍കൊച്ചിയില്‍ കോണ്‍ഗ്രസുകാര്‍ക്ക് കെണിവച്ച് പോലീസ്; 2 കേസ്, ഷിയാസ്, കൊടിക്കുന്നില്‍ അടക്കം 15 പ്രതികള്‍

അതേസമയം, കെ-റെയില്‍ വിരുദ്ധ സമരത്തിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ എല്ലാം അവഗണിക്കുന്ന സര്‍ക്കാര്‍ കെ-റെയില്‍ വിഷയത്തില്‍ വേഗത്തില്‍ ഇടപെടുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

സിക്‌സ് പാക്കോ ഫാമിലി പാക്കോ; മസില്‍ പെരുപ്പിച്ച് കുഞ്ചാക്കോ ബോബനൊപ്പം രമേഷ് പിഷാരടി

പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതി ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ കെ-റെയിലിനെ പിന്തുണയ്ക്കുന്നത്. കെ-റെയില്‍- സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. കേരളത്തില്‍ പ്രായോഗികമല്ലാത്ത പദ്ധതിയാണ് കെ-റെയില്‍. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്? ഏത് വിദഗ്ധ ഏജന്‍സിയുടെ ഉപദേശമാണ് സ്വീകരിച്ചത്? ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും വായ്പ്പ എടുക്കുന്ന സര്‍ക്കാരാണോ 1,30,000 കോടി രൂപ വിദേശത്ത് നിന്നും കടം വാങ്ങുന്നതെ്ന്നും സുരേന്ദ്രന്‍ ചോദിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ പിണറായി വിജയന്‍ വരെയുള്ള മുഖ്യമന്ത്രിമാര്‍ എന്ത് വികസനമാണ് കേരളത്തില്‍ നടത്തിയതെന്ന് ബിജെപി സംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണന്‍ ചോദിച്ചു.

Recommended Video

cmsvideo
ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍..ചെയ്തത് കൊടും ചതി | Oneindia Malayalam

English summary
BJP Core Committee Meeting: PK Krishnadas Arrived, But Top Leaders Did not Participated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X