കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ന്യൂനപക്ഷങ്ങളില്ലാതെ രക്ഷയില്ല, ബിജെപി കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട്, മാറ്റം വരും

Google Oneindia Malayalam News

ദില്ലി: ബിജെപിയില്‍ നയത്തിന്റെ കാര്യത്തില്‍ മാറ്റം വരുമെന്ന് സൂചന. ഇ ശ്രീധരന്‍ അടങ്ങുന്ന കമ്മിറ്റി കേരളത്തിലെ തോല്‍വിയുടെ കാരണങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശ്രീധരന്‍, ജേക്കബ് തോമസ്, സിവി ആനന്ദബോസ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയ കാര്യം ശ്രീധരന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തന്നെ ഇത് നല്‍കിയെന്നാണ് സൂചന. ബിജെപിയുടെ ജനറല്‍ സെക്രട്ടറിമാരുടെ യോഗവും കഴിഞ്ഞ ദിവസം നടന്നിരുന്നു.

1

കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് എന്തൊക്കെ ചെയ്യണമെന്ന കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടുകളിലുണ്ട്. കേരളത്തില്‍ ഉണ്ടായിരുന്ന സീറ്റ് നഷ്ടമായി ബിജെപി വട്ടപൂജ്യമായിരുന്നു. ഇത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ചെയ്തു. ഇതാണ് പ്രധാനമന്ത്രി തന്നെ ഇത്തരമൊരു കമ്മിറ്റിയെ രൂപീകരിക്കാന്‍ കാരണം. സംസ്ഥാന രാഷ്ട്രീയത്തില്‍ വിഭാഗീയത ശക്തമായത് കൊണ്ടാണ് വിശ്വാസ്യതയുള്ള ഈ മൂന്ന് പേരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി ചുമതലപ്പെടുത്തിയത്. ഇവരുടെ റിപ്പോര്‍ട്ടുകള്‍ വേവ്വേറെയായിട്ടാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

ഔദ്യോഗിക മേഖലയില്‍ മികവ് പുലര്‍ത്തിയ നേതാക്കളായത് കൊണ്ട് കൂടിയാണ് ഇവരെ പരിഗണിച്ചിരിക്കുന്നത്. അതേസമയം ന്യൂനപക്ഷങ്ങളില്ലാതെ ബിജെപിക്ക് മുന്നോട്ട് പോകാനാവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുക്കണമെന്നും, അവരുടെ പേടി മാറ്റാന്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്. അതിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയുന്നുണ്ട്. അതേസമയം ക്രിസ്ത്യന്‍ സമുദായത്തെ ചേര്‍ത്ത് നിര്‍ത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണെന്ന് സൂചനയുണ്ട്.

അതേസമയം സുരേന്ദ്രന്‍ വിഭാഗം ഇതിനിടെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതായിട്ടാണ് സൂചന. തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിന്റെ കണക്കുകളും ഇതിലുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വത്തെ കേന്ദ്രം ഇടപെട്ട് മാറ്റിയാല്‍ അത് പാര്‍ട്ടിയെ വളരെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കെ സുരേന്ദ്രനെ മാറ്റാനുള്ള സാഹചര്യം അതുകൊണ്ട് കുറവാണ്. പക്ഷേ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രനോട് പുറത്ത് പോവാനും ചിലപ്പോള്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടേക്കും. പാര്‍ട്ടി ഒറ്റക്കെട്ടായി ആരോപണങ്ങളെ നേരിടണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. നേതാക്കള്‍ ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കാന്‍ തുടങ്ങിയത് ഈ നിര്‍ദേശത്തെ തുടര്‍ന്നാണ്.

Recommended Video

cmsvideo
മോദീ മന്ത്രിസഭാ പൊളിച്ചെഴുതുന്നു,ഈ മൂന്ന് പേര്‍ നിര്‍ണ്ണായകം | Oneindia Malayalam

English summary
bjp election defeat: e sreedharan and jacob thomas submits report, minority votes may be bjp target
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X