• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലക്ഷ്യമിട്ടത് 30 ലക്ഷം, ചേര്‍ക്കാനയത് 5 ലക്ഷം പേരെ; ബിജെപി അംഗത്വ കാമ്പെയ്ന് കനത്ത തിരിച്ചടി

  • By Aami Madhu

തിരുവനന്തപുരം: ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കത്തിച്ചിട്ട് പോലും ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിലം തൊടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ലോക്സഭ തിരഞ്ഞെടുപ്പ് വെറും സെമി ഫൈനല്‍ ആണെന്നും 2021 ല്‍ കേരളം പിടിക്കുമെന്നുമാണ് ബിജെപിയുടെ ഇപ്പോഴത്തെ അവകാശവാദം. എന്നാല്‍ 2021 ല്‍ എന്നല്ല കേരളത്തില്‍ ബിജെപിക്ക് വേരുറക്കണമെങ്കില്‍ ഇനിയും കൊല്ലം പലത് എടുക്കുമെന്ന സൂചനയാണ് അംഗത്വ കാമ്പെയ്ന്‍ ഫലം നല്‍കുന്നത്.

ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസുമായി സിബിഐ, ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് കൈമാറി

കേരളത്തില്‍ ഈ വര്‍ഷം 15 ലക്ഷം അംഗങ്ങളെ ലക്ഷ്യമിട്ട് ബിജെപി പ്രചരണം നടത്തിയിട്ടും വെറും അഞ്ചരലക്ഷം പേര്‍ മാത്രമാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ

 ന്യൂനപക്ഷങ്ങളും ലക്ഷ്യം

ന്യൂനപക്ഷങ്ങളും ലക്ഷ്യം

ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ പോലും കേരളത്തില്‍ നിലയുറപ്പിക്കാന്‍ കഴിയാത്തതിന്‍റെ നിരാശ ബിജെപി ദേശീയ നേതൃത്വത്തിന് ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിന് പ്രത്യേക ശ്രദ്ധയാണ് നല്‍കിയിരിക്കുന്നത്. അംഗത്വ വിതരണ പരിപാടിയില്‍ കേരളത്തിലെ അംഗസംഖ്യ 20 ശതമാനം ഉയര്‍ത്തണം എന്നാണ് അമിത് ഷാ കേരള ബിജെപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാതിരുന്നതാണ് കേരളത്തില്‍ ബിജെപിക്ക് തിരിച്ചടി നല്‍കിയെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിന് ഉണ്ടായിരുന്നു. അതിനാല്‍ മെമ്പര്‍ഷിപ്പ് കാമ്പെയ്നില്‍ ന്യൂനപക്ഷ മേഖലയില്‍ നിന്നുള്ളവരേയും ഉള്‍പ്പെടുത്താനുള്ള പദ്ധതികളും ബിജെപി ആവിഷ്കരിച്ചിരുന്നു.

 ലക്ഷ്യം 30 ലക്ഷം

ലക്ഷ്യം 30 ലക്ഷം

സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ ഉള്ള പ്രമുഖരെ പാര്‍ട്ടിയില്‍ എത്തിച്ചും കോളേജ് കാമ്പസുകള്‍ക്ക് മുന്നില്‍ ബൂത്ത് കെട്ടിയും മറ്റുമാണ് ബിജെപി ക്യാമ്പെയ്ന്‍ നടത്തിയത്. പോഷക സംഘടനകളും വലിയ രീതിയില്‍ പ്രചരണം നടത്തുകയും ചെയ്തിരുന്നു.ജുലൈ ആറ് മുതല്‍ ആഗസ്റ്റ് 11 വരെയായിരുന്നു പ്രാഥമിക അംഗത്വ വിതരണം നടത്തിയത്. നിലവില്‍ സംസ്ഥാനത്ത് ബിജെപിക്ക് 15 ലക്ഷം അംഗങ്ങളാണ് ഉള്ളത്. ഇത് 30 ലക്ഷം അംഗങ്ങളായി ഉയര്‍ത്തുകയായിരുന്നു ബിജെപി ലക്ഷ്യം.

 അഞ്ച് ലക്ഷം പേരെ മാത്രം

അഞ്ച് ലക്ഷം പേരെ മാത്രം

എന്നാല്‍ ഇതിന്‍റെ പകുതി അംഗങ്ങളെ പോലും പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വെറും അഞ്ച് ലക്ഷം പേരാണ് പാര്‍ട്ടിയില്‍ ഇതുവരെ അംഗത്വമെടുത്തത്.2015 ലാണ് സംസ്ഥാനത്ത് മുന്‍പ് അംഗത്വ വിതരണം നടന്നത്. അന്ന് ബിജെപി നല്‍കുന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ ആര്‍ക്കും ബജെപിയില്‍ അംഗമാകാമായിരുന്നു. എന്നാല്‍ മിസ്ഡ് കോള്‍ അംഗത്വത്തിനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ അംഗത്വ വിതരണത്തിന് കര്‍ശ്ശനമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

 മുന്‍ വര്‍ഷത്തെ പോലെ അല്ല

മുന്‍ വര്‍ഷത്തെ പോലെ അല്ല

പാര്‍ട്ടിയില്‍ അംഗമാകുവാന്‍ മിസ്ഡ് കോൾ ചെയ്യുന്ന ഓരോരുത്തരെയും നേരിട്ടു കണ്ട് അവർ അംഗത്വമെടുക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതായിരുന്നു ഇത്തവണത്തെ രീതി. ഓണ്‍ലൈന്‍ അല്ലാതെ മെമ്പര്‍ഷിപ്പ് എടുക്കുന്ന പരമ്പരാഗത രീതിയും തുടര്‍ന്നിരുന്നു. അംഗത്വം എടുക്കുന്നുയാളുടെ ഫോട്ടോ ഉള്‍പ്പെടെ ശേഖരിച്ച് അംഗത്വം നല്‍കാനായിരുന്നു ഇത്തവണ നിര്‍ദ്ദേശം. എന്നാല്‍ ഇത്തരത്തില്‍ വീടുകള്‍ കയറി ഇറങ്ങി അംഗങ്ങളെ ചേര്‍ക്കാനായി സംസ്ഥാനത്ത് ബിജെപിക്ക് ആവശ്യത്തിന് പ്രവര്‍ത്തകര്‍ ഇല്ലാത്തതും തിരിച്ചടിയായി.

 പ്രളയം ചതിച്ചു

പ്രളയം ചതിച്ചു

മാത്രമല്ല പ്രളയവും ഉരുള്‍പൊട്ടലും മെമ്പര്‍ഷിപ്പ് ക്യാമ്പെയ്നെ ബാധിച്ചിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കാമ്പെയ്ന്‍റെ അവസാന ഘട്ടത്തില്‍ സംഭവിച്ച പ്രകൃതി ദുരന്തങ്ങള്‍ കാമ്പെയ്നെ ബാധിച്ചവെന്നും പാര്‍ട്ടി പറയുന്നു. ജനവരി 31 വരെയാണ് അംഗത്വ വിതരണ ക്യാമ്പെയ്ന്‍റെ കാലാവധി. ഇതിനുള്ളില്‍ കൂടുതല്‍ അംഗങ്ങളെ എത്തിക്കാനാകുമെന്ന പ്രതീക്ഷ ബിജെപി കൈവിട്ടിട്ടില്ല.

 വളര്‍ച്ചയെന്ന് ശ്രീധരന്‍ പിള്ള

വളര്‍ച്ചയെന്ന് ശ്രീധരന്‍ പിള്ള

ബിജെപിയുടെ അംഗത്വ കാമ്പെയിനില്‍ മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും കാമ്പെയ്ന്‍ ഒന്നാം ഘട്ടം വന്‍ വിജയമായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിളള അവകാശപ്പെട്ടു. ബിജെപി അംഗത്വത്തില്‍ 40 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് പിള്ള അവകാശപ്പെടുന്നത്. 2020 ജനവരി 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ ബിജെപി അംഗ സംഖ്യ 60 ലക്ഷം ആക്കുമെന്നാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്നും പ്രമുഖര്‍ ബിജെപിയിലേക്ക് വരുന്നതും ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.

കേസ് സുപ്രീംകോടതിയില്‍; രാവിലെ 10:30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം

English summary
BJP gets only lakh new members in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X