
ഗുജറാത്തില്‍ ബിജെപി ഭരണത്തിലിരിക്കുന്നത് കോണ്‍ഗ്രസ് കാരണം: ഞങ്ങളുമായി ഒരു ധാരണയുമില്ലെന്നും ഒവൈസി
അഹമ്മദാബാദ്: ബിഹാറിനും ഉത്തർപ്രദേശിനും പിന്നാലെ ഗുജറാത്തിലും ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് അസദുദ്ദീന്‍ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എ ഐ എം ഐ എം). ഒവൈസിയുടെ പാർട്ടിയുടെ മത്സരം മറ്റ് സംസ്ഥാനങ്ങളിലേതെന്ന പോലെ ഗുജറാത്തിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കവർന്നെടുക്കുമെന്ന വിമർശനം ശക്തമാണ്. എന്നാല്‍ ഇത്തരമൊരു ആരോപണം അടിസ്ഥാന രഹിതമാണെന്ന് പറയുന്ന ഒവൈസി ബി ജെ പിയുടെ തുടർ വിജയത്തിന് കോണ്‍ഗ്രസിനെ രൂക്ഷമായ രീതിയില്‍ വിമർശിക്കുകയും ചെയ്തു.

യൂണിഫോം സിവിൽ കോഡ് (യുസിസി), മെഹ്‌റൗളി വധക്കേസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ച് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി പ്രചാരണ വേളയിൽ "മുസ്‌ലിം വിരുദ്ധത" സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ടാണ് കോൺഗ്രസ് ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത്? സ്വന്തം പോരായ്മകൾ മറച്ചുവെക്കാനാണോയെന്നും ഒവൈസി ചോദിച്ചു.
രാഷ്ട്രീയമായി കൃത്യമായി ഇടപെടുന്ന ആളായിരുന്നു ഞാന്‍: ട്രോളിലൂടെ ആളുകളെ എയറിലാക്കും; ബ്ലെസ്ലി

കഴിഞ്ഞ 27 വർഷമായി ഗുജറാത്തിൽ ബി ജെ പി അധികാരത്തിലാണ്, കോൺഗ്രസ് മാത്രമാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്, ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ നിന്ന് കോൺഗ്രസിനെ ആരാണ് തടഞ്ഞത്. എന്തുകൊണ്ട്? മൂന്ന് പതിറ്റാണ്ടോളം അവരെ പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചില്ല. ഈ ഈ ചോദ്യത്തിന് കോൺഗ്രസ് ആദ്യം ഉത്തരം നൽകണം. എന്നിട്ട് വേണം തന്റെ പാർട്ടിയെ വിമർശിക്കാനെന്നും കച്ച് ജില്ലയിൽ ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് എ ഐ എം ഐ എം തലവന്‍ വ്യക്തമാക്കി.
പലചരക്ക് കട ഈ ദിശയിലല്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവം: വീടിന് മാത്രമല്ല, കടയ്ക്കുമുണ്ട് വാസ്തുവിദ്യ

ആം ആദ്മി പാർട്ടിയും (എ എ പി) എ ഐ എം ഐ എമ്മും ബി ജെ പിയുടെ ബി ടീമുകളാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഞങ്ങൾ ആരുടെയും വോട്ട് ഷെയർ കുറയ്ക്കാനല്ല, ബിജെപിക്കെതിരെ പോരാടാനാണ് ഞങ്ങൾ ഇവിടെ വന്നത്," ഗുജറാത്ത് നിയമസഭയിലെ 182 സീറ്റിൽ 13 സീറ്റിൽ മാത്രമാണ് തന്റെ പാർട്ടി മത്സരിക്കുന്നതെന്നും ഒവൈസി ചൂണ്ടിക്കാട്ടി.
ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്

കോൺഗ്രസിന് ബാക്കിയുള്ള 169 സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കാൻ കഴിയട്ടെ. ബി ജെ പിയെ നേരിടാനുള്ള കഴിവില്ലായ്മയും വിമുഖതയും കൊണ്ടാണ് 27 വർഷമായി ബിജെപി അധികാരത്തിൽ തുടരുന്നത്. അവർ കാരണമാണ് ബിജെപി വിജയിക്കുന്നത്. ഗുജറാത്തിൽ ബിജെപിയുമായി കോൺഗ്രസ് വിട്ടുവീഴ്ച നടത്തിയെന്നും എ ഐ എം ഐ എം നേതാവ് പറഞ്ഞു. .

2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠി ലോക്‌സഭാ സീറ്റിൽ നിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തോൽവി പരാമർശിച്ച് കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ രഹസ്യ ഇടപാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 'എ ഐ എം ഐ എമ്മിന് ബി ജെ പിയുമായി 'ധാരണ' ഉണ്ടെന്ന് ആരോപിക്കുകയാണെങ്കിൽ, കോൺഗ്രസിനെ കുറിച്ച് നമുക്കും അത് തന്നെ പറയാം. അമേഠിയിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തോൽവി ബിജെപിയും കോൺഗ്രസും തമ്മിലുള്ള ധാരണയുടെ ഉദാഹരണമാണോ? കാരണം അദ്ദേഹം രണ്ടിൽ നിന്ന് മത്സരിച്ചു. ഒരു സീറ്റിൽ (വയനാട്) വിജയിച്ചു, പക്ഷേ അമേഠിയിൽ പരാജയപ്പെട്ടു, "അദ്ദേഹം പറഞ്ഞു.

മറ്റേതൊരു രാഷ്ട്രീയ പാർട്ടിയെയും പോലെ എ ഐ എം ഐ എമ്മും ഗുജറാത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുക മാത്രമാണ് ചെയ്യുന്നത്. ഗുജറാത്തിൽ ആദ്യമായാണ് പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിന് രംഗത്തിറങ്ങുന്നത്. ഞങ്ങൾ ആദ്യം 14 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി, എന്നാൽ ഞങ്ങളുടെ ഒരു സ്ഥാനാർത്ഥി കോൺഗ്രസിൽ ചേർന്നു. അതിനാൽ ഞങ്ങൾ ഇപ്പോൾ 13 സീറ്റുകളിൽ മത്സരിക്കുന്നു. ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് എനിക്ക് ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ടെന്നും ഒവൈസി അവകാശപ്പെട്ടു.

എ ഐ എം ഐഎം മത്സരിക്കുന്ന സീറ്റുകൾ പരമ്പരാഗതമായി കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന മുസ്ലീം ആധിപത്യ മേഖലകളാണ്. യൂണിഫോം സിവില്‍ കോവ് വിഷയം പ്രചാരണ വേളയിൽ ബോധപൂർവം ഉന്നയിച്ചത്. വർഗീയ ആഖ്യാനം സൃഷ്ടിക്കാനാണ് അവർ ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത്. മുസ്ലീങ്ങൾക്ക് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്, ഹിന്ദുക്കൾക്ക് അത് ഹിന്ദു കോഡായിരിക്കും. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.