വെള്ളാപ്പള്ളിയുടെ പരസ്യ പ്രതികരണത്തില്‍ ബിജെപിക്ക് അതൃപ്തി, കൂട്ട് പിരിയുമോ?
കോഴിക്കോട്: എന്‍ ഡി എയുടെ സംസ്ഥാനത്തെ ഘടകകക്ഷികളുമായി തിങ്കളാഴ്ച ദേശീയ അധ്യക്ഷന്‍ ചര്‍ച്ച നടത്താനിരിക്കെ ബിഡിജെഎസ് അതൃപ്തി പരസ്യമാക്കിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ അതൃപ്തി അറിയിക്കാനാണ് ബിഡിജെഎസിന്റെ നീക്കം. ഘടകക്ഷികളായ കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം, ലോക്ജനശക്തി പാര്‍ട്ടി എന്നിവരും അതൃപ്തരാണ്.
കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും ഘടകകക്ഷികളുടെ പ്രതിനിധികളെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ അവഗണിക്കുകയാണെന്ന് പരാതിയുണ്ട്. ഇതിനിടയിലാണ് തിങ്കളാഴ്ചത്തെ അമിത് ഷായുമായുള്ള ചര്‍ച്ച. അതൃപ്തി വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി പ്രകടിപ്പിച്ചെങ്കിലും തുഷാര്‍ വെള്ളാപ്പള്ളി ഇതിന് തയ്യാറല്ല.

തിങ്കളാഴ്ചത്തെ എന്‍ഡിഎ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇത് വിലപേശല്‍ നീക്കമായി ബിജെപി മനസിലാക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായുണ്ടായ പരസ്യപ്രതികരണത്തില്‍ പാര്‍ട്ടി നേതൃത്വം നിരാശരാണ്. എസ്എന്‍ഡിപിയുടെ ആവശ്യങ്ങള്‍ ബിജെപി മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വെള്ളിയാഴ്ച തുറന്നടിച്ചു. ബിഡിജെഎസിന്റെ ബിജെപി ബന്ധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്.
കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാമെന്നതുള്‍പ്പെടെ എസ്എന്‍ഡിപിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പദവികള്‍ നല്‍കാതിരുന്നതും ബിഡിജെഎസിന്റെ അതൃപ്തിക്ക് കാരണമായി. അതിനിടെ, യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ എന്‍ഡിഎയോട് അടുപ്പിക്കാനും നീക്കം സജീവമായിട്ടുണ്ട്.












Click it and Unblock the Notifications