കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണക്കടത്ത്: കള്ളൻ എന്ന് വിളിച്ചുകൂവി യഥാർത്ഥ കള്ളനെ രക്ഷപ്പെടുത്താന്‍ ബിജെപി ശ്രമം: സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശക്തമാക്കുകയാണ് കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ സ്വര്‍ണ്ണ വില്‍പ്പനയുടെ കേന്ദ്രമായി കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. പ്രമുഖ ബിസിനസ്സുകാരനായ വള്ളിക്കാട് ഷാഫി ഹാജിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇയാളുടെ മകന് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരുമായി ബന്ധമുണ്ടെന്ന സൂചനകള്‍ കിട്ടിയതിനെ തുടര്‍ന്നാണ് ഇവിടെ റെയ്ഡ് നടന്നത്. അതേസമയം, സന്ദീപിന്‍റെ വര്‍ക്ക് ഷോപ്പ് സ്വര്‍ണ്ണക്കടത്ത് ഇടപാടുകള്‍ക്കായുള്ള മറയായിരുന്നുവെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

കസ്‌റ്റംസിനു കഴിഞ്ഞില്ല

കസ്‌റ്റംസിനു കഴിഞ്ഞില്ല

അത്‌ അറിഞ്ഞിട്ടും കേന്ദ്രവിദേശകാര്യ സഹമന്ത്രി നടത്തിയ ചില പ്രതികരണങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറലാണ്‌. ഇതിനു മുമ്പും പല തവണ നയതന്ത്ര വഴി ഉപയോഗിച്ച് സ്വർണ്ണം കടത്തിയതായാണ്‌ പറയുന്നത്‌. അതൊന്നും പിടികൂടാൻ കസ്‌റ്റംസിനു കഴിഞ്ഞില്ല. നയതന്ത്രാലയങ്ങളുടെ പേരിൽ വരുന്ന പാഴ്‌സലുകൾ സംശയമുളവാക്കിയിരുന്നതായും വാർത്തകളുണ്ട്‌. അത്‌ സ്വഭാവികമായും വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

വി. മുരളീധരൻ

വി. മുരളീധരൻ

ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത്‌ ആരെ സംരക്ഷിക്കാനായിരുന്നെന്നാണ്‌ വി. മുരളീധരൻ വ്യക്തമാക്കേണ്ടത്‌. കോൺഗ്രസും ബിജെപിയും ഒരു സംഘം മാധ്യമങ്ങളും പുകമുറ സൃഷ്‌ടിച്ച്‌ സ്വർണ്ണക്കള്ളക്കടത്ത്‌ എന്ന അടിസ്ഥാന പ്രശ്‌നത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടുന്നതും രാഷ്‌ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ആരാണ്‌ സ്വർണ്ണം കടത്തിയത്‌, ആർക്കുവേണ്ടിയാണ്‌ ഇതു ചെയ്‌തത്‌, എത്രകാലമായി ഇതുചെയ്തുവരുന്നു, ഇതിനു സഹായം നൽകുന്ന ശക്തികൾ ആരൊക്കെയാണ്‌, ആർക്കെല്ലാമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത് എന്നിവയാണ്‌ അടിസ്ഥാന ചോദ്യങ്ങൾ.

അതീവജാഗ്രത

അതീവജാഗ്രത

എന്നാൽ, ഈ ചോദ്യങ്ങളിലേക്ക്‌ കടക്കാതിരിക്കുന്നതിനുള്ള അതീവജാഗ്രതയാണ്‌ ഈ സംഘം നടത്തുന്നത്‌. അതിനായി ഏതറ്റം വരെ പോകാനും മടിയില്ലെന്ന്‌ ഓരോ മിനിറ്റിലും തെളിയിക്കുകയാണ്‌. കള്ളക്കടത്ത് സ്വർണ്ണം വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ ആദ്യം വിളിച്ച വ്യക്തി ബി എം എസ് നേതാവാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ് ഇത് മനസ്സിലാക്കി ഇതിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് വിളിച്ചതെന്ന ആരോപണം ഉന്നയിച്ചത്.

യു ഡി എഫ് ചെയ്യുന്നത്

യു ഡി എഫ് ചെയ്യുന്നത്

കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവി യഥാർത്ഥ കള്ളനെ രക്ഷപ്പെടുത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. അതിനു കൂട്ടുനിൽക്കുകയാണ് യു ഡി എഫ് ചെയ്യുന്നത്. ഇതുമായി ഒരു തരത്തിലും ബന്ധമില്ലാത്ത സംസ്ഥാനസർക്കാരിനെയും ഇടതുപക്ഷത്തേയും പ്രതിക്കൂട്ടിലാക്കാൻ കഴിയുമോയെന്ന വൃഥാശ്രമാണ് നടക്കുന്നത്. സ്വർണ്ണക്കടത്തിൽ ബന്ധമുള്ളതായി പറയുന്ന സ്വപ്ന സുരേഷ് നേരത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ എയർഇന്ത്യയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലും യുഎഇ കോൺസുലേറ്റിലും ജോലിചെയ്‌തിരുന്നു.

എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചത്

എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചത്

അതിന്റെ പിൻബലത്തിൽ ഐടി വകുപ്പിന്റെ കരാർ എടുത്ത സ്ഥാപനത്തിന്റെ ഉപകരാറുകാരുടെ താൽക്കാലിക ജീവനക്കാരിയായി. ഇവർക്ക്‌ കളളക്കടത്തിൽ ബന്ധമുണ്ടെന്ന്‌ അറിഞ്ഞയുടൻ പുറത്താക്കാൻ ആവശ്യപ്പെടുകയാണ്‌ സംസ്ഥാന സർക്കാർ ചെയ്‌തത്‌. ഇവരുമായി വ്യക്തിബന്ധമുണ്ടെന്ന്‌ ആക്ഷേപം വന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റുകയും ചെയ്‌തു. മറ്റൊരു സർക്കാരിൽനിന്നും പ്രതീക്ഷിക്കാത്ത ധീരമായ നിലപാടാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചത്‌.

കേസിലെ പ്രതികളെ

കേസിലെ പ്രതികളെ

എന്നാൽ, കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി കേന്ദ്രഭരണകക്ഷിയുമായി ബന്ധമുള്ളവർ ഇടപെട്ടെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്‌. ഈ കേസിൽ മുഖ്യകണ്ണിയായ സന്ദീപ്‌ നായർ ബിജെപി പ്രവർത്തകനും നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളുമാണ്‌. മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിനെ കോൺസുലേറ്റിലേക്കും എയർ ഇന്ത്യാസാറ്റ്‌സിലേക്കും ശുപാർശ ചെയ്‌തത്‌ കോൺഗ്രസ്‌ എംപിയാണെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്‌. ഇത്തരം സ്വാധീനങ്ങൾ വഴി കേസ്‌ അട്ടിമറിക്കപ്പെടാതിരിക്കുന്നതിന്‌ നിതാന്ത ജാഗ്രയുണ്ടാകേണ്ടതുണ്ട്‌. ഇന്ത്യയിലേക്കുള്ള സ്വർണ്ണകള്ളക്കടത്തിന്റെ 98 ശതമാനവും പിടിക്കപ്പെടാതെ പോകുന്ന സാഹചര്യത്തിൽ ഇതു പ്രധാനമാണ്‌.

കള്ളവാർത്തകളിലൂടെ

കള്ളവാർത്തകളിലൂടെ

എന്നാൽ, സാധാരണഗതിയിൽ ഈ ജാഗ്രത പുലർത്തേണ്ട മാധ്യമങ്ങളിൽ ഒരു വിഭാഗമാണ്‌ കള്ളവാർത്തകളിലൂടെ ശ്രദ്ധതിരിച്ചുവിടുന്നതിന്‌ ശ്രമിക്കുന്നത്‌. അതിൽ രാഷ്‌ട്രീയ താൽപര്യങ്ങൾക്ക്‌ അപ്പുറത്ത്‌ ഉടമസ്ഥതയിലെ സാമ്പത്തിക താൽപര്യങ്ങളുമുണ്ടോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയെ സംശയത്തിന്റെ മുനയിൽ നിർത്താനായി കള്ളചിത്രമുണ്ടാക്കിയത്‌ കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള ജയ്‌ഹിന്ദ്‌ ചാനലാണ്‌.

ബിജെപിക്കാരനായ സന്ദീപ്‌ നായർ

ബിജെപിക്കാരനായ സന്ദീപ്‌ നായർ

ബിജെപിക്കാരനായ സന്ദീപ്‌ നായർ സിപിഐഎംകാരനാണെന്ന്‌ വരുത്തിതീർക്കാൻ ഏഷ്യാനെറ്റും മനോരമ ചാനലും എഡിറ്റ്‌ ചെയ്‌തുണ്ടാക്കിയ ദൃശ്യങ്ങൾ നൽകി. ഇതുകയ്യോടെ പിടികൂടിയിട്ടും തെറ്റുസമ്മതിച്ച്‌ ഖേദം പ്രകടിപ്പിക്കാൻ തയ്യാറായില്ല. ബിഎംഎസ്‌ നേതാവിന്റെ ബന്ധം പുറത്തുവന്നിട്ടും വാർത്തയിൽ ട്രേഡ്‌യൂണിയൻ നേതാവ്‌ എന്നു മാത്രം ഉപയോഗിച്ച്‌ രക്ഷിക്കാനും മനോരമ പത്രം അതീവജാഗ്രത കാട്ടി.

ഇതെല്ലാം കാണിക്കുന്നത്‌

ഇതെല്ലാം കാണിക്കുന്നത്‌

ഇതെല്ലാം കാണിക്കുന്നത്‌ സ്വർണ്ണകടത്ത്‌ പ്രതികളെ രക്ഷപ്പടുത്തുന്നതിനും ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതിനും ഈ മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും ചേർന്ന്‌ ശ്രമിക്കുന്നുവെന്നാണ്‌. ഇത്‌ നാടിനു നേരെയുള്ള വെല്ലുവിളിയാണ്‌. മഹാമാരിയിൽനിന്നും മനുഷ്യനേയും നാടിനേയും രക്ഷപ്പെടുത്താനായി വിശ്രമരഹിതമായി പ്രവർത്തിച്ച്‌ ലോകത്തിന്റെ അംഗീകാരം നേടിയ മുഖ്യമന്തി പിണറായി വിജയനും സംസ്ഥാന സർക്കാരിനും കിട്ടിയ അഭൂതപുർവ്വമായ ജനപിന്തയും ഇക്കൂട്ടരെ വെപ്രാളപ്പെടുത്തുന്നുണ്ട്‌. ഇതെല്ലാം തിരിച്ചറിയാനും കേസ്‌ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തെ ചെറുത്തുതോൽപ്പിക്കാനും ജനങ്ങൾ തയ്യാറാകണമെന്ന്‌ സിപിഎം സംസ്ഥാന സമിതി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

 യുപിയില്‍ 150 രൂപയ്ക്ക് ശരീരം വിറ്റ് പെണ്‍കുട്ടികള്‍ ; ഇതാണോ നാം സ്വപ്നംകണ്ട ഇന്ത്യയെന്ന് രാഹുല്‍ യുപിയില്‍ 150 രൂപയ്ക്ക് ശരീരം വിറ്റ് പെണ്‍കുട്ടികള്‍ ; ഇതാണോ നാം സ്വപ്നംകണ്ട ഇന്ത്യയെന്ന് രാഹുല്‍

മാർച്ച് 25ന്ശേഷം കേരളത്തിൽ ആത്മഹത്യ ചെയ്തത് 66 കുട്ടികൾ: 'ചിരി' കൌൺസിലിങ്ങുമായി സർക്കാർമാർച്ച് 25ന്ശേഷം കേരളത്തിൽ ആത്മഹത്യ ചെയ്തത് 66 കുട്ടികൾ: 'ചിരി' കൌൺസിലിങ്ങുമായി സർക്കാർ

English summary
BJP is trying to escape original frauds in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X