കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫിന്റെ പേരില്‍ മുസ്ലിം വ്യാപാരിയെ തല്ലിക്കൊന്നു..! ബിജെപി നേതാവ് അറസ്റ്റില്‍..!

  • By Anamika
Google Oneindia Malayalam News

റാഞ്ചി: പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് മുസ്ലിം വ്യാപാരിയെ തല്ലിക്കൊന്ന സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ബസാര്‍ന്ത് മാര്‍ക്കറ്റിലായിരുന്നു ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് അലിമുദ്ദീന്‍ അലിയാസ് അസ്‌കര്‍ അലി എന്ന വ്യാപാരിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. കേസില്‍ ബിജെപി നേതാവായ നിത്യാനന്ദ് മഹ്‌തോ ആണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഛോട്ടു റാണ, സന്തോഷ് സിംഗ് എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്ന മറ്റ് രണ്ട് പേര്‍. പ്രതികളായ മറ്റുള്ളവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

bjp

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്‍സാരിയുടെ വാഹനം മുപ്പതോളം പേര്‍ തടഞ്ഞ് നിര്‍ത്തുകയും ബീഫ് ഉണ്ടെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ബിജെപി നേതാവ് നിത്യാനന്ദ് ആണ് അന്‍സാരിയെ കാറില്‍ നിന്നും വലിച്ചിറക്കി ജനക്കൂട്ടത്തിന് ഇട്ട് കൊടുത്തത്. വലിയ വടി ഉപയോഗിച്ച് അന്‍സാരിയെ അക്രമികള്‍ തല്ലിക്കൊല്ലുന്നത് നേതാവ് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മാത്രമല്ല അന്‍സാരിയുടെ വാഹനത്തിന് ഇക്കൂട്ടര്‍ തീയിടുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിക്കും ഈ കൊലപാതകത്തില്‍ പങ്കുള്ളതായാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വീടിന് മുന്നില്‍ പശു ചത്ത് കിടന്നതിന്റെ പേരില്‍ മുസ്ലീം കര്‍ഷകനെ സംസ്ഥാനത്ത് ഗോരക്ഷകരെന്ന ഗുണ്ടാസംഘം ആക്രമിക്കുകയും വീടിന് തീവെയ്ക്കുകയും ചെയ്തിരുന്നു.

English summary
A local BJP leader in Jharkhand has been arrested over mob lynching of a man who was accused of carrying beef in his car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X