Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി റൗഡി, മന്ത്രി എംഎം മണി ജാരസന്തതി.. ഐജി കൂട്ടികൊടുപ്പുകാരന്‍!കത്തികയറി ബിജെപി നേതാവ്

ശബരിമലയില്‍ പ്രായ ഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ശബരിമലയിലെ പോലീസ് നരനായാട്ടിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ കോട്ടയം എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാധാകൃഷ്ണന്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ റൗഡിയാണെന്നും മന്ത്രി മണി ജാരസന്തതി ആണെന്നുമാണ് പ്രസംഗത്തില്‍ രാധാകൃഷണന്‍ കത്തികയറിയത്.നേരത്തേ വിധി വന്ന പിന്നാലെ സര്‍ക്കാരിനെതിരെ രാധാകൃഷ്ണന്‍ പ്രകോപനപരമായി പ്രസംഗിച്ചിരുന്നു.സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ ചെങ്കൊടി കത്തിക്കും മന്ത്രിമാരെ കൈകാര്യം ചെയ്യും എന്നൊക്കെയായിരുന്നു രാധാകൃഷ്ണന്‍റെ ഭീഷണി.പ്രസംഗത്തിലേക്ക്

 കേരളം കുലുങ്ങുമെന്ന്

കേരളം കുലുങ്ങുമെന്ന്

കേരളത്തിലെ മുഖ്യമന്ത്രി കുറച്ചു ദിവസങ്ങളായി എല്ലാ ജില്ലകളിലും നടന്ന് അയ്യപ്പ ഭക്തന്‍മാരെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രി മാടമ്പിയെ പോലെയാണ് കേരള ജനതയോട് പെരുമാറുന്നത്. ഏതാണ്ട് 3500 ആളുകളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 കുലുങ്ങുമെന്നാണ് ധാരണ

കുലുങ്ങുമെന്നാണ് ധാരണ

ഇപ്പോള്‍ ശബരിമലയില്‍ 25000 പോലീസുകാരെ വിന്യാസിക്കുമെന്നാണ് പോലീസ് പറയുന്നത്. കേരളത്തിലെ മഖ്യമന്ത്രിയെന്ന് പറയുമ്പോള്‍ അയാള്‍ടെ ധാരണ അയാള്‍ ഇറങ്ങിയാല്‍ കേരളം മുഴുവന്‍ കുലുങ്ങുമെന്നാണ്.

 റൗഡി

റൗഡി

ആരെയാണ് ഇയാള്‍ പേടിപ്പിക്കാന്‍ നോക്കുന്നത്. ഇയാളെ ആര്‍ക്കാണ് പേടി. ഈ പോലീസുകാരെ മുന്നില്‍ നിര്‍ത്തി അയാള്‍ എന്താണ് കാണിക്കുന്നത്. ഇതുപോലെ തെമ്മാടിത്തം കാണിക്കുന്ന റൗഡിയായ ഗുണ്ടയായ മുഖ്യമന്ത്രി മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ.

 തടികൊണ്ടല്ല ബുദ്ധിവേണം

തടികൊണ്ടല്ല ബുദ്ധിവേണം

ഇന്നലെ കേരളത്തിലെ മുഖ്യമന്ത്രി പറയുവാണ് കേരളാ ഗവണ്‍മെന്‍റിന് എതിരെ പോരാടുവാന്‍ അമിത് ഷായുടെ തടി പോരാന്ന്. എടോ തടി കൊണ്ടല്ല കാര്യം നടക്കുന്നോ തലകൊണ്ടാ ബുദ്ധി വേ

 അമിത്ഷായെ കുറിച്ച്

അമിത്ഷായെ കുറിച്ച്

ഇതുപോലത്തെ ഒരു മരമണ്ടന്‍ മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടോ? അമിത് ഷായെ പറ്റി തനിക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ ത്രിപുരയിലെ നൃപന്‍ ചക്രവര്‍ത്തിയോട് ചോദിച്ച് നോക്ക്. നൃപന്‍ ചക്രവര്‍ത്തി പറഞ്ഞുതരും.

 അപ്രാഖ്യാപിത യുദ്ധം

അപ്രാഖ്യാപിത യുദ്ധം

മുഖ്യമന്ത്രി ഓരോ സ്ഥലത്തും കമ്മ്യൂണിസ്റ്റുകാരെ വിളിച്ചുകൂട്ടി ഗംഭീര നവോത്ഥാന നായകനാകാന്‍ ചമയുകയാണ്. മുഖ്യമന്ത്രി പാവങ്ങളായ അയ്യപ്പ ഭക്തരെ വെല്ലുവിളിക്കുകയാണ്. അവരോട് അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്.

 മലീമസമാക്കാന്‍

മലീമസമാക്കാന്‍

മനോജ് എബ്രഹാമിനെ പോലെ വര്‍ഗീയവാദിയായ പോലീസുകാരനെ കണ്ടിട്ടുണ്ടോ? അയാളുടെ മുഖം കണ്ടിട്ടില്ലേ, പൂങ്കാവനത്തെ മലീമസമാക്കാന്‍ ലാത്തി ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അയാളുടെ മുഖം കണ്ടിട്ടില്ലേ. ഇത്രയും തെമ്മാടിയായ ഒരു ഐജിയുടെ നേതൃത്വത്തില്‍ അവിടെ അക്രമം നടക്കുവാ.

 കൂട്ടികൊടുക്കാന്‍

കൂട്ടികൊടുക്കാന്‍

വേറൊരുത്തന്‍ ഉണ്ട് ശ്രീജിത്ത്, അവന്‍ പൊതുമധ്യത്തില്‍ ഇറക്കാന്‍ പറ്റാത്ത പെണ്ണുങ്ങളേയും കൊണ്ട് കൂട്ടികൊടുപ്പുകാരനായി ശബരിമലയിലേക്ക് പോകുകയാണ്.

 വെല്ലുവിളിക്കുകയാണ്

വെല്ലുവിളിക്കുകയാണ്

ഇവനെയൊക്കെ കണ്ടുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രി കിടന്ന് തത്തുവാ. ഇയാള്‍ക്ക് ഇത്രയും ധൈര്യമുണ്ടെങ്കില്‍ ഇയാള്‍ ഇരട്ടചങ്കനാണെങ്കില്‍ ശബരിമലയിലെ ആചാരം ലംഘിക്കാന്‍ ഇയാള്‍ ഇയാളുടെ മകളേയും കൊണ്ട് മലയിലേക്ക് പോകട്ടെ. പിണറായി വിജയനെ ഞാന്‍ വെല്ലുവിളിക്കുകയാണ്.

 കത്തികുത്തി ഇറക്കി

കത്തികുത്തി ഇറക്കി

ഇയാള്‍ ഒരുപാവപ്പെട്ട തൊഴിലാളിയായ വാടിക്കല്‍ രാമകൃഷ്ണന്‍റെ നെഞ്ചില്‍ കത്തികുത്തി ഇറക്കിയ ആളാണ്. വെറും റൗഡിയാ. ഈ റൗഡിയായ മുഖ്യമന്ത്രിയാണ് പറയുന്നത്. അയ്യപ്പ ഭക്തന്‍മാരെ പാഠം പഠിപ്പിക്കുമെന്ന്.വേറൊരുത്തനുണ്ട് സുധാകരന്‍. അയാള്‍ മരുന്നുന്നുമാറി കഴിച്ചിരിക്കുവാണ്.

 ജാരസന്തതി

ജാരസന്തതി

മറ്റൊരുത്തന്‍ ഉണ്ട് മന്ത്രി എംഎം മണി. അയാള് പറഞ്ഞത് ശബരിമലയിലേക്ക് പോകുന്നത് കഞ്ചാവ് അടിക്കുന്നവരാണെന്നാണ്. മണിയുടെ അച്ഛന്‍ ആലപ്പുഴക്കാരനാണ്. അയാള് ആലപ്പുഴേന്ന് ഇടുക്കിയിലേക്ക് പോയത് കഞ്ചാവ് കച്ചവടത്തിനാണ്. അപ്പോള്‍ ഉണ്ടായ ജാരസന്തതിയാണ് മണിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

വീഡിയോ

പ്രസംഗത്തിന്‍റെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+